🔹🔹🔸🔹🔸ഖസ്വീദത്തുൽ ബുർദഅര്‍ത്ഥം,ആശയം ⁦6️⃣🔸🔹🔸🔹🔸

🔸🔹🔸🔹🔸
ഖസ്വീദത്തുൽ ബുർദ
അര്‍ത്ഥം,ആശയം ⁦6️⃣
🔸🔹🔸🔹🔸

🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ


*🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨*
*عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨*


*🌷വരി ⁦6️⃣തുടരുന്നു🌷*


*🌷فَكٙـيْفَ تُـنْـكِرُ حُـبًّا بٙـعْدٙ مَا شَـهِدٙتْ*
 
*بِـهِ عٙـلٙـيْكٙ عُـدُولُ الـدَّمْـعِ وَالسَّـقَـمِ🌷*
 

ഹൃദയവേദന, കണ്ണുനീർ എന്നീ രണ്ടു നീതിമാന്മാരായ സാക്ഷികൾ നിനക്കെതിരെ സാക്ഷ്യം വഹിച്ചിരിക്കെ നിനക്കെങ്ങനെ നിന്‍െറ അനുരാഗത്തെ നിഷേധിക്കാനാവും?

_വാദം തെളിയിക്കാൻ വേണ്ടത് നീതിമാന്മാരായ രണ്ടു സാക്ഷികളാണല്ലോ. അതുരണ്ടും ഇവിടെ അണിനിരന്നു കഴിഞ്ഞു. ഒന്ന്, കണ്ണീർത്തുള്ളികൾ. രണ്ട്, ഉറക്കം നഷ്ടപ്പെട്ടതിനാലുള്ള ശാരീരിക രോഗം. സാക്ഷികൾ വഴി വാദം തെളിഞ്ഞു കഴിഞ്ഞതിനാൽ ഇനി വസ്തുത നിഷേധിക്കാനാവില്ല എന്നു പറയുകയാണ് കവിശ്രേഷ്ഠർ ബൂസ്വീരി ഇമാം رضي الله عنه._

_അനുരാഗികളുടെ കണ്ണുകളിൽ നിന്നും അടർന്നു വീഴുന്ന അശ്രുകണങ്ങളും ശരീരത്തിനു പിടിപെട്ട രോഗാവസ്ഥയും അവരുടെ ഹൃദയത്തിൽ തിരതല്ലുന്ന തിരുനബി ﷺ സ്നേഹത്തിന്‍െറ സാക്ഷ്യപത്രങ്ങളാണ്. ഉള്ളിൽ തീ പോലെ തിളയ്ക്കുന്ന തിരുനബി ﷺ പ്രേമം അനുരാഗികളുടെ അല്ലെങ്കിൽ കവിയുടെ رضي الله عنه ശരീരത്തെ രോഗാതുരമാക്കിയിരിക്കുന്നു._ 

_'ഒരു വെള്ളത്തിനും അണക്കാനാവാത്ത തീ' എന്നു റൂമി ദിവ്യാനുരാഗത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. അതിനു സമാനമാണ് മഹാനായ ബൂസ്വീരി ഇമാമിന്‍െറ തിരുനബി ﷺ അനുരാഗം. അവിടുത്തോടുള്ള ﷺ പ്രേമത്താൽ കത്തിയെരിയുകയാണ് മഹാനവർകളുടെ ഉള്ളം._

_അനുരാഗത്തിന്‍െറ താപത്താൽ അനുരാഗിയുടെ ശരീരം വാടിപ്പോവുക സ്വാഭാവികം. ശരീരം വാടുമ്പോൾ അതിനുണ്ടാകുന്ന രൂപ പരിണാമങ്ങളാണ് അടുത്ത വരികളിൽ ബൂസ്വീരി ഇമാം رضي الله عنه വർണ്ണിക്കുന്നത്._

(തുടരും - إن شاء الله)

▪▪▪▪▪▪▪▪▪


🔹🔸🔹🔸🔹🔸🔹🔸🔹
ബുര്‍ദ വരികളുടെ അര്‍ത്ഥവും,
ആശയവും, വീഡിയോയും ദിനേന ലഭിക്കുവാന്‍ join ചെയ്യുക⬇


Contact Us 

▪️▪️▪️▪️▪️▪️

Follow Us 

▪️▪️▪️▪️▪️▪️