ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 37

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦3️⃣7️⃣*



〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦3️⃣7️⃣🌷*

🌷دَعَا إِلَـى اللهِ فَالْمُـسْـتَـمْسِـكُونَ بِـهِ

     مُـسْـتَـمْسِـكُونَ بِحَـبْلٍ غَـيْـرِ مـُنْـفَصِـمِ🌷

*അവിടുന്ന് ﷺ അല്ലാഹുവിലേക്ക് ക്ഷണിച്ചു. അവിടുത്തെ ﷺ മുറുകെ പിടിക്കുന്നവർ അറ്റുപോകാത്ത കയറിലാണ് മുറുകെ പിടിച്ചിരിക്കുന്നത്.*

_അല്ലാഹുവിന്റെ വിശുദ്ധമായ മാർഗത്തിലേക്ക്, അതായത് ഇസ്ലാം മതത്തിലേക്ക് അവിടുന്ന് ﷺ ലോകത്തെ ക്ഷണിച്ചു. ആ മാർഗ്ഗത്തെ മുറുകെ പിടിക്കുന്നവർക്ക് രക്ഷയുടെ പ്രതീക്ഷയുണ്ട്. ദുർബ്ബലമല്ലാത്ത കയറാണത്. അതു നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക തന്നെ ചെയ്യും. അല്ലാഹു പറയുന്നു: നിങ്ങൾ അല്ലാഹുവിന്റെ പാശത്തെ (കയറിനെ) മുറുകെപിടിക്കുക. അതിൽ ഭിന്നിക്കരുത് (വി.ഖു. 3:102)._
_അല്ലാഹുവിന്റെ പാശം ഏതാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു - അല്ലാഹു അല്ലാത്ത ശക്തികളെ നിഷേധിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അത് അറ്റു പോവുകയില്ല (വി.ഖു. 2:256)._ 

_അള്ളാഹുവിലേക്ക് അടുക്കാനുള്ള ഒരേയൊരു മാർഗം മുത്ത് മുഹമ്മദ് മുസ്തഫ ﷺ തങ്ങൾ മാത്രമാണെന്ന് മഹാനായ കവി رضي الله عنه ഇവിടെ സമർത്ഥിക്കുന്നുണ്ട്. ഖുർആനിൽ അല്ലാഹു പറയുന്നു: പറയുക, നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ (മുത്ത് നബിയെ ﷺ) പിന്തുടരുക. അപ്പോൾ അല്ലാഹു നിങ്ങളെയും സ്നേഹിക്കും. നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും (വി.ഖു. 3:31).
▪▪▪▪▪▪▪▪▪▪▪