🔸🔹🔸🔹🔸ഖസ്വീദത്തുൽ ബുർദഅര്‍ത്ഥം,ആശയം ⁦5️⃣🔹🔸🔹🔸🔹

🔸🔹🔸🔹🔸
ഖസ്വീദത്തുൽ ബുർദ
അര്‍ത്ഥം,ആശയം ⁦5️⃣
🔹🔸🔹🔸🔹

🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

*🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨*
*عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨*

*🌷വരി ⁦5️⃣തുടരുന്നു🌷*

*🌷لَـوْلَا الْـهٙوٙى لَـمْ تُـرِقْ دَمْعاً عَلَى طَلَـلٍ🌹*

*وَلَا أَرِقْـتَ لِـذِكْرِ الْـبٙـانِ وَالْـعَلَـم🌷*

അനുരാഗം ഇല്ലായിരുന്നെങ്കിൽ ആ പുരാണ ഭവനത്തിന്‍െറ ചുമരിൽ നീ കണ്ണീർ വാർക്കുമായിരുന്നില്ല. ബാൻ എന്ന സുഗന്ധച്ചെടിയെയോ അലം കുന്നിനേയോ കുറിച്ചുള്ള ഓർമ നിന്‍െറ സുഖനിദ്രയെ അപഹരിക്കുകയും ചെയ്യുമായിരുന്നില്ല.

തന്‍െറ പ്രേമഭാജനം വിട്ടേച്ചുപോയ ശേഷിപ്പുകളുടെ അടുക്കൽ ചെല്ലുമ്പോൾ അതിലേക്കൊന്നു മുഖമമർത്തി കണ്ണീർ വാർക്കാത്ത കമിതാക്കളുണ്ടാകില്ല. തിരുനബി ﷺ അനുരാഗികൾക്ക് പുണ്യപ്പൂമുത്ത് ﷺ വിട്ടേച്ചുപോയ തിരുശേഷിപ്പുകളുടെ ഓർമ്മകൾ പോലും കണ്ണുനീരിന്‍െറ കുത്തൊലിപ്പിനു സ്വാഗതം പറയാൻ ധാരാളമത്രെ. പ്രിയ വായനക്കാരേ, പ്രിയ മുഹിബ്ബീങ്ങളേ... നിങ്ങൾ മദീനയെ ഒന്നോർക്കൂ, ആ പച്ചഖുബ്ബയൊന്നു മനസ്സിലേക്ക് കൊണ്ടുവരൂ, റൗളയ്ക്കു ചുറ്റുമുള്ള മനോഹരമായ ആ ഗ്രില്ലുകളൊന്ന് ഖൽബിൽ കരുതൂ, നിങ്ങൾ ആ ഗ്രില്ലുകൾ ഇരു കരങ്ങൾ കൊണ്ടും പിടിച്ച് അതിലേക്ക് മുഖമമർത്തുന്നതായി മനസ്സിലൊന്നു ചിന്തിക്കൂ... കണ്ണീരു പൊടിയുന്നില്ലേ.., കണ്ണുകൾ നിറയുന്നില്ലേ.., മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഈ വരിയിൽ പറഞ്ഞതും അതു തന്നെയാണ്._
 
 മുത്ത് നബി ﷺ യുമായി ബന്ധപ്പെട്ട വസ്തുക്കളും അനുരാഗികളുടെ കണ്ണുകൾ നിറയ്ക്കാതെയിരിക്കില്ല. പുന്നാര ഹബീബിന് ﷺ വളരെ പ്രിയപ്പെട്ട വസ്തുക്കളായിരുന്നു സുഗന്ധങ്ങൾ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് കാര്യങ്ങൾ ഉണ്ടെന്നും അവയിലൊന്ന് സുഗന്ധം ആണെന്നും മുത്ത് നബി ﷺ അരുളിയിട്ടുണ്ട്. റസൂലുള്ളാഹി ﷺ സുഗന്ധം ഉപയോഗിക്കുകയും ശിഷ്യന്മാരെ رضي الله عنهم അതിനു പ്രേരിപ്പിക്കുകയും ചെയ്തിരുന്നു . സമൂഹത്തിൽ സൗരഭ്യം പരത്തുന്നവരാവണം തന്‍െറ അനുഗാമികൾ എന്ന് അവിടുന്ന് ﷺ ഉദ്ദേശിച്ചിട്ടുണ്ടാവാം._

_ഹബീബായ മുത്ത് നബി ﷺ യിൽ നിന്നും പ്രസരിക്കുന്ന സുഗന്ധത്തെ കുറിച്ച് ജലാലുദ്ദീൻ റൂമി തന്‍െറ 'ദീവാനെ ശംസെതിബ്‌രിസ്' എന്ന സമാഹാരത്തിലെ ഒരു കവിതയിൽ ഇങ്ങനെ പറയുന്നുണ്ട്:_

"മുസ്ത്വഫാ തങ്ങളാകുന്നു ﷺ ഞങ്ങളുടെ സ്വാർത്ഥവാഹക സംഘത്തിന്‍െറ നായകൻ. ലോകത്തിന്‍െറ അഭിമാനമാണവിടുന്ന് ﷺ. അവിടുത്തെ ﷺ മുടിച്ചുരുളുകളിൽ നിന്നാണ് കാറ്റിനു സുഗന്ധം ലഭിച്ചത്."

_നിരന്ന മരുഭൂമിയിൽ തലയുയർത്തി നിൽക്കുന്ന പർവതങ്ങൾ ഔന്നത്യത്തിന്‍െറ പ്രതീകങ്ങളാണ്. സർവ്വ ചരാചരങ്ങൾക്കും മീതെ പുണ്യ നബിയുടെ ﷺ ശിരസ്സ് ഉയർന്നുനിൽക്കുന്നു. അലം മലയുടെ പ്രതീകാത്മകമായ ഒരു പ്രസക്തിയും ഇതാണ്. മുത്ത് നബിയുടെ ﷺ ജീവിതത്തിൽ പർവ്വതങ്ങൾക്ക് മറ്റുവിധത്തിലും സ്ഥാനമുണ്ട്. വഹ്‌യ്‌ ഇറങ്ങിയ ഹിറയും, മുത്ത് നബിക്കും ﷺ അബൂബക്കർ സ്വിദ്ധീഖ് തങ്ങൾക്കും رضي الله عنه ഹിജ്റയിൽ അഭയമൊരുക്കിയ സൗറും, വിടവാങ്ങൽ പ്രഭാഷണത്തിന് സാക്ഷിയായ അറഫയും, നാം അതിനെ സ്നേഹിക്കുകയും അത് നമ്മെ സ്നേഹിക്കുകയും ചെയ്യുന്നു എന്ന് തിരുനബി ﷺ മൊഴിഞ്ഞ ഉഹ്ദുമെല്ലാം അവിടുത്തേക്ക് ﷺ സേവനം ചെയ്യാൻ ഭാഗ്യമുണ്ടായ പർവതങ്ങളത്രെ._

(തുടരും - إن شاء الله)

▪▪▪▪▪▪▪▪▪▪

🎁👇🎁👇🎁👇🎁👇🎁
ബുര്‍ദ വരികളുടെ അര്‍ത്ഥവും,
ആശയവും,വീഡിയോയും ദിനേന ലഭിക്കുവാന്‍ join ചെയ്യുക. 


Contact Us

▪️▪️▪️▪️▪️▪️

Follow Us 

▪️▪️▪️▪️▪️▪️