ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം -​ 59

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦5️⃣⁦⁦9️⃣*
〰〰〰〰〰〰〰〰〰〰
اَلْفَصْـلُ الرَّابِعُ فِى مَوْلِدِهِ ﷺ

തിരുജനനവുംﷺ അനുബന്ധ വിശേഷണങ്ങളും.

🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി 5️⃣⁦⁦9️⃣🌷*

🌷أَبَانَ مَوْلِـدُهُ عَنْ طِـيبِ عُـنْصُرِهِ

           يَا طِـيبَ مُـبْـتَدَإٍ مِنْـهُ وَمـُخْـتَـتَـمِ🌷

*അവിടുത്തെ ﷺ ജനനം സ്വന്തം വംശപരമ്പരയുടെ പവിത്രതയെ പ്രകടമാക്കിയിരിക്കുന്നു. ആ തുടക്കവും അവസാനവും എത്രമഹത്തരം.!*

_അവിടുത്തെ ﷺ കുടുംബ പരമ്പരയുടെ തുടക്കം ആദിപിതാവ് ആദം നബിയും عليه السلام അവസാനം ആദരണീയരായ അബ്ദുല്ല തങ്ങളും رضي الله عنه ആണ്. പരിശുദ്ധവും മഹനീയമായ അവിടുത്തെ ﷺ
 പിതൃപരമ്പരയിൽ നബിമാരും യുഗപ്രഭാവരുമായ മറ്റനേകം മഹത്തുക്കളും അണിനിരക്കുന്നു. നബിമാരിൽ കുലപതിയായ ഇബ്രാഹിം നബി عليه السلام ന്റെ പുത്രൻ ഇസ്മാഈൽ നബിയുടെ عليه السلام സന്താന പരമ്പരയിലാണ് മുത്ത് നബി ﷺ തങ്ങളുടെ ജനനം. അറേബ്യയിലെ ഏറ്റവും പ്രതാപമുള്ള ഖുറൈശി ഗോത്രത്തിലും പ്രസ്തുത ഗോത്രത്തിലെ ഏറ്റവും കുലീനമായ ഹാഷിം കുടുംബത്തിലുമാണ് തിരുനബി ﷺ പിറന്നത്._

_തിരുനബിയുടെ ﷺ വംശപരമ്പരയുടെ വിശുദ്ധിയെ വിമർശിക്കുന്ന വൃത്തികെട്ട പരാമർശങ്ങൾ ചില മുസ്ലിം നാമധാരികൾ തന്നെ നടത്തിയിട്ടുണ്ട് എന്നത് ഖേദകരമാണ്. എന്തുകൊണ്ടവർ പ്രമാണങ്ങൾ പരിശോധിക്കുന്നില്ല. തന്റെ നിയോഗത്തെ കുറിച്ച് പുണ്യനബി ﷺ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, 'ആദം സന്തതികളിലെ ഏറ്റവും നല്ല തലമുറയിലാണ് ഞാൻ നിയുക്തനായത് ' എന്ന്. ഇബ്നു അബ്ബാസ് رضي الله عنه നിന്ന് നിവേദനം ചെയ്ത ഹദീസിൽ മുത്ത് നബി ﷺ പറയുന്നു : 'ആദം നബിയുടെ عليه السلام മുതുകിലൂടെ അള്ളാഹു എന്നെ ഭൂമിയിലിറക്കി. പിന്നെ എന്നെ നൂഹ് നബിയുടെ عليه السلام മുതുകിലാക്കി. പിന്നെ ഇബ്രാഹിം നബിയുടെ عليه السلام മുതുകിൽ നിക്ഷേപിച്ചു. അത്യുന്നനായ അള്ളാഹു പിന്നീടെന്നെ മാന്യന്മാരുടെ മുതുകുകളിലൂടെയും പരിശുദ്ധ ഗർഭപാത്രങ്ങളിലൂടെയും കൊണ്ട് നടത്തി, ദുര്‍മാര്‍ഗ്ഗം തൊട്ടുതീണ്ടിയിട്ടില്ലാത്ത മാതാപിതാക്കളിലൂടെ പുറത്തു കടത്തി'._
_اللهم صل وسلم وبارك عليه..
▪▪▪▪▪▪▪▪▪▪▪