ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 71

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦⁦7️⃣1️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦7️⃣1️⃣🌷*

🌷نَبْذًا بِهِ بَعْدَ تَسْـبِـيـحٍ بِـبَـطـْنِـهِمَا

  نـَبْذَ الْمُـسَـبِّـحِ مِنْ أَحْشَـاءِ مُـلْـتَـقِـمِ🌷

*രണ്ടു കൈ വെള്ളയിൽ നിന്ന് സ്വയം തസ്ബീഹ് ചൊല്ലിയ ശേഷം അവയെ (കല്ലുകളെ) അവിടുന്ന് ﷺ മാറ്റിവെച്ചു; മത്സ്യത്തിന്‍െറ ഉദരത്തിൽ നിന്ന്, തസ്ബീഹ് ചൊല്ലിയ മഹാനവർകളെ (യൂനുസ് നബിയെ عليه السلام) മത്സ്യം തന്‍െറ ഉദരത്തിൽ നിന്നും പുറത്തേക്ക് മാറ്റിവെച്ചതു പോലെ.*

_തിരുനബിയുടെ ﷺ അമാനുഷിക കഴിവുകളുടെ (മുഅ്ജിസത്തുകൾ) വിവരണങ്ങളാണ് ഇനി പറയുന്നത്. അനസ് رضي الله عنه വിൽ നിന്നും നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം: "ഒരിക്കൽ തിരുനബി ﷺ കുറച്ചു കല്ലുകൾ വാരി കയ്യിൽ പിടിച്ചു. അപ്പോൾ അതിൽ നിന്നും തസ്ബീഹിന്‍െറ ശബ്ദം കേൾക്കാൻ തുടങ്ങി. പിന്നീടത് അബൂബക്കർ സിദ്ദീഖ് رضي الله عنه വിന്റെ കയ്യിൽ വെച്ചു കൊടുത്തു, അപ്പോഴും അത് തസ്ബീഹ് ചൊല്ലി. പിന്നീടത് ഉമർ رضي الله عنه വിന്റെ കയ്യിൽ വെച്ചു, അപ്പോഴും അതിൽ നിന്നും തസ്ബീഹിന്റെ മർമരം കേട്ടു. സ്വഹാബികൾ പറയുന്നു, പിന്നീടത് ഞങ്ങളുടെ കൈകളിൽ വെച്ചപ്പോൾ നിശബ്ദമാവുകയും ചെയ്തു". ആരംഭപ്പൂവായ പുന്നാര മുത്ത് റസൂലുല്ലാഹി ﷺ തങ്ങളുടെ ശറഫാക്കപ്പെട്ട കരങ്ങളുടെ സ്പർശനമേറ്റപ്പോൾ കേവലമൊരു കല്ലിനുപോലും റബ്ബ് മഹത്തായ ദറജ നൽകുകയുണ്ടായി എന്നുവേണം ഇതിൽ നിന്നും നാം മനസ്സിലാക്കാൻ._

_ഈ വിഷയത്തെ ബൂസ്വീരി ഇമാം رضي الله عنه ഉപമിച്ചിരിക്കുന്നത് യൂനുസ് നബി عليه السلام ന് അല്ലാഹു നൽകിയ മഹത്തായ ഒരു പരീക്ഷണവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളെയും കുറിച്ചുള്ള സൂചനയും നൽകിക്കൊണ്ടാണ്; ഒരു കപ്പൽ യാത്രയിൽ വെച്ച് തന്‍െറ സഹയാത്രികരാൽ മഹാനായ യൂനുസ് നബി عليه السلام കടലിലേക്ക് വീഴപ്പെടുകയും, കടലിൽ വീണ മഹാനവർകളെ ഒരു മത്സ്യം വിഴുങ്ങുകയും അങ്ങനെ ആ മത്സ്യത്തിനെ വയറ്റിൽ യൂനുസ് നബിയെ عليه السلام അല്ലാഹു തആല സുരക്ഷിതമാക്കുകയും ചെയ്തു. ഈ അവസരത്തിൽ യൂനുസ് നബി عليه السلام മത്സ്യത്തിന്‍െറ വയറ്റിൽ നിന്ന് ധാരാളമായി ദിക്റുകൾ ചൊല്ലി റബ്ബിനോട് ദുആ ചെയ്തു._

*لا إله إلا أنت سبحانك إني كنت من الظالمين*
_എന്ന ദിക്റായിരുന്നു അവിടുന്ന് ധാരാളമായി ചൊല്ലിയിരുന്നത്. അല്ലാഹുവിലുള്ള മഹത്തായ തവക്കുലിലൂടെ ഈ പരീക്ഷണത്തിൽ വിജയിച്ച യൂനുസ് നബിയെ عليه السلام പിന്നീട് കരയിൽ സുരക്ഷിതമായൊരു സ്ഥാനത്ത് മത്സ്യം എത്തിക്കുകയുണ്ടായി എന്നും വിശുദ്ധ ഖുർആൻ വിവരിക്കുന്നു._

മുത്ത് നബിയുടെ ﷺ കരസ്പർശമേറ്റതോടെ ചരൽക്കല്ലുകളുടെ ദറജ വർദ്ധിക്കുകയും അവ തസ്ബീഹ് ചൊല്ലുകയും ചെയ്തു. റബ്ബിന്‍െറ പരീക്ഷണമായി മത്സ്യത്തിന്‍െറ വയറ്റിൽ അകപ്പെട്ട യൂനുസ് നബി عليه السلام ദിക്റുകളിലൂടെ ആ പരീക്ഷണത്തിൽ വിജയിക്കുകയും അങ്ങനെ കാരുണ്യവാനായ റബ്ബ് യൂനുസ് നബി عليه السلامന് വലിയ ദറജകൾ നൽകുകയും ചെയ്തു. ഈ ഒരു സാമ്യതയും ഈ വരിയുടെ വിശദീകരണത്തോട് നാം ചേർത്തു വായിക്കേണ്ടതാണ്.
❑❖❑❖❑❖❑❖❑❖❑❖❑