ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 80

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦⁦8️⃣0️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ




🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦8️⃣0️⃣🌷*

*_🌷مَا سَامَــنِى الدَّهْرُ ضَيْــمًا وَاسْـتَجَرْتُ بِهِ_*

*_إِلاَّ وَنِلْـتُ جِـوَارًا مِـنْـهُ لَمْ يُضَـمِ🌷_*

*കാലം എന്നെ നിന്ദ്യത രുചിപ്പിച്ചപ്പോഴൊക്കെ ഞാൻ അവിടുത്തെ ﷺ അഭയം പ്രാപിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവിടുത്തെ ﷺ സംരക്ഷണം എനിക്ക് ലഭിച്ചിട്ടുമുണ്ട്. എന്നെ നിന്ദ്യത ഗ്രസിച്ചുമില്ല.*

_മുത്ത് നബിയുടെ ﷺ അപദാനങ്ങൾ വാഴ്ത്തുക വഴി തനിക്ക് അവിടുത്തെ ﷺ ഔദാര്യം സിദ്ധിക്കുകയുണ്ടായി എന്ന് ബൂസ്വീരി ഇമാം رضي الله عنه സാക്ഷ്യപ്പെടുത്തുന്നു. ഇമാം അവർകളുടെ رضي الله عنه വ്യക്തിപരമായ അനുഭവം വെളിപ്പെടുത്തുകയാണിവിടെ. തിരുനബിയുടെ ﷺ അപദാനങ്ങൾ പാടുന്നവർക്ക് തങ്ങളുടെ ജീവിതത്തിലും സമാനമായ അനുഭവങ്ങൾ ഉണ്ടാകും. മാനസികമായ ഉയർച്ചയും ആദ്ധ്യാത്മികത ഉന്നതിയും പരലോക മോക്ഷവും ജീവിത വിശുദ്ധിയും ത്യാഗ ചിന്തയും സേവന തൽപരതയുമെല്ലാം തിരുനബി ﷺ അനുരാത്തിന്‍െറ അനന്തരഫലങ്ങളാണ്._ 

_മുത്ത് നബിയെ ﷺ പുകഴ്തിപ്പാടുന്ന വ്യക്തി തിരുനബി ﷺ എന്തിനെല്ലാം വേണ്ടി നിലകൊണ്ടുവോ അതിനെയെല്ലാമാണ് പുകഴ്ത്തുന്നത്. മദ്ഹുകൾ പാടുമ്പോൾ, സ്വലാത്തുകൾ ചൊല്ലുമ്പോൾ തിരുനബിയുടെ ﷺ മുന്നിലാണ് ചെയ്യുന്നത് എന്നപോലെ കരുതണം. അതെല്ലാം കാരണമായി റബ്ബ് അവന്‍െറ പദവി ഇഹത്തിലും പരത്തിലും ഉയർത്തുകയും ചെയ്യുന്നു._

_ഇവിടെ 'കാലം' എന്നത് പ്രതീകാത്മകമായി പറഞ്ഞതാണ്. അതൊരുപക്ഷേ കാലത്തിൽ സംഭവിച്ച ദുരന്തമാകാം; കാലത്തിൽ ജീവിക്കുന്നവരിൽ നിന്നും നേരിടുന്ന ഉപദ്രവമാകാം._ _എങ്ങിനെയായാലും ഇവിടെ കാലമെന്നത് അല്ലാഹുവാണ് എന്ന് സംശയിക്കാൻ പാടില്ലെന്ന് ഇബ്നുഹജർ رضي الله عنه പറയുന്നു. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, അല്ലാഹു അക്രമം കാണിക്കില്ല. രണ്ട്,_ _കാലം എന്നത് അല്ലാഹുവിന്‍െറ നാമവുമല്ല. 'നിങ്ങൾ കാലത്തെ പഴിക്കരുത്, നിശ്ചയം ഞാൻ ആകുന്നു കാലം' എന്ന് അല്ലാഹു പറഞ്ഞത്, സംഭവങ്ങളിൽ സ്വാധീനം ചെലുത്താൻ കാലത്തിനു കഴിയും എന്ന മുശ്‌രിക്കുകളുടെ ധാരണയെ തിരുത്തുവാനാണ്._
▪▪▪▪▪▪▪▪▪