🔸🔹🔸🔹ഖസ്വീദത്തുൽ ബുർദഅര്‍ത്ഥം,ആശയം 1⃣

🔹🔸🔹🔸🔹🔸🔹🔸🔹🔸
ഖസ്വീദത്തുൽ ബുർദ
അര്‍ത്ഥം,ആശയം 1⃣
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ 



🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

🌷വരി 1⃣🌷

🌷 أَمِـﻦْ تَذَكُّرِ ﺟِـﻴﺮَاﻥٍ ﺑِـﺬِى سٙـلَـمِ

ﻣٙـزَﺟْـتَ ﺩٙﻣْـﻌًﺎ ﺟٙـﺮَى ﻣِﻦْ ﻣُﻘْـﻠٙـﺔٍ بِـدٙمِ🌷

ദീസലം എന്ന പ്രദേശത്തിന്‍െറ അയൽവാസിയെ ﷺ ഓർത്തു കൊണ്ടാണോ നിന്‍െറ കണ്ണുകളിൽ നിന്ന് രക്തം കലർന്ന കണ്ണുനീർ നീ ഒലിപ്പിക്കുന്നത് ?
 
_ദീസലം എന്ന സ്ഥലം മക്കയുടേയും മദീനയുടേയും ഇടയിലുള്ള സ്ഥലമാണെന്നും ,അല്ല മദീന തന്നെയാണെന്നും അഭിപ്രായമുണ്ട്. ഇവിടെ അയൽവാസി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പുണ്യ റസൂലിനെയാണ് ﷺ. ഒരു ഖസ്വീദ തുടങ്ങുമ്പോൾ അന്നത്തെ ശൈലി അനുസരിച്ച് വേർപാടോ, ഇഷ്ടധാമത്തിന്‍െറ അകൽച്ചയോ അനുസ്മരിച്ചു കൊണ്ടാണ് തുടങ്ങുക. ആ വരികൾ സങ്കൽപിക കഥാപാത്രത്തോടും ഹൃദയത്തോടും സംസാരിക്കും._

_ഇവിടെ ബുർദയുടെ രചയിതാവായ മഹാനായ ബൂസ്വീരി ഇമാം رضي الله عنه സ്വമനസ്സിനോട് തന്നെയാണ് കണ്ണീരൊലിക്കുന്നതിന്‍െറ സങ്കട കാരണം തിരക്കുന്നത്. മഹാനവർകളിൽ رضي الله عنه റസൂൽ കരീം ﷺ യോടുള്ള സ്നേഹം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് ഇതിൽ നിന്ന് നമുക്ക് കാണാം._ 

(തുടരും - إن شاء الله)
▪▪▪▪▪▪▪▪▪▪
Contact Us

Follow us on
▪▪▪▪▪▪▪▪▪▪