ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 64

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦⁦6️⃣⁩⁦⁦4️⃣⁩*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦6️⃣⁩⁦⁦4️⃣⁩🌷*


🌷كَـأَنَّ بِالنَّـارِ مَا بِالْمٙـاءِ مِنْ بَـلَلٍ

    حُـزْنًا وَبِالْـمٙـاءِ مَا بِالنَّـارِ مِنْ ضَرَمِ🌷

*ദുഃഖം കാരണം ജലത്തിന്റെ നനവ് തീയും, തീനാളം ജലവുമായതു പോലെയായിരുന്നു അത്.*

_സാവ തടാകം വറ്റിയതു കണ്ടപ്പോൾ ജനങ്ങൾക്കുണ്ടായ കഠിന ദുഃഖത്തിന് ബൂസ്വീരി ഇമാം رضي الله عنه എന്ന കവി കണ്ടെത്തിയ ഉജ്വലമായ ഒരു ഉപമയാണ് ഇത്. ദുഃഖം നിമിത്തം ജലത്തിന്റെ നനവ് തീയും, തീനാളം ജലവുമായതു പോലെ ആയിരുന്നു അത് എന്ന് ബൂസ്വീരി ഇമാം رضي الله عنه പറയുന്നു. അവരുടെ അഗ്നി അണഞ്ഞു പോയതിനെയും തടാകം വറ്റി വരണ്ടു പോയതിനെയും വർണിക്കുകയാണിവിടെ. ജലത്തിന്റെ സ്വച്ഛമായ പ്രകൃതി തണുപ്പാണ്. സങ്കടം കൊണ്ട് അത് ആളിക്കത്തുന്ന അഗ്നിപോലെയായി. വ്യസനാധിക്യം കാരണം തീക്കും ഭാവഭേദം സംഭവിച്ചു. ചൂടാണ് തീയുടെ സ്വച്ഛപ്രകൃതി ദുഃഖം നിമിത്തം അതിന്റെ ചൂടു മുഴുവനും കെട്ട് ജലത്തെ പോലെയുമായി._

_ജലകണങ്ങൾ അഗ്നിയിൽ പതിക്കുമ്പോൾ ബാഷ്പമായി പോകുന്നു. തീനാളങ്ങൾ വെള്ളത്തിൽ പെട്ടാലോ കെട്ട് പോവുകയും ചെയ്യുന്നു. അതായത് അന്ന് കെട്ട് പോയ അവരുടെ തീക്കുണ്ട് നനഞ്ഞു കിടക്കുകയാണ്. ഈ നനവ് അവരുടെ ദുഃഖത്തിന്റെ പ്രതീകമാണ്. വ്യസനമുണ്ടാകുമ്പോൾ കണ്ണുകൾ നനയാറുണ്ടല്ലോ, അന്ന് വറ്റിയ അവരുടെ തടാകങ്ങമോ ഉണങ്ങികരിഞ്ഞു കിടക്കുന്നു. അവിടെ കാണുന്ന തീനാളങ്ങളെ വ്യഥയുടെ ജ്വാലകളായാണ് കവി رضي الله عنه കാണുന്നത്.
▪▪▪▪▪▪▪▪▪▪▪