ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം -​ 49

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦4️⃣⁦⁦⁦9️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി 4⃣⁦⁦9️⃣🌷*

🌷كَالشَّـمْسِ تَظْهَـرُ لِلْعَـيْـنَـيْـنِ مِـنْ بُعُـدٍ

           صَـغِـيرَةً وَتُـكِـلُّ الطَّـرْفَ مِنْ أَمَـمِ🌷

*തിരുനബി ﷺ സൂര്യനെ പോലെ; ദൂരെ നിന്നും സൃഷ്ടികൾക്ക് ചെറുതായി വെളിപ്പെടുന്നു. എന്നാൽ അരികിൽ നിന്നോ, പ്രഭകൊണ്ട് കണ്ണുകൾ മങ്ങുകയും ചെയ്യുന്നു.*

_മേൽ വരിയിൽ പ്രസ്താവിച്ച കാര്യത്തെ മനോഹരമായ ഒരു ഉപമയിലൂടെ സ്ഥാപിക്കുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഇവിടെ. ഭൂമിയെക്കാൾ പതിന്മടങ്ങു വലിപ്പമുള്ള സൂര്യൻ ദൂരെനിന്നും വീക്ഷിക്കുന്ന ഒരാളുടെ കണ്ണിൽ കൊള്ളാവുന്നതേയുള്ളു. എന്നാൽ യഥാർത്ഥ വലുപ്പമോ ഭാവനകൾക്കപ്പുറവും. എങ്കിൽ അടുത്ത് ചെന്നാൽ അതിനെ പൂർണമായി മനസിലാക്കാം എന്നാണോ...?, അതും സാധ്യമല്ല. സൂര്യനെ ഏറ്റവും ദൂരെയായിരിക്കുന്ന പ്രഭാതത്തിലും പ്രദോഷത്തിലും നോക്കുമ്പോൾ നാം കാണുന്ന വലുപ്പം തുലോം ചെറുതാണ്. ഇനി കുറേ കൂടി അടുത്തു വരുന്ന ഉച്ച സമയത്തു നേരിട്ട് മനസ്സിലാക്കാനായി വീക്ഷിക്കുമ്പോഴോ, കണ്ണുകൾ ചിമ്മി പോവുകയും ചെയ്യുന്നു, എന്നുമാവാം അർത്ഥം._

_മുത്ത് നബിയോട് ﷺ അടുത്തിടപഴകിയ പുണ്യ സ്വഹാബികൾക്കോ, അകലെ നിന്നും അവിടുത്തെ ﷺ നോക്കിക്കണ്ട ശത്രുക്കൾക്കോ തിരുനബിയുടെ ﷺ മഹത്വമോ ശ്രേഷ്ഠതയോ പൂർണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. പ്രഭാത സൂര്യനെയോ സന്ധ്യാർക്കനെയോ പോലെ ദൂരെ നിന്നും മുത്താറ്റൽ റസൂലുള്ളാഹി ﷺ തങ്ങളെ നോക്കി കാണുന്നവർക്ക് അവിടുത്തെ ﷺ യശസ്സ് വിശ്വം മുഴുവൻ മനോഹരമായി വ്യാപിച്ചതായി മനസ്സിലാകുന്നു. എന്നാൽ അവിടുത്തേക്ക് ﷺ അടുക്കാൻ ശ്രമിക്കുമ്പോഴോ, അടുത്തു കൊണ്ടിരിക്കെ അവിടുത്തെ ﷺ വലിപ്പവും പ്രൗഢിയും എല്ലാ അർത്ഥത്തിലും കൂടി കൊണ്ടിരിക്കുകയും ചെയ്യുന്നു._
اللهم صل وسلم وبارك عليه..
▪▪▪▪▪▪▪▪▪▪▪