ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം -​ 48

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦4️⃣⁦⁦⁦8️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി 4⃣⁦⁦8️⃣🌷*

🌷أَعْـيَى الْوَرَى فَهْمُ مَعـْنَاهُ فَـلَـَيْسَ يُـرَى

فِى الْـقُـرْبِ وَالْـبُـعْـدِ فـِيهِ غَـيْـرُ مـُنْـفَحِـمِ🌷

*അവിടുത്തെ ﷺ സാരം/യാഥാർത്ഥ്യം ഗ്രഹിക്കുന്നതിൽ പടപ്പുകൾ അശക്തരായിരിക്കുന്നു. അതിൽ പരാജയം സമ്മതിച്ചു മിണ്ടാതായവരെയല്ലാതെ, അടുത്തോ അകലെയോ കാണാനില്ല.*

_ഹബീബായ മുത്ത് നബി ﷺ തങ്ങളെ നാവു കൊണ്ട് വർണിച്ചാൽ എവിടെയും എത്താൻ കഴിയില്ലെന്ന് മുൻപ് പറഞ്ഞുവല്ലോ, എന്തിന് മനസ്സു കൊണ്ടു പോലും അവിടുത്തെ ﷺ
 സങ്കൽപ്പിച്ചെടുക്കാൻ കഴിയില്ലെന്ന് ഇവിടെയും പറയുന്നു. വീക്ഷിക്കുന്നവരെ നിശബ്ദരാക്കുന്ന തിരുവ്യക്തിത്വം ﷺ, അടുത്തു നിന്ന് നോക്കിയാലും ദൂരെനിന്നു നോക്കിയാലും ശരി. അടുപ്പവും അകലവും കാലവ്യത്യാസത്തിലാണെന്നും വ്യാഖ്യനമുണ്ട്. അതല്ല ആത്മീയമായ അടുപ്പമാണെന്ന് പറഞ്ഞവരുമുണ്ട്. എങ്ങനെ ആയാലും എല്ലാവരുടെയും അളവുകോലുകൾക്ക് അതീതമാണ് ഹബീബ് ﷺ എന്ന് ചുരുക്കം._

_ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച നൂറുവ്യക്തികളുടെ പട്ടികയുണ്ടാക്കിയ മൈക്കിൾ എച്ച്. ഹാർട്ട് തന്റെ പട്ടികയിൽ മുഹമ്മദ് നബിയെ ﷺ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ചെങ്കിലും എന്താണ് പുണ്യ റസൂലിനു ﷺ സാധിച്ചതെന്നോ തിരുനബി ﷺ പ്രബോധനം ചെയ്ത ആശയത്തിന്റെ വൈപുല്യമെന്തെന്നോ പുണ്യനബിയുടെ ﷺ ആധ്യാത്മിക സാരമെന്തെന്നോ നിർണ്ണയിക്കാൻ അദ്ദേഹത്തിനായില്ല. അദ്ദേഹത്തിന് തിരുനബി ﷺ ലോകത്തെ വിസ്മയിപ്പിച്ച പരിഷ്കർത്താവാണ്, എന്നാൽ കാർലൈൻ മുത്ത് നബിയെ ﷺ ഇഷ്ടപെട്ടത് നാട്യങ്ങളില്ലാതെ ലളിതമായും സത്യസന്ധമായും ജീവിച്ചു ചക്രവർത്തിമാർക്കു പോലും സാധിക്കാത്ത നായക പദവിയിലേക്കുയർന്നതുകൊണ്ടാണ്. ചിലർക്ക് മുത്ത് നബി ﷺ തങ്ങൾ യുദ്ധതന്ത്രജ്ഞനാണ്, ചിലർക്ക് സമർത്ഥനായ നേതാവാണ്, ചിലർക്ക് നിസ്തുലനായ നിയമജ്ഞനാണ്, ചിലർക്ക് സാമൂഹ്യ പരിഷ്കർത്താവാണ്._
اللهم صلّ وسلم وبارك عليه...

_എന്നാൽ ഇങ്ങനെയുള്ള വിലയിരുത്തലുകളിലൊന്നും തിരുനബിയെ ﷺ ഒതുക്കാൻ സാധിക്കുകയില്ല എന്നതാണ് പരമാർത്ഥം. ഈ യാഥാർഥ്യമാണ് ഒറ്റ വരിയിൽ മഹാനായ ബൂസ്വീരി ഇമാം رضي الله عنه മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത്. വാക്കുകൾ എത്ര കുറവ് ആശയം എത്ര വലുത്, തിരുനബി ﷺ തങ്ങൾ എന്ന സാഫല്യം എല്ലാ വർണ്ണനകൾക്കും വിവരണങ്ങൾക്കുമൊക്കെ അതീതരാണ്.
▪▪▪▪▪▪▪▪▪▪▪