ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 76

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦⁦7️⃣⁦6️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦7️⃣⁦6️⃣🌷*

🌷وَمَا حَوَى الْغَارُ مِنْ خَـيْرٍ وَمِـنْ كَرَمٍ

وَكُلُّ طَرْفٍ مِنَ الْكُـفَّارِ عَـنْهُ عَمِى🌷

*നന്മയും ഉദാരതയും സൗർ ഗുഹയിൽ സംഗമിച്ചപ്പോൾ, സത്യനിഷേധികളുടെ കണ്ണുകൾ കാഴ്ചകെട്ടതായിത്തീർന്നു.*

_നന്മ കൊണ്ടുദ്ദേശ്യം തിരുനബിയും ﷺ ഔദാര്യം കൊണ്ട് അവിടുത്തെ ﷺ വലംകയ്യായ അബൂബക്കർ സിദ്ധീഖ് رضي الله عنه തങ്ങളുമാണ്. ശത്രുക്കളുടെ പീഡനം മൂർദ്ധന്യ ദശയിലെത്തുകയും പ്രസ്ഥാനത്തിന്‍െറ നിലനിൽപ്പിനു തന്നെ ഭീഷണി നേരിടുകയും ചെയ്തപ്പോൾ തിരുനബിയും ﷺ അബൂബക്കറും رضي الله عنه അല്ലാഹുവിന്റെ നിർദ്ദേശ പ്രകാരം മക്കയിൽ നിന്നു മദീനയിലേക്ക് പലായനം ചെയ്യുകയായിരുന്നു. അവർ പുറപ്പെട്ട വിവരം അറിഞ്ഞയുടനെ ശത്രുക്കളായ ഖുറൈശികൾ അവരെ പിന്തുടർന്നു. വഴിമധ്യേ അവർ രണ്ടു പേരും മക്കക്കടുത്തുള്ള സൗർ ഗുഹയിൽ വിശ്രമത്തിനായും ശത്രുക്കളുടെ കണ്ണിൽ പെടാതിരിക്കാനുമായി കയറി. മൂന്നു ദിവസം അവിടെ കഴിഞ്ഞു. ഖുറൈശികൾ അന്വേഷണം മതിയാക്കി തിരിച്ചു പോവാനും ശേഷം മദീനയിലേക്ക് പലായനം ചെയ്യാനുമാണ് അവരങ്ങനെ ചെയ്തത്. ഗുഹക്കു മുമ്പിൽ വരെ എത്തിയ ശത്രുക്കൾ സാഹചര്യത്തെളിവുകൾ മനസ്സിലാക്കി അകത്താരുമില്ലെന്ന നിഗമനത്തിൽ തിരിച്ചു പോവുകയും ചെയ്തു._

_ഈ സംഭവത്തെയാണ് മഹാനായ ബൂസ്വീരി ഇമാം 
رضي الله عنه
  ഇവിടെ സൂചിപ്പിരിക്കുന്നത്. ഗുഹയിൽ കൂനിയിരുന്നു പുറത്തേക്കു നോക്കിയ അബൂബക്കർ സിദ്ധീഖ് 
رضي الله عنه
 ശത്രുക്കളുടെ കാലുകൾ കണ്ടു. അവരിലാരെങ്കിലും കുനിഞ്ഞിരുന്നു നോക്കിയാൽ നമ്മെ കാണുമല്ലോ എന്ന് സിദ്ധീഖ്
 رضي الله عنه
 മുത്ത് നബിയോട് ﷺ അടക്കം പറഞ്ഞു. തിരുനബി ﷺ തന്റെ ആത്മ സുഹൃത്തിന് സാന്ത്വനം നൽകികൊണ്ട് ഇങ്ങനെ ചോദിച്ചു : "മൂന്നാമൻ അല്ലാഹുവായിരിക്കുന്ന രണ്ടാളുകളെ കുറിച്ച് താങ്കൾക്കെന്തു തോന്നുന്നു...?" എന്ന്. വിശുദ്ധ ഖുർആൻ ഈ സംഭവം അനുസ്മരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞിരിക്കുന്നു : "അവർ രണ്ടു പേരും ഗുഹയിലായിരിക്കുന്ന സന്ദർഭം, ദുഃഖിക്കേണ്ട, നിശ്ചയം അല്ലാഹു നമ്മുടെ കൂടെയല്ലോ."
▪▪▪▪▪▪▪▪▪▪▪