ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 75

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦⁦7️⃣⁦5️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ



*🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨*
*عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨*

*🌷വരി ⁦7️⃣⁦5️⃣🌷*

*_🌷أَقْسَـمْتُ بِالْقـَمَرِ الْـمُنْشَـقِّ إِنَّ لَهُ_*

*_مِنْ قَـلْبِهِ نِسْـبَةً مـَبْرُورَةَ الْقَسَـمِ🌷_*

*അവിടുത്തെ ﷺ ഹൃദയത്തിനു പിളർന്ന ചന്ദ്രനോട് സാദൃശ്യമുണ്ടെന്ന് ഞാൻ സത്യസന്ധമായി ആണയിടുന്നു.*

_മക്കയിലെ അവിശ്വാസികൾ ഒരിക്കൽ തിരുനബിയോട് ﷺ നുബുവ്വത്തിന് തെളിവ് വേണമെന്ന് ആവശ്യപ്പെട്ടു. ഉടനെ അവിടുന്ന് ﷺ ആകാശത്തിരിക്കുന്ന ചന്ദ്രനെ രണ്ടു പിളർപ്പാക്കി കാണിച്ചു കൊടുത്തു. എന്നിട്ടും അവർ അത് മാന്ത്രിക വിദ്യയാണെന്നു പറഞ്ഞു പിന്തിരിയുകയാണുണ്ടായത്. വിശുദ്ധ ഖുർആൻ പറയുന്നു: 'അന്ത്യനാൾ ആസന്നമായി, ചന്ദ്രൻ പിളരുകയും ചെയ്തു. എന്നാൽ എന്ത് ദൃഷ്ടാന്തം കാണിക്കുകയാണെങ്കിലും അവരതിനെ അവഗണിക്കുന്നു. ഇടമുറിയാത്ത മായാജാലമാണെന്നു വാദിക്കുകയും ചെയ്യുന്നു'. മുസ്ലിം رضي الله عنه നിവേദനം ചെയ്ത ഹദീസിൽ അനസുബ്നു മാലിക് رضي الله عنه പറയുന്നു: തിരുനബിയുടെ ﷺ കാലത്ത് രണ്ടു പ്രാവശ്യംചന്ദ്രൻ പിളർന്നിട്ടുണ്ട്. പിന്നീടദ്ദേഹം മേൽ പറഞ്ഞ ഖുർആൻ സൂക്തം പാരായണം ചെയ്യുകയും ചെയ്തു._

_ചന്ദ്രൻ പിളർന്നത് കേരളത്തിലെ ചേരമാൻ പെരുമാൾ മഹാരാജാവിന്‍െറ ദൃഷ്ടിയിൽപെട്ടെന്നും അറേബ്യയിൽ നിന്നു വന്ന വ്യാപാരികളിൽ നിന്നും അതിന്‍െറ കാരണം മനസ്സിലാക്കിയ മഹാരാജാവ് തിരുനബിയെ ﷺ നേരിൽ കണ്ട് ഇസ്ലാം സ്വീകരിക്കാൻ മക്കത്തേക് പുറപ്പെട്ടു എന്നും ചരിത്രഗ്രന്ഥങ്ങളിൽ കാണാം._

_ചന്ദ്രനെ പിളർത്തിയ സംഭവം ഇവിടെ നെഞ്ചുകീറിയ സംഭവവുമായി തുലനം ചെയ്യുന്നു. അവിടുത്തെ ﷺ തിരുഹൃദയം നാലോളം തവണ ദൈവികമായ ശാസ്ത്രക്രിയക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്. ഒന്ന് വളരെ ചെറുപ്പത്തിൽ ഹലീമ ബീവിയുടെ رضي الله عنه വീട്ടിനടുത്തു വെച്ച്. മറ്റൊന്ന് പത്താം വയസ്സിൽ. മൂന്നാമത് നുബുവ്വത്ത് ലഭിക്കുന്ന നാൽപതാം വയസ്സിൽ ജബലുന്നൂറിൽ വെച്ച്. നാലാമതായി ആകാശാരോഹണത്തിന്റെ രാത്രിയിൽ. അവിടുത്തെ ﷺ ഇരുപതാം വയസ്സിലും ഒരിക്കൽ സംഭവിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിനു മതിയായ തെളിവുകളില്ല. മുത്ത് നബിയുടെ ﷺ തിരുഹൃദയത്തെ പൗർണമിയോട് സാദൃശ്യപ്പെടുത്തിയത് സൗന്ദര്യത്തിന്‍െറ കാര്യത്തിലും കൂടിയാകാം. കൂടാതെ ന്യൂനതകളില്ലാതെ പൂർവ്വസ്ഥിതി പ്രാപിച്ചിരിക്കുന്നു എന്നതിലും പൗർണ്ണമിയും തിരുഹൃദയവും സദൃശങ്ങളാണ്.
▪▪▪▪▪▪▪▪▪▪▪