ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം -​ 56

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦5️⃣⁦⁦6️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി 5️⃣⁦⁦6️⃣🌷*

🌷كَـأَنَّهُ وَهُوَ فَـرْدٌ مِنْ جَـلَالَـتِهِ

     فِى عَسْـكَرٍ حِـينَ تَلْـقَاهُ وَفِى حَـشَـمِ🌷

*തിരുനബി ﷺ തനിച്ചിരിക്കുന്നതു കണ്ടാലും അവിടുത്തെ ﷺ ഗാംഭീര്യം കാരണം സൈന്യത്തോടോ സേവകരോടോ ഒപ്പമാണെന്നേ തോന്നൂ*

_മുഹമ്മദ് നബിയെന്ന ﷺ ഉന്നത നേതാവിന്റെ സവിശേഷത പറയുകയാണ് ബൂസ്വീരി ഇമാം رضي الله عنه. ഒറ്റയ്ക്കാവുമ്പോൾ പോലും ശ്രദ്ധിക്കപ്പെടുന്ന ഗാംഭീര്യം.! കരുത്തരായ സൈനികരുടെ മധ്യത്തിൽ ഇരിക്കുന്ന പ്രജാപതിയെ പോലെയും ഏതാവശ്യങ്ങളും നിറവേറ്റിക്കൊടുക്കാൻ കാത്തിരിക്കുന്ന സേവകന്മാരുടെ കൂടെയിരിക്കുന്ന തമ്പുരാക്കന്മാരെപ്പോലെയും തലയെടുപ്പുള്ള വ്യക്തിത്വം ﷺ.! അടുത്ത അനുയായികൾക്കു തന്നെ അവിടുത്തെ ﷺ മുഖത്തോടുമുഖം നോക്കി നിൽക്കാൻ കഴിയില്ലായിരുന്നുവത്രേ. ശത്രുക്കളാവട്ടെ പലപ്പോഴും അവിടുത്തെ ﷺ തലയെടുപ്പിനു മുന്നിൽ പകച്ചു നിന്നിട്ടുണ്ട്. ആജ്ഞാശക്തി സ്ഫുരിക്കുന്ന നേത്രങ്ങളും കുലീനത തുളുമ്പുന്ന മുഖവും എത്ര കൊടിയ ശത്രുവിനെയും തിരുനബിയുടെ ﷺ മുന്നിൽ വിനയാന്വിതനാക്കി._

_മുശ്‌രിക്കുകളുടെ നേതാവായിരുന്ന അബൂജഹൽ لعنة الله عليه ഒരു വ്യക്തിക്ക് കൊടുക്കാനുള്ള സമ്പത്ത് കൊടുക്കാൻ തയ്യാറാവാതിരുന്നപ്പോൾ മുത്ത് ഹബീബ് ﷺ തങ്ങൾ അബൂജഹലിനോട് അത് തിരിച്ചു കൊടുക്കാൻ ആവശ്യപ്പെട്ട ഉടനെ തിരിച്ചു കൊടുത്തതും, മുത്ത് റസൂൽ ﷺ തങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ അവിടുത്തെ ﷺ വധിക്കാൻ ശ്രമിച്ച ശത്രുവിന്റെ കയ്യിൽ നിന്നും അറിയാതെ വാൾ താഴെ വീണു പോയതുമെല്ലാം തിരു ഹബീബിന്റെ ﷺ ഗംഭീര്യം കണ്ട മാത്രയിൽ അവർ പകച്ചു പോയതിനാലായിരുന്നു.
▪▪▪▪▪▪▪▪▪▪▪