ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം- 1️⃣8️⃣
🔹🔸🔹🔸🔹🔸🔹🔸🔹🔸
*ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം- 1️⃣8️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ
🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
*🌷വരി 1️⃣8️⃣🌷*
*_🌷وٙالـنَّـفْسُ كٙالطِّفْلِ إِنْ تُهْـمِلْهُ شَـبَّ عٙلٙى_*
*_حُـبِّ الرَّضٙاعِ وٙإِنْ تٙـفْـطِمْهُ يٙـنْفٙـطِمِ🌷_*
*ശിശുവിനെപ്പോലെയാകുന്നു മനസ്സ്. മുലകുടി നിർത്താതെവിട്ടാൽ വളർന്നു വലുതാവുമ്പോഴും മുലകുടിക്കണമെന്ന ആഗ്രഹം നിലനിൽക്കും. ഇനി മുലകുടി നിർത്തുവാൻ ശ്രമിക്കുകയാണെങ്കിലോ, അതു താനെ നിർത്തിക്കൊള്ളുകയും ചെയ്യും.*
_ശിശുക്കളുടെ മുലകുടി സ്വഭാവം പരിധി കഴിഞ്ഞിട്ടും നിർത്താൻ ശ്രമിക്കാതെ തുടരാൻ വിടുകയാണെങ്കിൽ മുലകുടിയുടെ ആർത്തിയുമായി അവൻ വലുതാവുകയേയുള്ളൂ. ഇനിയതു പിടിച്ചുനിർത്തുകയാണെങ്കിലോ, കുറച്ചൊന്നു ശ്രമിച്ചാൽ മാറ്റാവുന്നതാണ് ആ ശീലം. ശരീരങ്ങളെ അവയുടെ ആഗ്രഹങ്ങൾക്ക് വിടരുത് എന്നർത്ഥം. നിയന്ത്രണ വിധേയമല്ലാത്ത ശരീരം താന്തോന്നിയായി വളരും._
_ശരീരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനു മുൻപേ ആത്മാവുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടല്ലോ. മാതാവിന്‍െറ ഗർഭാശയത്തിൽ വളരുന്ന കുഞ്ഞിന്‍െറ ശരീരത്തിലേക്ക് നാലാം മാസമാണല്ലോ ആത്മാവിനെ സന്നിവേശിപ്പിക്കുന്നത്. അതുവരെയും ആത്മാവ് സൃഷ്ടാവിന്‍െറ സമക്ഷത്തിലായിരുന്നു. ശരീരങ്ങളിൽ കുടികൊള്ളാൻ ഭൂമിയിലിറങ്ങിയപ്പോൾ ആ മഹനീയ സാമീപ്യം നഷ്ടപ്പെട്ടുപോയി. ഇനിയവയെ തൊട്ടുണർത്താൻ ഒരു സുവിശേഷകൻ ആവശ്യം വന്നിരിക്കുകയാണ്._
_ബോധനം നൽകിയാൽ ഉണരുന്നതാണ് ആത്മാവ്. ഖുർആൻ തന്നെ പറയുന്നുണ്ടല്ലോ, "ഉപദേശിക്കുക. ഉപദേശം വിശ്വാസികൾക്ക് ഉപകരിക്കും" എന്ന്. ഹൃദയം സമർപ്പിക്കാൻ ഏറ്റവും യോഗ്യരായ സുവിശേഷകൻ ﷺ നമ്മിൽ അവതരിക്കുകയും ചെയ്തിരിക്കുന്നു. അവിടുത്തെ ﷺ കൽപ്പനകൾ അനുസരിക്കലത്രേ നമ്മുടെ മേൽ ബാധ്യതയായിട്ടുള്ളത്._
➖➖➖➖➖➖➖➖➖➖➖
Post a Comment