🔸🔹🔸🔹🔸ഖസ്വീദത്തുൽ ബുർദഅര്‍ത്ഥം,ആശയം ⁦4️⃣🔹🔸🔹🔸🔹

🔸🔹🔸🔹🔸
ഖസ്വീദത്തുൽ ബുർദ
അര്‍ത്ഥം,ആശയം ⁦4️⃣
🔹🔸🔹🔸🔹

*🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ*

*🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨*
*عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨*

*🌷വരി ⁦4️⃣തുടരുന്നു🌷*

*🌷أَيَحْـسٙـبُ الصَّـبُّ أَنَّ الْحُبَّ مُـنْكٙـتِـمٌ*🌹

🌹 *مٙـا بٙـيْنٙ مُـنْسٙـجِمٍ مِـنْهُ وٙمُـضْـطٙرِمِ🌷*

പ്രവഹിക്കുന്ന ബാഷ്പത്തിനും തപിക്കുന്ന ഹൃദയത്തിനുമിടയിൽ അനുരാഗം ഒളിച്ചു വെക്കുക സുസാധ്യമാവുമെന്ന് അനുരാഗി കരുതുന്നുവോ...?

_തന്‍െറ നിസ്സഹായതയെക്കുറിച്ച് മഹാനായ കവിയുടെ رضي الله عنه ഈ വെളിപ്പെടുത്തൽ നിഷേധാത്മകമല്ല. മറിച്ച് ഹൃദയ വിമലീകരണക്ഷമമായ വൈകാരിക താപത്തിന്‍െറ കാഠിന്യത്തെയാണ് സൂചിപ്പിക്കുന്നത്._

_പ്രവഹിക്കുന്നതിന്നും (കണ്ണുനീർ) കത്തിയെരിയുന്ന(ഹൃദയം)തിനുമിടയിൽ അനുരാഗത്തെ എവിടെ ഒളിപ്പിച്ചു വെക്കാനാണ്. ഇത്തരമൊരവസ്ഥയിൽ അനുരാഗിക്ക് തന്‍െറ അനുരാഗം ജനങ്ങളിൽ നിന്നും രഹസ്യമാക്കി വെക്കാൻ ഒരിക്കലും സാധ്യമല്ലല്ലോ._

_അനുരാഗിയുടെ മുഖഭാവങ്ങളിൽ നിന്നുതന്നെ അന്തരംഗം വായിച്ചെടുക്കാൻ കഴിയും എന്നതിനാൽ തന്നെ ഹൃദയത്തെ മഥിക്കുന്ന തിരുനബി ﷺ അനുരാഗത്തെ നിഷേധിക്കുന്നതിലർത്ഥമില്ല. മുഖം മനസ്സിന്‍െറ കണ്ണാടിയാണല്ലോ. തിരുനബി ﷺ അനുരാഗമാണ് തന്നെ കണ്ണുകളെ നിറച്ചൊഴുക്കുന്നതെന്നും ഹൃദയത്തെ പ്രകമ്പനം കൊള്ളിക്കുന്നതെന്നും ഈ വരിയിലും തുടർന്നുള്ള ഈരടികളിലും വെളിപ്പെടുത്തുകയാണ് കവിശ്രേഷ്ഠർ ബൂസ്വീരി ഇമാം رضي الله عنه._

(തുടരും - إن شاء الله)
▪▪▪▪▪▪▪▪▪

Contact Us 

▪️▪️▪️▪️▪️

Follow Us