ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം -​ 60

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦⁦6️⃣⁩⁦0️⃣⁩*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦6️⃣⁩⁦0️⃣⁩🌷*

🌷 يَوْمٌ تَفَـرَّسَ فِـيهِ الْفُـرْسُ أَنَّهُـمُ

           قَدْ أُنْذِرُوا بِحُـلُولِ الْبُـؤْسِ وَالـنِّـقَـمِ🌷

*സർവ്വ വിപത്തുകളും ശിക്ഷകളും തങ്ങൾക്കു വന്നുചേർന്നുവെന്ന മുന്നറിയിപ്പുമായി പാർസികൾക്ക് വെളിപാടുണ്ടായ ദിവസമാണത് (മുത്ത് നബി ﷺ തങ്ങൾ ജനിച്ച ദിവസം).*

_ഇന്നത്തെ ഇറാനും ഇറാഖിന്റെ ചില ഭാഗങ്ങളും ഉൾക്കൊണ്ടതാണ് അന്നത്തെ പേർഷ്യ. അഗ്നിയെ ആരാധിക്കുന്ന മജൂസികളായിരുന്നു അന്നാട്ടുകാര്‍. നൂഹ് നബി عليه السلام ന്റെ സന്താനപരമ്പരയിൽപ്പെട്ട ഫാരിസിന്റെ താവഴിക്കാരാണ് പാർസികൾ. നൂഹ് നബിയുടെ عليه السلام പുത്രൻ സാമിന്റെ പുത്രൻ അർഫഖ്ശദിന്റെ പുത്രൻ ഹദറാമിന്റെ പരമ്പരകളാണ് പാർസികൾ എന്നും അഭിപ്രായമുണ്ട്. ഹദറാമിന് പത്തോളം ആൺകുട്ടികൾ ഉണ്ടായിരുന്നു. അവരെല്ലാം ധീരന്മാരായ കുതിരപ്പടയാളികളായിരുന്നു. കുതിരപ്പടയാളി എന്ന് അർത്ഥം വരുന്ന അറബി വാക്കിൽ നിന്നും ഉരുത്തിരിഞ്ഞതാണ് പാർസി എന്നതാണ് അവരുടെ പക്ഷം. തങ്ങളുടെ സാമ്രാജ്യം തരിപ്പണമാവുമെന്നും വംശം ചിന്നഭിന്നമാവുമെന്നും മറ്റുചില അപകടങ്ങൾ വരാനിരിക്കുന്നുവെന്നും അവർക്കു ചില അരുൾ പാടുകൾ ഉണ്ടായി. പല ദുശ്ശകുനങ്ങളും അന്നവർ ദർശിച്ചു. പ്രധാനപ്പെട്ടവ തുടർന്നുള്ള വരികളിൽ ബൂസ്വീരി ഇമാം رضي الله عنه എണ്ണിപ്പറയുകയാണ്.
▪▪▪▪▪▪▪▪▪