ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം - 11
🔹🔸🔹🔸🔹🔸🔹🔸🔹🔸
*ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം - 1️⃣1️⃣*
〰〰〰〰〰〰〰〰〰〰
*_🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ_*
_🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨_
_عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨_
*🌷വരി 1️⃣1️⃣🌷*
*_🌷مَحَّضْـتَـنِـى النُّـصْحَ لَـكِنْ لَـسْـتُ أَسْـمَعُهُ_*
*_إِنَّ الْـمُـحِـبَّ عَـنِ الْعُـذَّالِ فِـى صَـمَـمِ🌷_*
*നിഷ്കളങ്കം തന്നെ നിന്‍െറ ഉപദേശം. പക്ഷേ, ഞാനത് ചെവിക്കൊള്ളുന്നില്ല. കുറ്റപ്പെടുത്തുന്നവനു ചെവികൊടുക്കാൻ അനുരാഗി തയ്യാറാവുകയില്ല.*
_തിരുനബി ﷺ അനുരാഗത്തിന്‍െറ പേരിൽ തന്നെ ആക്ഷേപിക്കുന്നവരെ കുറ്റപ്പെടുത്താൻ ബൂസ്വീരി ഇമാം رضي الله عنه തയ്യാറാവുന്നില്ല. കാരണം, വിമർശകനെ സംബന്ധിച്ചേടത്തോളം അവൻ പറയുന്നതെല്ലാം ശരിയാണ്. കളങ്കമില്ലാത്ത മനസ്സോടെയാണ് അവൻ സംസാരിക്കുന്നത്. അതിനാൽ അവന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനാവില്ല. നിന്റെ ഉപദേശം നിഷ്കളങ്കമാണ് എന്ന് ബൂസ്വീരി ഇമാം رضي الله عنه പറയുന്നത് അതുകൊണ്ടാണ്. എന്നാൽ തിരുനബി ﷺ അനുരാഗികൾ ഇത്തരം ആക്ഷേപങ്ങൾക്കൊന്നും ചെവി കൊടുക്കാൻ കഴിയാത്ത വിധം വിശുദ്ധ പ്രണയത്തിൽ ലയിച്ചവരായിരിക്കും എന്ന് മഹാനായ കവി رضي الله عنه സൂചിപ്പിക്കുന്നു._
اللهم صل وسلم وبارك عليه...
_ഇത്രയും വ്യക്തമാക്കിയശേഷം കവി തന്നെക്കുറിച്ചുള്ള പശ്ചാത്താപവിവശമായ ആത്മഗതത്തിലേക്ക് തിരിയുകയാണ്._
▪▪▪▪▪ ▪▪▪▪▪
Post a Comment