ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 38

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦3️⃣8️⃣*





〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦3️⃣8️⃣🌷*

🌷فَاقَ النَّـبِـيِّـيـنَ فِى خَـلْقٍ وَفِى خُـلُقٍ

         وَلَـمْ يُدَانُـوهُ فِـى عِلْـمٍ وَلاَ كَـرَمٍ🌷

*ശരീര സൗന്ദര്യത്തിലും സ്വഭാവ മഹിമയിലും മുത്ത് നബി ﷺ മറ്റു നബിമാരേക്കാൾ ഉന്നതരായിരിക്കുന്നു. അറിവിലും ഔദാര്യത്തിലും അവിടുത്തോടൊപ്പം ﷺ എത്തിയിട്ടുമില്ല അവർ. (അല്ലാഹുവിന്റെ നബിമാരുടെ ശ്രേഷ്ഠതയും മഹത്വവും നമുക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമാണ് എന്നിരിക്കെ ആ ശ്രേഷ്ഠതയെക്കാൾ അപ്പുറമുള്ള മുത്ത് നബിയുടെ ﷺ ശ്രേഷ്ഠത, അതെത്ര വലുതായിരിക്കും!!!)*

_സൃഷ്ടാവായ അല്ലാഹു തആല എന്തെന്തെല്ലാം നന്മകൾ ഉദ്ദേശിച്ചിട്ടുണ്ടോ, അതെല്ലാം അല്ലാഹുവിന്റെ മറ്റു സൃഷ്ടി ജാലങ്ങളേക്കാൾ കൂടുതലായി നൽകി അനുഗ്രഹിച്ച്, അവന്റെ സത്യദീൻ ജനങ്ങളിലേക്ക് അറിയിച്ചു കൊടുക്കാൻ അയച്ചിട്ടുള്ള അത്യുൽകൃഷ്ട വ്യക്തിത്വങ്ങളാണ് നബിമാർ. നമുക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമാണ് നബിമാരുടെ ശ്രേഷ്ഠത. വിശുദ്ധ ഖുർആനിൽ പലയിടങ്ങളിലായി ഈ ശ്രേഷ്ഠതകൾ അല്ലാഹു നമുക്ക് അറിയിച്ചു തരുന്നുണ്ട്. ഇങ്ങനെ ശ്രേഷ്ഠതയിൽ മികച്ചു നിൽക്കുന്ന നബിമാരിൽ നിന്ന് മറ്റു നബിമാരേക്കാളെല്ലാം ശ്രേഷ്ഠതയിൽ മികച്ചു നിൽക്കുന്നവരാണ് എന്റെ ഹബീബ് ﷺ. നബിമാർക്കിടയിലെ പദവി വ്യത്യാസത്തെക്കുറിച്ച് വിശുദ്ധ ഖുർആൻ തന്നെ പ്രസ്താവിക്കുന്നുണ്ടല്ലോ;_
تِلْكَ الرُّسُلُ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ
"ആ ദൂതന്‍മാരില്‍ ചിലര്‍ക്ക് നാം മറ്റു ചിലരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു" (2:253) എന്ന്.

_ഇതര നബിമാരേക്കാൾ മുത്ത് നബിയ്ക്കുള്ള ﷺ ശ്രേഷ്ഠതകളിൽ ചിലതാണ് ഈ വരികളിൽ മഹാനായ ബൂസ്വീരി ഇമാം 
رضي الله عنه
 പ്രതിപാദിക്കുന്നത്. ആകൃതി (خٙلْقْ),
 സ്വഭാവം (خُلْقْ)
, ജ്ഞാനം (عِلْمْ),
 ഔദാര്യം (كٙرٙمْ)
 എന്നീ ഗുണങ്ങളിലെല്ലാം മുത്ത് നബി ﷺ മറ്റു നബിമാരെ മുൻകടന്നിരിക്കുന്നു എന്ന് മഹാനവർകൾ സൂചിപ്പിക്കുന്നു._

_മറ്റു നബിമാർ ചില പ്രത്യേക സമുദായത്തിലേക്കോ പ്രദേശത്തേക്കോ നിയോഗിക്കപ്പെട്ടവരായിരുന്നുവെങ്കിൽ ഹബീബായ മുത്ത് മുഹമ്മദ് മുസ്തഫ ﷺ തങ്ങൾ മുഴുവൻ ലോകങ്ങളിലേക്കുമായി നിയോഗിക്കപ്പെട്ടവരാണ്._ 

_നബിമാരുടെ പരമ്പര അവസാനിക്കുന്നത് മുത്ത് നബിയിലൂടെയാണ് ﷺ എന്നതാണ് മറ്റൊരു സവിശേഷത. അതായത്, അല്ലാഹുവിന്റെ പരിശുദ്ധ ദീനിന്റെ പൂർത്തീകരണം മുത്ത് നബിയിലൂടെയാണ് ﷺ, ലോകത്തിനു മുഴുവൻ അനുഗ്രഹമായിട്ടാണ് അവിടുന്ന് ﷺ നിയോഗിക്കപ്പെട്ടത് എന്ന് ഖുർആൻ പരിചയപ്പെടുത്തിയ മുത്ത് നബിയിലൂടെ ﷺ.
▪▪▪▪▪▪▪▪▪▪▪