ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം -​ 57

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦5️⃣⁦⁦7️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി 5️⃣⁦⁦7️⃣🌷*

🌷كَأَنَّمَا الـلُّؤْلُؤُ الْمَكْنُـونُ فِى صَـدَفٍ

     مِنْ مَعْدِنَـيْ مَـنْطِقٍ مِنْـهُ وَمُـبْـتَـسَـمِ🌷

*ചിപ്പിയിൽ സൂക്ഷിക്കപ്പെട്ട മുത്ത്‌, അവിടുത്തെ ﷺ തിരുവായിൽ നിന്നും ഉറവെടുക്കുന്ന സംസാരത്തോടും പുഞ്ചിരിയോടും സമാനമായിരിക്കുന്നു*

_സംസാരത്തിന്റെ ഉറവിടം വായയാണ്, പുഞ്ചിരിയുടെ ഉറവിടം ദന്തങ്ങളും. സംസാരത്തിന്റെ ഉറവിടത്തിൽ നിന്നുൽഭവിക്കുന്ന വസ്തു അവിടുത്തെ ﷺ മുത്തുമണികളായ വാക്കുകളാണ്. പുഞ്ചിരിയുടെ ഉറവിടത്തിൽ നിന്ന് പ്രോജ്ജ്വലിക്കുന്ന മുത്തുകളോ, അവിടുത്തെ ﷺ തിരു ദന്തങ്ങളും. ചിപ്പിയിലായിരിക്കുമ്പോൾ മുത്തുകൾക്ക് പുറത്തെടുത്തതിനേക്കാൾ സൗന്ദര്യമുണ്ടാകും. ബൂസ്വീരി ഇമാം رضي الله عنه ഇവിടെ പറയുന്നത്, ചിപ്പിയിലെ മുത്തുകൾ അവിടുത്തെ ﷺ വചനങ്ങൾ പോലെയാണ് അല്ലെങ്കിൽ ദന്തങ്ങളെപ്പോലെയാണ് എന്നാണ്. അല്ലാതെ വചനങ്ങളും ദന്തങ്ങളും മുത്തുകൾ പോലെ എന്നല്ല. 'പൗർണമി നിന്നെപ്പോലെ ഇരിക്കുന്നു സഖീ' എന്ന് കാമുകിയോട് പറയുമ്പോൾ പൗർണമിയേക്കാൾ സൗന്ദര്യം തന്റെ കാമുകിക്കാണെന്നു വാദിക്കുകയാകും കാമുകൻ._

_തിരുനബി ﷺ തങ്ങളുടെ സംസാര രീതിയെക്കുറിച്ച് ആഇശ رضي الله عنها പറഞ്ഞത് അടുത്തിരിക്കുന്നവർക്ക് ഹൃദിസ്ഥമാക്കാൻ പറ്റുംവിധം നിർത്തി നിർത്തിയാണ് അവിടുന്ന് ﷺ സംസാരിച്ചിരുന്നത് എന്നാണ്. തിരുനബിയുടെ ﷺ വാക്കുകൾ എണ്ണിതിട്ടപ്പെടുത്താൻ പറ്റുമായിരുന്നു എന്നും ആഇശ رضي الله عنها പറഞ്ഞിരിക്കുന്നു. മുത്ത് നബിയുടെ ﷺ പുഞ്ചിരിയെക്കുറിച്ചു പറഞ്ഞിരിക്കുന്നത് "അവിടുന്ന് ﷺ
 അണ്ണാക്ക് കാണത്തക്കവിധത്തിൽ വാ തുറന്നു ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല, പുഞ്ചിരിക്കുകയാണ് അവിടുന്ന് ﷺ
 ചെയ്തിരുന്നത് " എന്നാണ്. അബ്ദുല്ലാഹിബിനു ഹാരിസ് رضي الله عنه പറയുന്നു : "റസൂൽ ﷺ തങ്ങളോളം പുഞ്ചിരിക്കുന്ന ഒരാളെയും ഞാൻ കണ്ടില്ല"._
اللهم صل وسلم وبارك عليه.
▪▪▪▪▪▪▪▪▪▪