ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 43

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം, ആശയം-​ ⁦⁦4️⃣⁦3️⃣*



〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦4️⃣⁦3️⃣🌷*

*🌷دٙعْ مَا ادَّعَتْـهُ النَّصَـارَى فِى نَـبِـيِّـهِـمِ*

    *وَاحْكُمْ بِـمَا شِـئْتَ مَدْحًا فِـيـهِ وَاحْتَكِـمِ🌷*

*നസ്വാറാക്കൾ അവരുടെ നബിയെക്കുറിച്ച് (ഈസാ നബി عليه السلام) അതിരു കവിഞ്ഞു വാദിച്ചതു പോലെ നീ ചെയ്യരുത്. നിനക്കു ബോധിച്ച മറ്റേത് വിശേഷണങ്ങളും പുണ്യ നബിയിലേക്ക് ﷺ നിസ്സങ്കോചം ചാർത്തുകയും ചെയ്തോളൂ.*

_അറ്റമില്ലാത്ത മഹത്വത്തിനുടമയായ പുണ്യ റസൂൽ ﷺ തങ്ങളെക്കുറിച്ച് എത്ര വർണിച്ചാലും അവിടുത്തെ ﷺ പൂർണമായി അനാവരണം ചെയ്യുക സാധ്യമല്ല. എത്ര പുകഴ്ത്തിയാലും മതിവരികയുമില്ല. തിരുനബി ﷺ അനുരാഗികൾ പലപ്പോഴും വിമർശനവിധേയരാകുന്നത് അവർ മുത്ത് നബി ﷺ തങ്ങളെ പരിധിയിലധികം പുകഴ്ത്തുന്നു എന്നതാണ്. മഹാനായ ബൂസ്വീരി ഇമാമിന്റെ رضي الله عنه 'ഖസ്വീദത്തുൽ ബുർദയും' ഇത്തരത്തിൽ വിമർശിക്കപ്പെടുന്നുണ്ട്._

_എന്നാൽ ഈ ഒരു വരിയിൽ നിന്നു തന്നെ മഹാനായ ബൂസ്വീരി ഇമാം رضي الله عنه വിമർശകരുടെ വാദത്തിനപവാദമായി തന്റെ തിരുനബി ﷺ കീർത്തനത്തിൽ ഒരു വാചകം പോലും അതിരുവിട്ടു പറഞ്ഞിട്ടില്ലെന്ന് വ്യക്തമാകുന്നു. ലോകമുസ്‌ലിമീങ്ങൾ നൂറ്റാണ്ടുകളായി അത് അംഗീകരിക്കുകയും ചെയ്യുന്നു. ആർക്കെങ്കിലും അത് മനസ്സിലായിട്ടില്ലെങ്കിൽ അവരുടെ വീക്ഷണവൈകല്യമാണ് അതിനു കാരണം എന്ന് നമുക്ക് നിസംശയം പറയാം._

_ഈസാനബിയെ عليه السلام ക്രിസ്ത്യാനികൾ ദൈവപുത്രനായി സങ്കൽപ്പിച്ചു. അതിരു കടന്ന അപദാനം/പുകഴ്ത്തൽ അവരെ വഴി തെറ്റിക്കുകയായിരുന്നു. ക്രൈസ്തവർ ഈസാ നബിയെ 
عليه السلام
 കുറിച്ചും യഹൂദർ മൂസാ നബിയെ കുറിച്ചും 
عليه السلام
 വാദിച്ചതു പോലെ, തന്നെ ദൈവമോ ദൈവത്തിന്റെ അവതാരമോ ആയി ഗണിക്കരുത് എന്ന് തിരുനബി ﷺ തന്റെ ശിഷ്യന്മാരെ കർശനമായി താക്കീത് ചെയ്തിരുന്നു. ആരാധിക്കപ്പെടുന്ന ഒരു ബിംബം ആവാതിരിക്കുക എന്നുള്ളത് മുത്ത് നബിയുടെ ﷺ ഒരു മുഅ്ജിസത്തും അത് അല്ലാഹുവിൽ നിന്ന് തിരുനബി ﷺ പ്രത്യേകം ചോദിച്ച് വാങ്ങിയ പ്രാർത്ഥനയുമാണ്. അതുകൊണ്ടുതന്നെ അവിടുത്തോടുള്ള ﷺ അടങ്ങാത്ത പ്രണയപ്രകടനങ്ങളാൽ ഒരു കാരണവശാലും അവിടുത്തെ ﷺ അനുയായികൾ ശിർക്കിൽ പെട്ടു പോവുകയില്ല എന്ന് നിസ്സംശയം പറയാം._ 

_മുത്ത് നബി ﷺ തന്റെ ശിഷ്യന്മാരെ ഈ ഒരു മൂശയിൽ വാർത്തെടുത്തിരുന്നില്ലെങ്കിൽ പൂർവ നബിമാരുടെ അനുയായികൾ ചെയ്തതു പോലെ സ്വഹാബത്തിന്റെ പിൻഗാമികളും തെറ്റായ വാദങ്ങൾ ഉന്നയിക്കുകയും മുത്ത് നബി ﷺ തങ്ങളുടെ പ്രതിമയോ ഛായാചിത്രങ്ങളോ വെച്ച് പൂജിക്കുകയോ ചെയ്യുന്ന അവസ്ഥ വരുമായിരുന്നു. ഇസ്ലാം പ്രതിമ നിർമാണത്തേയും ജീവനുള്ള വസ്തുക്കളുടെ ചിത്രങ്ങൾ വരക്കുന്നതിനേയും വിലക്കിയത് തൗഹീദിൽ അതു കാരണം സംഭവിച്ചേക്കാവുന്ന കലർപ്പിനെ തടയുന്നതിന് വേണ്ടിയാണ്._

_വിമർശകർ വിമർശിച്ചുകൊണ്ടേയിരിക്കട്ടെ... നമുക്ക് പ്രണയിച്ചു കൊണ്ടേയിരിക്കാം... പ്രണയിക്കപ്പെടാൻ ഏറ്റവും അർഹരായ തിരുനബി ﷺ തങ്ങളുടെ പ്രകീർത്തനങ്ങൾ പാടിക്കൊണ്ടേയിരിക്കാം. അതേ, "പാടൂ... പാടൂ" എന്നുള്ള ആഹ്വാനം തന്നെയാണ് ഈ വരികളിലൂടെ ബുസൂരി ഇമാംرضي الله عنه നമുക്ക് നൽകുന്നതും.
▪▪▪▪▪▪▪▪▪▪▪