ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ ⁦⁦⁦63⁩

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦⁦6️⃣⁩⁦3️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦6️⃣⁩⁦3️⃣🌷*

🌷وَسَاءَ سَاوَةٙ أَنْ غَاضَـتْ بُحَـيْرَتُـهَا

   وَرُدَّ وَارِدُهَـا بِالْغٙـيْـظِ حِـينَ ظَـمِى🌷

*തന്റെ ജലാശയം വറ്റിപ്പോയതിൽ സാവാ തടാകം ദുഃഖിച്ചു. ദാഹാർത്തരായ സന്ദർശകർ കോപത്താൽ തിരിച്ചയക്കപ്പെട്ടു.*

_പേർഷ്യയിലെ ഹമദാനും റയ്യിനുമിടയിലുള്ള ഒരു നഗരത്തിന്റെ പേരാണ് സാവാ. പത്തു മൈൽ നീളവും ആറു മൈൽ വീതിയുമുള്ള ഒരു ശുദ്ധജലതടാകം അവിടെ ഉണ്ടായിരുന്നു. കപ്പൽ സഞ്ചാരമുള്ള സാവയിലെ തടാകം പേർഷ്യക്കാർക്ക് വലിയൊരു അനുഗ്രഹമായിരുന്നു. മറ്റു പ്രകൃതിശക്തികളെപ്പോലെ പാർസികൾ അതിനെയും ആരാധിച്ചു. കുടിക്കാനും പുണ്യസ്നാനത്തിനുമായി ധാരാളം പേർ തടാകത്തിൽ എത്താറുണ്ടായിരുന്നു. പക്ഷേ തിരുപ്പിറവി ﷺ സംഭവിച്ച ദിവസം അവിടെ വന്നവർ അമ്പരന്നു പോയി. വറ്റി വരണ്ടു കിടക്കുന്ന തടാകം നോക്കി ദുഃഖിക്കുകയും വിധിയെ ഓർത്ത് ദേഷ്യപ്പെടുകയും ചെയ്ത് അവരന്ന് നിരാശയോടെ തിരിച്ചുപ്പോയി. സാവാ തടാകം വറ്റുന്നതോടെ അവരുടെ പ്രതാപവും അവസാനിക്കും എന്നതായിരുന്നു അവരുടെ വിശ്വാസം._

_കിസ്റയുടെ കോട്ട വിറച്ചു, അഗ്നി ആരാധകരുടെ തീ കെട്ടു, സാവാ തടാകം വറ്റി വരണ്ടു തുടങ്ങിയ പരാമർശങ്ങൾ കവിയുടെ رضي الله عنه പ്രതീകാത്മകങ്ങളായ കല്പനകൾ മാത്രമായി കാണുന്നവരുണ്ട്. എന്നാൽ ചരിത്ര ഗ്രന്ഥങ്ങൾ ഇവ സംഭവങ്ങൾ എന്നു തന്നെയാണ് വിവരിക്കുന്നത്. മഖ്‌സൂമുബ്നു ഹാനിഅ് തന്റെ പിതാവിൽ നിന്നുദ്ധരിക്കുന്നതായി ബയ്ഹഖി رضي الله عنه തന്റെ 'ദലാഇലുന്നുബുവത്തിൽ' രേഖപ്പെടുത്തുന്നു : "അല്ലാഹുവിന്റെ റസൂൽ ﷺ ജനിച്ച രാത്രി കിസ്റയുടെ കൊട്ടാരം വിറകൊണ്ടു. അതിൽനിന്നു നാൽപതു തട്ടുകൾ നിലം പതിച്ചു. പാർസികളുടെ അഗ്നികുണ്ഡം അണഞ്ഞു. അതിന്റെ മുമ്പ് ആയിരം വർഷമായി അത് കെടാതെ കത്തുകയായിരുന്നു. സാവ തടാകം അന്ന് വറ്റുകയും ചെയ്തു" ( 1 126 - 127 ). ഹാഫിള് ഇബ്നുകസീർ رضي الله عنه സിന്റെ വളരെ പ്രശസ്തമായ 'അൽ ബിദായ വന്നിഹായഃ' എന്ന ഗ്രന്ഥത്തിലും (വാള്യം -1, പുറം - 256) "ദിക്റു ഇർതിജാസു ഈവാനു കിസ്റാ" എന്ന ഉപശീർഷകത്തിനു കീഴിൽ ഈ വിഷയം പ്രതിപാദിക്കുന്നുണ്ട്. ഇന്നേവരെ കണ്ടിട്ടില്ലാത്ത അത്ഭുതങ്ങൾ ഉൾകൊളളാന്‍ ലോകത്തെ പാകപ്പെടുത്താനുള്ള തയ്യാറെടുപ്പുകൾ മാത്രമാകാം ഈ സൂചനകൾ._
  اللهم صل وسلم وبارك عليه.
▪▪▪▪▪▪▪▪▪▪