🔹🔸🔹🔸🔹*​ഖസ്വീദത്തുൽ ബുർദ**അര്‍ത്ഥം,ആശയം ⁦9️⃣*🔸🔹🔸🔹🔸

🔹🔸🔹🔸🔹
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം ⁦9️⃣*
🔸🔹🔸🔹🔸

🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨


*🌷വരി ⁦9️⃣🌷*


*🌷يَا لَائِـمِى فِى الْهٙـوَى الْعُـذْرِيِّ مَـعْذِرَةً*

*مِـنِّى إِلَـيْـكَ وَلَـوْ أَنْـصَـفْـتَ لَـمْ تٙـلُـمِ🌷*

*'ഉദ്‌രി' ഗോത്രക്കാരുടെ പ്രേമം പോലെ നിഷ്കളങ്കമായ എന്‍െറ അനുരാഗത്തിന്‍െറ പേരിൽ എന്നെ ആക്ഷേപിക്കുന്നവനെ, എന്‍െറ ന്യായം നീ അംഗീകരിക്കുക. നീ നീതിമാനായിരുന്നെങ്കിൽ എന്നെ ആക്ഷേപിക്കുമായിരുന്നില്ല.*

_ഇവിടെ ബൂസ്വീരി ഇമാം رضي الله عنه തിരുനബി ﷺ യോടുളള അനുരാഗത്തെ 'ഉദ്‌രി' ഗോത്രക്കാരുടെ പ്രേമവുമായാണ് സാദൃശ്യപ്പെടുത്തുന്നത്. പ്രേമ വാഗ്ദാനങ്ങൾ പാലിക്കുന്നതിലും പാതിവ്രത്യത്തിലും പേരുകേട്ട ഒരു യമനീ ഗോത്രമാണ് 'ഉദ്‌രി'. 'ഉദ്‌ർ ഗോത്രക്കാരുടെ പ്രേമം' (ഹുബ്ബുൽ ഉദ്‌രിയ്യ്) എന്നൊരു പ്രയോഗം തന്നെ അറബിയിൽ ഉണ്ട്. ഇവർക്കിടയിലെ പ്രണയത്തിന്‍െറ തീവ്രതയും നിഷ്കളങ്കതയുമാണ് സൂചന. പ്രേമത്തെ അവർ പവിത്രമായി കണക്കാക്കുന്നു. ജീവൻ ബലി കൊടുക്കേണ്ടി വന്നാൽ പോലും അവർ പ്രണയത്തിൽ വിശ്വാസവഞ്ചന കാണിക്കാറില്ല. ഇങ്ങനെയുള്ള 'ഉദ്‌രി' ഗോത്രക്കാരുടെ പ്രണയം പോലെ നിഷ്കളങ്കവും തീവ്രവുമാണ് മുത്ത് നബിയോടുള്ള ﷺ തന്‍െറ അനുരാഗമെന്ന് വ്യക്തമാക്കുകയാണ് കവിശ്രേഷ്ഠർ ബൂസ്വീരി ഇമാം رضي الله عنه._

_"സത്യവിശ്വാസികൾ ഒരു ആക്ഷേപകന്‍െറയും ആക്ഷേപത്തെ ഭയക്കുകയില്ല" എന്ന് പുണ്യ റസൂൽ ﷺ പറഞ്ഞിരിക്കുന്നു. തിരുനബി ﷺ പ്രണയത്തിന്‍െറ കാര്യത്തിൽ അനുരാഗികളുടെ അവസ്ഥയും അങ്ങനെ തന്നെ. മുത്ത് നബിയെ ﷺ പ്രണയിക്കുന്നതിലുള്ള തന്‍െറ ന്യായം അംഗീകരിക്കാനായി ബൂസ്വീരി ഇമാം رضي الله عنه വിമർശകരോട് ആവശ്യപ്പെടുന്നു. വിമർശകൻ നീതിമാനായിരുന്നുവെങ്കിൽ പ്രണയിക്കാവുന്നതിൽ ഏറ്റവും ഉത്തമരായ വ്യക്തിയെ ﷺ, ഏറ്റവും ഉൽകൃഷ്ടമായ രീതിയിൽ പ്രണയിക്കുന്ന തന്നെ വിമർശിക്കുകയില്ലായിരുന്നുവെന്ന് പറഞ്ഞുവെക്കുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഇവിടെ._

_അനുരാഗികൾക്ക് ആശ്വാസവും ആവേശവും പകർന്നുകൊണ്ട്, ഇന്നത്തെ കാലത്ത് ഇങ്ങനെയൊക്കെ പുണ്യ നബിയുടെ ﷺ ചര്യകളെ അതുപോലെ തന്നെ പിൻപറ്റിക്കൊണ്ട് ജീവിക്കാൻ പറ്റുമോയെന്നും അല്ലാഹുവിന്‍െറ റസൂലിനോട് ﷺ
 ഇങ്ങനെയൊക്കെ പ്രണയ പ്രകടനങ്ങൾ നടത്താൻ പറ്റുമോയെന്നും ചോദിക്കുന്നവരോടായുള്ള ഏറ്റവും സുന്ദരമായ മറുപടികളാണ് തുടർന്നുള്ള വരികളിൽ:_ 
(തുടരും - إن شاء الله)

▪▪▪▪▪▪▪▪▪▪
🎁👇🎁👇🎁👇🎁👇🎁
ബുര്‍ദ വരികളുടെ അര്‍ത്ഥവും,
ആശയവും,വീഡിയോയും ദിനേന 
ലഭിക്കുവാന്‍ join ചെയ്യുക. 
👇👇👇👇👇

Contact Us

▪️▪️▪️▪️▪️▪️

Follow Us 

▪️▪️▪️▪️▪️▪️