ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 72

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦⁦7️⃣2️⃣*




〰〰〰〰〰〰〰〰〰〰
*اَلْفَصْـلُ الْخَامِسُ فِى مُعْجِزَاتِهِ ﷺ*

*ഫസ്ല്‍ അഞ്ച്*
തിരു ഹബീബോരുടെ ﷺ മുഅ്ജിസതുകള്‍.

*_🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ_*

*🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨*
*عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨*

*🌷വരി ⁦7️⃣2️⃣🌷*

*_🌷جَاءَتْ لِدَعْوَتِـهِ الْأَشْـجَارُ سَـاجِدَةً_*

*_تَمـْشِى إِلَــيْهِ عَلَى سَـاقٍ بِلاَ قَـدَمِ🌷_*

*മുത്ത് നബി ﷺ വിളിച്ചപ്പോൾ വൃക്ഷങ്ങൾ താഴ്മയോടെ, പാദങ്ങൾ ഇല്ലാതെ തായ്മരവുമായി നടന്നു വരികയായിരുന്നു.*

_ലോകത്തിന്‍െറ സൃഷ്ടിപ്പിനുതന്നെ കാരണക്കാരാണ് ഹബീബായ മുത്ത് നബി ﷺ. അവിടുത്തെ ﷺ കൽപ്പനകൾ മനുഷ്യരോ ഇതര ജീവജാലങ്ങളോ മാത്രമല്ല കല്ലുകളും മരങ്ങളും കുന്നുകളും പോലും അനുസരിച്ചു. ഒരു യാത്ര മധ്യേ അവിടുത്തെ ﷺ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ വേണ്ടി മറ ലഭിക്കാതെ വന്നപ്പോൾ ഹബീബ് ﷺ അകലങ്ങളിലായി നിൽക്കുന്ന രണ്ടു മരങ്ങളെ ഒരു കുഞ്ഞിന്‍െറ കൈപിടിക്കുന്നതു പോലെ അതിന്‍െറ കൊമ്പുകൾ പിടിച്ചുകൊണ്ട് ഒന്നിനെ മറ്റൊന്നിനോട് ചേർത്തു നിർത്തി മറയാക്കിയ സംഭവം ജാബിർ رضي الله عنه പറയുന്നുണ്ട്._

_മറ്റൊരിക്കൽ പുതുതായി ഇസ്ലാം സ്വീകരിച്ച ഒരു ഗ്രാമീണൻ തന്‍െറ വിശ്വാസത്തിന് ഒരു ഉറപ്പു കിട്ടാൻ ദൃഷ്ടാന്തമായി അകലെ നിൽക്കുന്ന മരങ്ങത്തെ വിളിച്ച് തിരുനബിയുടെ ﷺ അടുക്കലേക്ക് വരാൻ പറയുമോ എന്ന് മുത്തുനബി ﷺ തങ്ങളോട് ചോദിച്ചപ്പോൾ തിരുനബി ﷺ അദ്ദേഹത്തോട് പറഞ്ഞു: "താങ്കൾ തന്നെ ചെന്ന് ആ മരത്തെ വിളിച്ചോളൂ" എന്ന്. ഗ്രാമീണൻ മരത്തിനെ സമീപിച്ചുകൊണ്ടു അതിനോടു പറഞ്ഞു: "അല്ലാഹുവിന്റെ റസൂൽ ﷺ നിന്നെ വിളിക്കുന്നു. ഉത്തരം ചെയ്യൂ". ഉടൻ മരം രണ്ടു ഭാഗത്തേക്കും ആടി ഉലഞ്ഞു വേരുകൾ പിഴുതെടുത്ത്, മണ്ണ് പുരണ്ട വേരുകളും, കൊമ്പുകളുമായി തിരുനബിയുടെ ﷺ മുമ്പിൽ വന്ന് "അലൈക്കസ്സലാം യാ റസൂലല്ലാഹ് ﷺ" എന്നു പറഞ്ഞു. ഇതു കണ്ട് ആശ്ചര്യപ്പെട്ട ഗ്രാമീണൻ മുത്ത് നബിയോട് ﷺ അവിടുത്തെ ശിരസ്സും പാദവും ചുംബിക്കാൻ അനുവാദം തരൂ എന്ന് ആവശ്യപ്പെടുകയും മുത്തുനബി ﷺ അതിന് അനുവാദം നൽകുകയും ചെയ്തു._ 

മുത്ത് നബിയുടെ ﷺ കല്പ്പന ഒരു സാധാരണക്കാരൻ മുഖേന അറിയിക്കപെട്ടപ്പോൾ പ്രത്യക്ഷത്തിൽ ജീവനില്ലാത്ത മരം അതനുസരിച്ചുവെങ്കിൽ അവിടുത്തോട് ﷺ ഏറ്റവും കടപ്പെട്ടിരിക്കുന്ന നാം അവിടുത്തെ ﷺ കല്പനകളെ വേണ്ട വിധം അനുസരിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
▪▪▪▪▪▪▪▪▪▪▪