ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 44-​

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം, -​ ⁦⁦4️⃣⁦4️⃣*




〰〰〰〰〰〰〰〰〰〰
*🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ*

_🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨_
_عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨_

*🌷വരി 4⃣4⃣ 🌷*

*_🌷وَانْسُـبْ اِلَى ذَاتِهِ مَاشِـئْتٙ مِنْ شَـرٙفٍ_*

    *_وَانْسُـبْ اِلَى قَـدْرِهِ مَاشـِئْتٙ مِنْ 🌷_*

*നീ ഉദ്ദേശിക്കുന്ന ശ്രേഷ്ഠത അവിടുത്തെ ﷺ വ്യക്തിത്വത്തോടു ചേർത്തു പറയുക. നീ ഉദ്ദേശിക്കുന്ന മഹത്വം അവിടുത്തെ ﷺ പദവിയോട് ചേർത്ത് പറയുക.*

_ഇത് മുൻ വരിയുടെ വിശദീകരണം തന്നെയാണ്. എന്തൊക്കെ നല്ല വിശേഷണങ്ങൾ അന്വേഷിക്കുകയാണെങ്കിലും അത് അവിടുത്തെ ﷺ മഹനീയ വ്യക്തിത്വത്തിൽ സമ്മേളിച്ചിരിക്കുന്നത് കാണാം. അത് രൂപ ലാവണ്യത്തിലായാലും, വ്യക്തിപ്രഭാവങ്ങളിലായാലും ശരി._ 

_അങ്ങനെയുള്ള തിരുനബിയിൽ ﷺ സ്വലാത്ത് ചൊല്ലുന്നതും ആദരിക്കുന്നതും മദ്ഹ് പാടുന്നതും പുണ്യമായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു._

_കഅ്ബ്-ബ്നു സുഹയ്ർ رضي الله عنه ഹബീബായ മുത്ത്‌ നബി ﷺ തങ്ങളുടെ സാന്നിധ്യത്തിൽ തിരു നബിയെ ﷺ പ്രകീർത്തിച്ചു കൊണ്ട് കവിത ചൊല്ലിയപ്പോൾ ഹബീബായ ﷺ തങ്ങൾ അദ്ദേഹത്തിന് തന്റെ പുതപ്പ് സമ്മാനിച്ചു. മദീനയിലേക്ക് ഹിജ്‌റ പോയ മുത്ത് നബിയെ ﷺ മദീനാ നിവാസികൾ സ്വീകരിച്ചത് ദഫ് മുട്ടിയും കവിത ചൊല്ലിയുമാണ്. അവർ അന്ന് പാടിയില്ലേ..._

*🌹طلع البدرعلينا ✨ منثنيات الوداع*
*🌹وجب الشكر علينا✨ ماداعى لله داع*

*🌹ايهاالمبعوث فينا ✨ جئت بالعمرالمطاع*
*🌹جئت شرفت المدينه ✨ مرحبا يا خيرداع*
_(വിദാഅ് പർവതത്തിന്റെ വിടവിലൂടെ നമ്മുടെ മേൽ തിങ്കളുദിച്ചു ﷺ. അള്ളാഹു നൽകിയ വരദാനത്തിനു നാം നന്ദി പറയാൻ ബാധ്യസ്ഥരായിരിക്കുന്നു. ഞങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരേ ﷺ..., അനുസരിക്കപ്പെടേണ്ട ആജ്ഞയുമായി അങ്ങ് ﷺ വന്നു.)_ 
_اللهم صل وسلم وبارك عليه..._

_അതെ, മദീന നിവാസികൾ പാടിയതുപോലെ, നന്ദി പറയൽ നമ്മുടെ മേലിൽ ബാധ്യതയായിരിക്കുന്നു. ആയതിനാൽ തിരു മദ്ഹുകൾ നമുക്ക് പാടിക്കൊണ്ടേയിരിക്കാം... അവിടുത്തേക്കായ് ﷺ സ്വലാത്തുകൾ ചൊല്ലിക്കൊണ്ടേയിരിക്കാം..._

_നമുക്കൊരു 100 *സ്വലാത്ത്* ഇപ്പോൾത്തന്നെ ചൊല്ലിയാലോ മുഹിബ്ബീങ്ങളേ.
▪▪▪▪▪▪▪▪▪▪▪