​ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ ⁦⁦1️⃣⁩⁦⁦⁦9️⃣

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦1️⃣⁩⁦⁦⁦9️⃣*
〰〰〰〰〰〰〰〰〰〰
*🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ*


*🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨*
*عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨*

*🌷വരി ⁦⁦1️⃣⁩⁦⁦⁦9️⃣🌷*

*_🌷فَاصْـرِفْ هَـوَاهَا وَحَاذِرْ أَنْ تُـوَلِّـيَـهُ_*

*_إِنَّ الْهَـوَى مَا تَـوَلَّـى يُصْـمِ أَوْيَصِـمِ🌷_*

*ദേഹേച്ഛയെ (ശരീരത്തിന്റെ ആഗ്രഹങ്ങളെ) തടഞ്ഞു നിർത്തുക. അത് നിന്നെ കീഴ്പ്പെടുത്തുന്നതിനെ സൂക്ഷിക്കുകയും ചെയ്യുക. ആഗ്രഹങ്ങൾക്ക് അധികാരം നൽകിയാൽ അവ നമ്മെ കൊന്നു കളയുകയോ അപമാനിക്കുകയോ ചെയ്യും.*

_ദേഹേച്ഛയുടെ ആസ്വാദനങ്ങൾ ആകർഷകവും മായാമോഹങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതുമായിരിക്കും. അതിന്‍െറ അലങ്കാരങ്ങളും പകിട്ടുകളും ഒരുക്കുന്ന കെണിയിൽ വിശ്വാസികൾ അകപ്പെടരുത്. മനസ്സിൽ മുളപൊട്ടുന്ന തെറ്റായ മോഹങ്ങളെ അപ്പപ്പോൾ തന്നെ ഹനിച്ചു കളയണം. അതാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഉപദേശിക്കുന്ന മാർഗം. സ്വന്തം ദേഹേച്ഛയോടുള്ള സമരമാണ് ഏറ്റവും വലിയ സമരം (ജിഹാദുൽ അക്ബർ) എന്ന് മുത്ത് നബി ﷺ പഠിപ്പിച്ചിട്ടുണ്ടല്ലോ._

_ദേഹേച്ഛക്ക് അടിമപ്പെടുന്നവർ ദൈവീക നിയമങ്ങളെയും വിധിവിലക്കുകളെയും വകവെക്കാതെ തന്‍െറ തോന്നലുകളെ മാത്രം ദൈവമായി അംഗീകരിക്കുന്നു. അതുകൊണ്ടാണ് ദേഹേച്ഛ അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ഇലാഹാണെന്ന് ഇബ്നു അബ്ബാസ് رضي الله عنه വ്യക്തമാക്കിയത്. ദേഹേച്ഛകൾക്ക് വഴിപ്പെടരുതെന്ന് വിശുദ്ധഖുർആനും പലയിടങ്ങളിൽ താക്കീത് ചെയ്യുന്നുണ്ട്. 'അല്ലാഹുവിൽ നിന്നു യാതൊരു മാർഗദർശനവും കൂടാതെ തന്‍െറ ദേഹേച്ഛയെ പിന്തുടരുന്നവനേക്കാൾ വഴി പിഴച്ചവൻ ആരാണുള്ളത്?' (വി.ഖു. 28:50)._ 

_തന്‍െറ ഇഷ്ടങ്ങൾ മുത്ത് നബിയുടെ ﷺ ഇഷ്ടങ്ങളാകണം, തന്‍െറ അനിഷ്ടങ്ങൾ മുത്ത് നബിയുടെ ﷺ അനിഷ്ടങ്ങളും ആകണം. അങ്ങിനെയെങ്കിൽ മാത്രമേ രണ്ടു ലോകത്തും ശാശ്വതമായ വിജയം കൈവരിക്കാനാവൂ...
➖➖➖➖➖➖➖➖➖➖➖