ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം -​ 58

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦5️⃣⁦⁦8️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി 5️⃣⁦⁦8️⃣🌷*

🌷لَا طِيبَ يَعْدِلُ تُرْبًا ضَمَّ أَعْظُـمَهُ

            طُوبَى لِمُـنْـتَشِـقٍ مِـنْهُ وَمُلْـتَـثِـمِ🌷

*അവിടുത്തെ ﷺ ദേഹത്തിൽ പുരണ്ടിട്ടുള്ള മണ്ണിനൊക്കുന്ന സുഗന്ധതൈലമില്ല. അത് വാസനിക്കുകയും ചുംബിക്കുകയും ചെയ്യുന്നവർക്കത്രെ സന്തോഷങ്ങളഖിലവും*

_അനുരാഗികളുടെ ഹൃത്തടത്തിലെ ആശാകേന്ദ്രമായ പുണ്യപ്പൂമേനിയുടെ ﷺ സുഗന്ധം ആസ്വദിക്കാൻ ഭാഗ്യമുണ്ടായ സ്വഹാബാക്കൾക്കു സർവ്വ മംഗളങ്ങളും. കിനാവിലും അല്ലാതെയും ആ തിരുസുഗന്ധം ﷺ ആസ്വദിക്കാൻ സാധിച്ച ആഷിഖീങ്ങൾ, അവരത്രെ അനുഗ്രഹീതർ. തിരുനബിയുടെ ﷺ
 പുണ്യപ്പൂമേനിക്ക് ﷺ
 കസ്തൂരിയെക്കാൾ സുഗന്ധമായിരുന്നുവല്ലോ... അനസ് رضي الله عنه പറഞ്ഞതുപോലെ : 'അല്ലാഹുവിന്റെ തിരുദൂതരുടെ ﷺ
 സുഗന്ധത്തേക്കാൾ മണമുള്ള ഒരു കസ്തൂരിയും,അത്തറും ഞാൻ വാസനിച്ചിട്ടില്ല'. പുണ്യസ്വഹാബാക്കൾ സുഗന്ധദ്രവ്യമായി അവിടുത്തെ ﷺ വിയർപ്പിനെ സൂക്ഷിച്ചിരുന്നു എന്ന് മുസ്ലിം നിവേദനം ചെയ്ത ഹദീസിൽ കാണാം._

_തിരുനബി ﷺ ആർക്കെങ്കിലും ഹസ്തദാനം ചെയ്താലും, ഏതെങ്കിലും കുട്ടികളുടെ തലയിൽ കൈവെച്ചാലും അവിടെ സുഗന്ധമനുഭവപ്പെടുമായിരുന്നത്രെ... എന്തിനേറെ അവിടുത്തെ ﷺ കിനാവിൽ കണ്ടവർ ഉറക്കമുണർന്നതിനുശേഷവും അവിടുത്തെ ﷺ സ്പർശനമേറ്റഭാഗം സുഗന്ധപൂരിതമായി അനുഭവപ്പെട്ട ചരിത്രങ്ങൾ മഹാന്മാർ പഠിപ്പിക്കുന്നുണ്ടല്ലോ..._

_മുത്ത്നബി ﷺ തങ്ങളുമായി ബന്ധപ്പെട്ട മുഴുവനും അനുരാഗികൾക്ക് ആനന്ദമാണ്. പുണ്യ സ്വഹാബാക്കൾ
 رضي الله عنهم
 തിരുനബി ﷺ തങ്ങൾ അവർക്കിടയിൽ ജീവിക്കുമ്പോൾ അവിടുത്തെ ﷺ ചുംബിച്ചതും, സ്വിദ്ദീഖുൽ അക്ബർ 
رضي الله عنه
 വഫാത്തായി കിടക്കുന്ന പുണ്യ റസൂലിൽ ﷺ
 ചുംബനമർപ്പിച്ചതുമെല്ലാം ചിന്തിച്ചുകൊണ്ട് അവിടുത്തെ ﷺ ഓർമ്മകൾ നമുക്ക് നൽകുന്നവയിൽ മുത്തം വച്ചു നോക്കൂ... സന്തോഷമോ വിരഹമോ എന്നറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതു കാണാം.!_

_തിരുനബി ﷺ തങ്ങളുടെ വഫാത്തിന് കാലങ്ങൾക്കിപ്പുറവും പുണ്യ ഉഹ്ദിന്റെ താഴ്‌വരയിൽ തിരുനബി ﷺ വിശ്രമിച്ച ഗുഹയിൽ അവിടുന്ന് ﷺ തല ചായ്ച്ചിടത്തുനിന്നും അടിച്ചു വീശുന്ന ആ സുഗന്ധം അനുരാഗികളുടെ ഹൃത്തടങ്ങളെ ആനന്ദത്താൽ പുളകിതമാക്കാൻ, കണ്ണുകളെ കണ്ണീരിനാൽ കുളിരണിയിക്കാൻ ഉതകുന്നതും വിമർശകർക്ക് ഒരു ദൃഷ്ടാന്തമായി നിലനിൽക്കുന്നതുമാണ്. ഇങ്ങനെയെങ്കിൽ പിന്നെ അവിടുത്തെ ﷺ തിരുശരീരത്തെ ﷺ സ്പർശിക്കുന്ന വിശുദ്ധ മദീനയിലെ മണ്ണിന് ആ സൗഭാഗ്യം ലഭിക്കുക സ്വാഭാവികമാണല്ലോ. ഭൂമിയിലെ ഏറ്റവും പവിത്രമായ ഇടമാണത്. കൂടാതെ അത് സ്വർഗ്ഗപ്പൂന്തോപ്പുമാണ്. പുണ്യമദീനയിലെ തിരുമൺതരികളിൽ ചുംബനമർപ്പിക്കാൻ സാധിച്ചവർ, അവരെത്ര അനുഗ്രഹീതർ... ആ തിരുമണ്ണിൽ അന്തിയുറങ്ങാൻ കഴിഞ്ഞവർ, അവർക്കു സകല മംഗളങ്ങളും._

_(തിരുജനനവും അനുബന്ധ വിശേഷങ്ങളുമടങ്ങുന്ന കാവ്യത്തിന്റെ നാലാം ഭാഗം അടുത്ത വരികളിലൂടെ...
_إن شاء الله..
▪▪▪▪▪▪▪▪▪▪▪