🔸🔹🔸🔹🔸ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം, ⁦3️⃣ 🔹🔸🔹🔸🔹‎

🔸🔹🔸🔹🔸
*ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം, ⁦3️⃣*
🔹🔸🔹🔸🔹


🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

വരി ⁦3️⃣

🌷 فَمَا ﻟِـﻌٙـﻴْـﻨٙـﻴْﻚَ إِﻥْ ﻗُـلْـتَ اكْفُـفَا ﻫٙـﻤٙـتَـا

 وَمَا لِـقَـلْـبِك إِﻥْ ﻗُﻠْـﺖَ ﺍﺳْـﺘٙﻔِـﻖْ يٙهِـمِ🌷

എന്തുപറ്റി നിന്‍െറ കണ്ണുകൾക്ക്? അവയോട് 'മതി' എന്നു പറയുമ്പോൾ അവ കൂടുതൽ കണ്ണീരൊലിപ്പിക്കുകയാണല്ലോ.
നിന്‍െറ ഹൃദയത്തിനെന്തു സംഭവിച്ചു? അടങ്ങാൻ പറഞ്ഞിട്ടും അത് പരിഭ്രമം കൊള്ളുകയാണല്ലോ.

_പ്രേമ പാരവശ്യത്താൽ വിഷമിച്ചിരിക്കുന്ന അപരൻ കവിയുടെ ആദ്യത്തെ ചോദ്യങ്ങൾക്കു മറുപടി പറയുന്നില്ല. ഇങ്ങനെയുള്ള കാമുകന്മാരും കാമുകിമാരും സാധാരണയായി മറുപടി പറയുകയോ തങ്ങളുടെ ബന്ധങ്ങളെ പെട്ടെന്ന് സമ്മതിച്ചു തരികയോ ചെയ്യില്ല. മറിച്ച് അതെല്ലാം നിഷേധിക്കുകയാണ് ചെയ്യുക._

_പ്രേമഭാജനത്തോടുള്ള അടങ്ങാത്ത പ്രണയാഭിനിവേശം ഖൽബിലങ്ങ് നിറഞ്ഞുകവിഞ്ഞാൽ പിന്നീടത് കണ്ണുനീർ തുള്ളികളായി കവിൾത്തടങ്ങളിലൂടെ ചാലിട്ടൊഴുകലായ്. പുന്നാര ഹബീബിനോടുള്ള ﷺ പ്രണയം കണ്ണുകളിൽ പെയ്തിറങ്ങുമ്പോൾ എത്ര ശക്തിയായി അതിനെ തടയാൻ ശ്രമിക്കുന്നുവോ, അതിലും ശക്തിയായി കണ്ണുനീർ കൂടുതലായി പുറത്തേക്ക് വരികയാണ് ചെയ്യുക. ഇവിടെ നമ്മുടെ കഥാപാത്രത്തിനു സംബവിക്കുന്നതും അതു തന്നെയാണ്._

തന്‍െറ പ്രേമഭാജനവുമായി ബന്ധപ്പെട്ടുള്ള ചിന്തകൾ ഹൃദയത്തെ പ്രകമ്പനം കൊള്ളിക്കുമ്പോൾ കാമുകൻ ഹൃദയത്തോട് അടങ്ങാൻ പറയുകയാണ്. ഇല്ല, ഞാൻ യഥാർത്ഥ ആശിഖല്ല. എന്നിൽ യഥാർത്ഥ പ്രണയം ഇല്ല, എന്ന് മനസ്സിനോട് പറയുമ്പോൾ ശക്തമായ പ്രതിഷേധമെന്നോണം അത് കൂടുതൽ കരുത്തോടെ പ്രേമഭാജനത്തെയോർത്ത് വിറകൊള്ളുകയാണ് ചെയ്യുന്നത്._

_ആശിഖീങ്ങൾ അങ്ങനെയാണ്. അവർക്ക് മുത്ത് നബിയോടുള്ള ﷺ അടങ്ങാത്ത പ്രണയത്തിന്‍െറ വലിപ്പം അവർ ഒരിക്കലും അംഗീകരിച്ചു തരില്ല. എന്നാൽ അവരുടെ വാക്കും നോക്കും നടത്തവും പെരുമാറ്റവും ചിന്തകളുമെല്ലാം ലോകത്തിനു മുന്നിൽ നിന്ന് അവരുടെ ഇഷ്ഖിനെ മറച്ചുവയ്ക്കാൻ അനുവദിക്കുകയുമില്ല. കാരുണ്യവാനായ റബ്ബ് നമ്മെ ഹബീബായ മുത്ത് നബി ﷺ തങ്ങളുടെ യഥാർത്ഥ ആശിഖീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ..._
_امين امين امين يا ارحم الراحمين..._

(തുടരും - إن شاء الله)

🎁👇🎁👇🎁👇🎁👇🎁
ബുര്‍ദ വരികളുടെ അര്‍ത്ഥവും,
ആശയവും ദിവസവും ലഭിക്കാൻ 👇🏻👇🏻👇🏻


Contact Us 
◾◾◾◾◾

Follow us on
◾◾◾◾◾