ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 67

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*ആശയം, വിശദീകരണം -​ ⁦⁦⁦6️⃣⁩⁦⁦⁦7️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦6️⃣⁩⁦⁦⁦7️⃣🌷*

🌷مِنْ بَعْدِ مَا أَخْـبَرَ الْأَقْـوَامَ كَاهِنُـهُمْ

       بِأَنَّ دِينَـهُـمُ الْمُعْـوَجَّ لَـمْ يَقُـمِ🌷

*തങ്ങളുടെ വക്രമായ ആദർശത്തിന് നിലനിൽപ്പില്ലെന്ന് വീദൂഷകന്മാർ ആ ജനവിഭാഗത്തോട് വൃത്താന്തം പറഞ്ഞതിന് ശേഷവും (അവർ സത്യനിഷേധത്തിൽ ഉറച്ചുനിന്നു).*

_പൂർവ വേദങ്ങളെ സത്യപ്പെടുത്തിക്കൊണ്ടാണ് വിശുദ്ധ ഖുർആൻ അവതരിച്ചത്. ഖുർആൻ തന്നെ അക്കാര്യം നിരവധി സ്ഥലങ്ങളിൽ എടുത്തു പറയുന്നതും കാണാം (ഉദാഹരണം: സൂറത്തുൽ ഫാത്വിർ - 31). മുൻവേദങ്ങളെ സത്യപ്പെടുത്തുന്ന നബിയാണ് താൻ എന്ന് ഈസാനബി عليه السلام തന്റെ അഭിസംബോധിതരോട് പറഞ്ഞിട്ടുണ്ട്. തനിക്കു ശേഷം അഹ്മദ് ﷺ എന്നു പേരുള്ള ഒരു നബിയുടെ ആഗമനവാർത്തയും ഈസാനബി عليه السلام തന്റെ ജനതയെ അറിയിച്ചിരുന്നു._

_ഇന്നു നിലവിലുള്ള തോറയിലും (പഴയ നിയമം ) ബൈബിളിലും (പുതിയ നിയമം) പോലും മുഹമ്മദ്‌ നബിയുടെ ﷺ ആഗമനത്തെ കുറിച്ച് സൂചനകളുണ്ട്. പക്ഷേ യഹൂദരോ ക്രൈസ്തവരോ അത് അംഗീകരിക്കാൻ കൂട്ടാക്കുന്നില്ല. തിരുനബിയുടെ ﷺ കാലത്തും സംഭവിച്ചത് അതാണ്‌ . തങ്ങളിലെ ജ്ഞാനികളായ പുരോഹിതന്മാർ അറിയിച്ചിട്ടുപോലും അവർ കേൾക്കുകയുണ്ടായില്ല. സത്യത്തിനു നേരെ അന്ധരും ബധിരരുമായിരുന്നു അവർ. തിരുനബിയുടെ ﷺ ആഗമനത്തിന്റെ സന്തോഷത്തിൽ അവർ പങ്കു ചേർന്നില്ല. മുന്നറിയിപ്പുകളെ അവഗണിക്കുകയും ചെയ്തു.
▪▪▪▪▪▪▪▪▪▪▪