ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 23

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦2️⃣⁦3️⃣⁩*




〰〰〰〰〰〰〰〰〰〰
*🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ*

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦2️⃣⁦3️⃣⁩🌷*

*🌷وَاسْـتٙـفْرِغِ الدَّمْعَ مِنْ عٙـيْنٍ قَدِ امْـتَـلَأَت_*

*_مِـنَ الْمٙـحَارِمِ وَالْـزَمْ حِمْـيَـةَ الـنَّدَمِ🌷_*

*നിഷിദ്ധമായ കാഴ്ചകൾ നിറഞ്ഞുനിൽക്കുന്ന കണ്ണുകളിൽ നിന്ന് കണ്ണീരൊലിപ്പിച്ച് പശ്ചാത്തപിക്കുക. ഖേദ ചിന്തയാകുന്ന സംരക്ഷണവലയത്തെ ഉറപ്പിച്ചു നിർത്തുകയും ചെയ്യുക.*

_കണ്ണുകളെ നിയന്ത്രിക്കണമെന്നത് വിശുദ്ധ ഖുർആന്റെ ഖണ്ഡിതമായ ശാസനയാണ്. നോട്ടം പിശാചിന്റെ വിഷം പുരട്ടിയ അസ്ത്രങ്ങളിൽ പെട്ടതാണെന്ന് മുത്ത് നബി ﷺ പറഞ്ഞിരിക്കുന്നു. അല്ലാഹുവിനെ ഭയന്നുകൊണ്ട് ആരെങ്കിലും നിഷിദ്ധമായ നോട്ടം ഉപേക്ഷിച്ചാൽ അവന്റെ ഹൃദയത്തിലേക്ക് റബ്ബ് ഈമാൻ ഇട്ടുകൊടുക്കുമെന്നാണ്. ഈമാന്റെ മാധുര്യമോ, പറഞ്ഞറിയിക്കാൻ വയ്യാത്തതും._

_ശരീരത്തിലെ അവയവങ്ങളിൽ ഏറ്റവും അധികം പാപങ്ങളുമായി ഇടപഴകുന്നത് കണ്ണാണ്. കണ്ണുകൾ തുടങ്ങുന്നു, മറ്റഅവയവങ്ങൾ അത് പൂർത്തീകരിക്കുന്നു._

_പാപദർശനത്താൽ മലിനമായ കണ്ണുകൾ കണ്ണീരിനാൽ കഴുകി ശുദ്ധിയാക്കണം. ഒലിച്ചിറങ്ങുന്ന കണ്ണീരിൽ ഖൽബിന്റെ കറകളും തെളിവുകൾ അവശേഷിക്കാതെ മാഞ്ഞുപോകണം. നിറഞ്ഞ പശ്ചാത്താപത്തോടുകൂടി റബ്ബിലേക്ക് ഖേദിച്ച് മടങ്ങണം. ആ ഖേദ ചിന്തകൾ തെറ്റുകളിലേക്ക് മടങ്ങാതിരിക്കാനുള്ള സംരക്ഷണവലയമാകണം._ 

_' അകിടുകളിലേക്കു പാൽ തിരിച്ചു കയറുന്നതുവരെ അല്ലാഹുവിനെ ഭയന്ന് കരഞ്ഞവൻ നരകത്തിൽ പ്രവേശിക്കുകയില്ലെന്നും', 'റബ്ബിനെ ഭയന്ന് കരഞ്ഞ കണ്ണും അല്ലാഹുവിന്റെ മാർഗത്തിൽ ഉറക്കമൊഴിച്ച് കാവലിരുന്ന കണ്ണും നരകത്തിൽ കടക്കുകയില്ല' എന്നുമെല്ലാം ഹദീസിൽ വന്നിരിക്കുന്നു._

_അല്ലാഹുവിനെ ഭയന്ന് പൊഴിക്കുന്ന ഒരു തുള്ളി കണ്ണീർക്കണമാണ് ആയിരം ദീനാർ ദാനം ചെയ്തതിനേക്കാൾ താൻ ഇഷ്ടപ്പെടുന്നത് എന്ന് അബ്ദുള്ളാഹിബ്നു അംറുബിനുൽ ആസ്വ് رضي الله عنه പറഞ്ഞതും, എന്റെ തൂക്കത്തിന് സ്വർണം ദാനം കൊടുക്കുന്നതിലും എനിക്കിഷ്ടം അല്ലാഹുവിനെ ഭയന്ന് കവിൾത്തടത്തിലൂടെ കണ്ണീരൊഴുക്കുന്നതാണ് എന്ന് കഹ്ബുൽ അഹ്ബാർ رضي الله عنه തങ്ങളും പറഞ്ഞുവച്ചത് ആ കണ്ണീരിന്റെ മഹത്വം, അങ്ങിനെ കണ്ണീരൊലിപ്പിക്കുവാനുള്ള തൗഫീഖ് എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ്.
▪▪▪▪▪▪▪▪▪▪