ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 41

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦4️⃣1️⃣*



〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦4️⃣1️⃣🌷*

🌷فَهُـوَ الَّـذِى تَـمَّ مَعْـنَـاهُ وَصُـورَتُـهُ

         ثُـمَّ اصْـطَـفَاهُ حَبِـيـبًـا بَارِئُ النَّـسَـمِ🌷

*അർത്ഥവും (ഭാവവും), ആകാരവും (ഭംഗിയും) പരിപൂർണ്ണത പ്രാപിച്ചവരാണ് അവിടുന്ന് ﷺ. മനുഷ്യകുലത്തിന്റെ സൃഷ്ടാവ് അവിടുത്തെ ﷺ പ്രിയ മിത്രമായി (ഹബീബായി) തിരഞ്ഞെടുത്തിരിക്കുന്നു.*

ഇവിടെ അര്‍ത്ഥം എന്നതുകൊണ്ടുദ്ദേശിക്കുന്നത് അവിടുത്തെ ﷺ ആന്തരിക വിശേഷങ്ങളും ആകാരം കൊണ്ടുദ്ദേശിക്കുന്നത് ബാഹ്യമായ വിശേഷണങ്ങളുമാണ്. അതായത് ആത്മീയവും ശാരീരികവുമായ ഗുണഗണങ്ങൾ. അർഥപൂർണ്ണമാണവിടുത്തെ ﷺ ജീവിതം. രൂപലാവണ്യമോ അതിമനോഹരവും.
_اللهم صل وسلم وبارك عليه..._
_പരിപൂർണതയുടെ എല്ലാ മാനദണ്ഡങ്ങളും ഒത്തുചേർന്ന പുണ്യ റസൂലിൽ ﷺ ന്യൂനതയുടെ ഒരു കണിക പോലും കണ്ടെത്താൻ കഴിയുകയില്ല. ഭർത്താവ്, വ്യാപാരി, പ്രബോധകൻ, നേതാവ്, യോദ്ധാവ്, ഭരണാധികാരി തുടങ്ങിയ ഏതു മേഖലയിലും മുത്ത് നബിയ്ക്ക് ﷺ തുല്യരായി മറ്റൊരു വ്യക്തിത്വത്തെ ചരിത്രത്തിൽനിന്ന് ചൂണ്ടിക്കാണിക്കുക അസാധ്യമാണ്._

_ആരമ്പപ്പൂവായ മുത്ത് റസൂൽ ﷺ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, "ഉത്തമഗുണങ്ങളുടെ പൂർത്തീകരണാർത്ഥമാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്" എന്ന്. ഖുർആനും സാക്ഷിപ്പെടുത്തിയല്ലോ, അവിടുന്ന് ﷺ മഹത്തായ സ്വഭാവത്തിനുടമയാകുന്നു എന്ന് (68:4). ഇങ്ങനെയുള്ള ഒരാളെയല്ലാതെ തന്റെ ആദർശം ലോകത്തിനു സമർപ്പിക്കാൻ ജഗന്നിയന്താവായ അല്ലാഹു മറ്റാരെയാണ് തിരഞ്ഞെടുക്കുക...
▪▪▪▪▪▪▪▪▪▪▪