🔹🔸🔹🔸🔹*​ഖസ്വീദത്തുൽ ബുർദ**അര്‍ത്ഥം,ആശയം-​ ⁦7️⃣*🔸🔹🔸🔹🔸

🔹🔸🔹🔸🔹
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦7️⃣*
🔸🔹🔸🔹🔸

*🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ* 

*🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨*
*عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨*


*🌷വരി ⁦7️⃣🌷*


*🌷وَأَثْـبٙـتَ الْوٙجْدُ خٙـطَّيْ عٙـبْـرَةٍ وٙضَـنَـى*🌹

*مِـثْـلَ الْـبٙـهَارِ عَـلَى خَدَّيْكٙ وَالْـعٙـنَـمِ🌷*


*നിന്‍െറ കവിൾതടത്തിൽ 'അനം' ചെടിയെ പോലെ ചുവപ്പു നിറം പടർന്നതും, നീ ക്ഷീണിച്ചു പീതവർണത്തിലുള്ള (മഞ്ഞനിറമുള്ള) റോസാപ്പൂപോലെ ആയതും തിരുനബിയോടുള്ള ﷺ നിന്‍െറ അനുരാഗത്തിന്‍െറ സുദൃഢമായ തെളിവുകളാണ്.*

_മഞ്ഞ നിറത്തിലുള്ള റോസാപുഷ്പമായ 'ബഹാർ', കടും ചുവപ്പു നിറത്തിലുള്ള ഒരു അറേബ്യൻ ചെടിയായ 'അനം' എന്നീ ഉപമകളിലൂടെ ബൂസ്വീരി ഇമാം رضي الله عنه രോഗാതുരമായ തന്റെ ശരീരത്തിന് വന്ന പരിണാമത്തെ വ്യക്തമാക്കുകയാണ്.

_മഞ്ഞനിറം ബാധിച്ച ശരീരം വിളർച്ചയെ സൂചിപ്പിക്കുന്നു. കരഞ്ഞു കരഞ്ഞു തുടുത്ത കവിളുകൾ അനം ചെടിയെ പോലെ ചുവക്കുകയും ചെയ്തു. ശരീരത്തിൽ വന്ന ഈ രണ്ടു പരിണാമങ്ങളെയും തന്‍െറ ഹൃദയത്തിൽ തിരയടിക്കുന്ന തിരുനബി അനുരാഗത്തിന്‍െറ ﷺ അടയാളങ്ങളായാണ് മഹാനായ കവി رضي الله عنه ഇവിടെ ഹാജരാക്കുന്നത്. ആരുടെയും ദൃഷ്ടിയിൽപെടും വിധം പ്രത്യക്ഷമാണ് ഈ അടയാളങ്ങൾ. അതിനാൽ തന്നെ കവിയെ കാണുന്ന ആർക്കും കവിയുടെ ഹൃദയ വികാരം എന്തെന്ന് എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നു._ 

_മറ്റുള്ളവർ എന്തുകരുതുമെന്ന് ചിന്തിച്ച് അനുരാഗികൾക്ക് ഒരിക്കലും തങ്ങളുടെ അനുരാഗത്തെ മറച്ചുവെക്കാൻ സാധിക്കില്ലല്ലോ. ഈയൊരു അവസ്ഥയാണ് ഇവിടെ ബൂസ്വീരി ഇമാം رضي الله عنه മനോഹരമായ ഉപമകളിലൂടെ വരച്ചിടുന്നത്._ 

(തുടരും - إن شاء الله)
▪▪▪▪▪▪▪▪▪


🎁👇🎁👇🎁👇🎁👇🎁
ബുര്‍ദ വരികളുടെ അര്‍ത്ഥവും,
ആശയവും,വീഡിയോയും ദിനേന ലഭിക്കുവാന്‍ join ചെയ്യുക. 


Contact Us 

▪️▪️▪️▪️▪️

Follow Us 

▪️▪️▪️▪️▪️