​ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ ⁦34⁦

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦3️⃣4️⃣*





〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦3️⃣4️⃣🌷*

🌷مُـحَـمَّـدٌ سَـيِّدُ الْكَـوْنَـيْنِ وَالثَّـقَـلَيْ
         
          نِ وَالْفَـرِيقَـيْنِ مِنْ عُرْبٍ وَمِـنْ عَجَـمِ🌷

*ഇരു ലോകങ്ങൾക്കും ജിന്നുകൾക്കും മനുഷ്യർക്കും അറബികൾക്കും അനറബികൾക്കും നേതാവാകുന്നു മുഹമ്മദ് നബി ﷺ.*

_രാത്രികൾക്കു ചൈതന്യം നൽകിയവർ ﷺ, കൊടും വിശപ്പിൽ ഉദരം വരിഞ്ഞുകെട്ടിയവർ ﷺ, സ്വർണ്ണ പർവതങ്ങൾക്കു പുറം തിരിഞ്ഞു നിന്നവർ ﷺ...; ഇതുവരെ മഹിമകള്‍ മാത്രം പറഞ്ഞിരുന്ന ആ പ്രിയപ്പെട്ടവരെ ﷺ ആരാണെന്നു മഹാനായ കവി ബൂസ്വീരി ഇമാം رضي الله عنه ഇവിടെ വ്യക്തമാക്കുകയാണ്; - മുഹമ്മദ് ﷺ...! *മുഹമ്മദ് ﷺ...!* - വാഴ്ത്തപ്പെട്ടവർ ﷺ...! ഈ ലോകത്തിന്റെയും പാരത്രിക ലോകത്തിന്റെയും ചക്രവർത്തി ﷺ...! മനുഷ്യവർഗത്തിന്റെയും ജിന്ന് വർഗ്ഗത്തിന്റെയും അധിപർ ﷺ...! അറബികളുടെയും അറബികളുടെയും നേതാവ് ﷺ...! നന്മയുടെയും പരിപൂർണ്ണതയുടെയും എന്തെന്തു വിശേഷണങ്ങൾ നൽകിയാലും മതിയാവാത്തവർ, അതാകുന്നു മുഹമ്മദ് നബി ﷺ.!_

_മനുഷ്യരെയും ജിന്നുകളെയും ثٙقٙلٙيْنْ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ടു ഭാരങ്ങൾ എന്നർത്ഥം. പാപങ്ങളാൽ ഇവർ രണ്ടുകൂട്ടരും ഭൂമിക്ക് ഭാരം വരുത്തിത്തീർക്കുന്നതു കൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത് എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുഹമ്മദ് നബിയുടെ ﷺ സന്ദേശം മനുഷ്യർക്കു മാത്രമല്ല ജിന്നുകൾക്കും കൂടിയുള്ളതാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ജിന്നുകൾ മുത്ത് നബിയെ ﷺ സമീപിച്ച് ഖുർആൻ ശ്രവിക്കുകയും സത്യമാർഗ്ഗം സ്വീകരിക്കുകയും ചെയ്തതായി ഖുർആൻ (72:1,2) പ്രസ്താവിക്കുന്നു._

_അവസാനത്തെ നബിയായിക്കൊണ്ട്, മുഴുവൻ മനുഷ്യരാശിയുടെയും നേതാവായ മുത്ത് നബി ﷺ ഇഹലോകത്തിന്റെയാകെ നേതാവാകുമ്പോൾ, നാളെ പാരത്രിക ലോകത്ത് വിചാരണക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അനന്തമായി നീണ്ടു പോകുമ്പോൾ അതൊന്നു വേഗം നടത്തിക്കിട്ടാൻ അല്ലാഹുവിനോട് ശുപാർശ ചെയ്യാൻ മറ്റു നബിമാരാരും തയ്യാറാകാതിരിക്കുമ്പോൾ മുഴുവൻ സമൂഹത്തിനും വേണ്ടി ശുപാർശകനാകുന്നതും നമ്മുടെ മുത്ത് നബി ﷺ തന്നെ. അതെ, പാരത്രിക ലോകത്തിന്റെയും നേതാവ് ﷺ._

_അറബികളിൽ പ്രബോധനമാരംഭിച്ച ഹബീബ് ﷺ അനറബി ലോകത്തിന്റെയും നേതാവായി ഉയർന്നതു ചരിത്രം. മഹാനായ ബൂസൂരി ഇമാം رضي الله عنه തന്റെ മറ്റൊരു പ്രസിദ്ധ കാവ്യമായ ഖസ്വീദത്തുൽ മുഹമ്മദിയ്യയിൽ പറയുന്നുന്നു:_
مُحٙمّٙدٌ أٙشْرٙفُ الْأٙعْرٙابِ وٙالْعٙجٙمِ
مُحٙمّٙدٌ خٙيْرُ مٙنْ يٙمْشِى عٙلٙى قٙدٙمِ
_-അറബ് ലോകത്തെയും അനറബ് ലോകത്തെയും ഏറ്റവും ശ്രേഷ്ഠരാണ് മുഹമ്മദ് നബി ﷺ. മുഹമ്മദ് നബി ﷺ ഭൂമിയിൽ കാലു വച്ച് നടക്കുന്നവരിൽ ഏറ്റവും ഉത്തമർ.
▪▪▪▪▪▪▪▪▪▪▪