ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം -​ 45

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം -​ ⁦⁦4️⃣⁦5️⃣*




〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി 4⃣5️⃣🌷*

🌷فَـإِنَّ فَضْـلَ رَسُـولِ اللهِ لَـيْـسَ لَهُ

        حَـدٌّ فَـيُعْرِبَ عَـنْهُ نَاطِـقٌ بِفَـمٍ🌷

*അല്ലാഹുവിന്റെ തിരുദൂതരുടെ ﷺ മഹത്വത്തിന് അതിരില്ല. ഉണ്ടായിരുന്നെങ്കിൽ വായകൊണ്ട് മൊഴിയുന്നവൻ അത് ആവിഷ്കരിക്കുമായിരുന്നു.*

_ഹബീബായ മുത്ത് നബി ﷺ തങ്ങളുടെ അപദാനങ്ങൾ എത്രയും പാടാൻ മഹാനായ കവി رضي الله عنه ആഹ്വാനം ചെയ്യുന്നുവെങ്കിലും അവിടുത്തെ ﷺ മഹത്വങ്ങളെ പൂർണമായി ആവിഷ്കരിക്കുക മനുഷ്യ സാധ്യമല്ലെന്നും ബൂസ്വീരി ഇമാംرضي الله عنه ഓർമിപ്പിക്കുന്നു. മുത്ത് നബി ﷺ തങ്ങളുടെ സ്വഹാബിയും കവിയുമായ മഹാനായ ഹസ്സാനുബ്നു സാബിത് رضي الله عنه ഹബീബായ മുത്ത് നബി ﷺ തങ്ങളുടെ വഫാത്തിനു ശേഷം രചിച്ച വിലാപ കാവ്യത്തിൽ പാടിയത് പോലെ; "തിരുദൂതരുടെ ﷺ ശ്രേഷ്ഠതകൾ തിട്ടപ്പെടുത്താൻ എനിക്കാവതില്ല. അതിനു ഞാൻ ശ്രമിക്കുമ്പോൾ ഞാൻ തളർന്നു പോകുന്നു"._

_ഓരോ നിമിഷവും തിരുനബി ﷺ തങ്ങളുടെ പദവി കൂടിക്കൊണ്ടിരിക്കുകയാണ്. അറ്റമില്ലാതെ പരന്നു കിടക്കുന്ന, പടർന്നു പന്തലിക്കുന്ന അവിടുത്തെ ﷺ പവിത്രത പ്രശംസകന്റെ കൈപ്പിടിയിൽ ഒതുങ്ങാത്തതാണ്. എങ്ങനെ ഒതുങ്ങാൻ..? ലോകാവസാനം വരെ കോടാനുകോടി ജനങ്ങൾ അല്ലാഹുവിന്റെ തിരുദൂതർക്കുവേണ്ടി ﷺ സ്വലാത്ത് ചൊല്ലുന്നുണ്ട്. ഓരോ സ്വലാത്തും തിരുനബി ﷺ തങ്ങളുടെ പദവി ഉയർത്തിക്കൊണ്ടിരിക്കും. ഒരു നല്ലകാര്യം ഒരാൾ അറിയിച്ചു കൊടുത്താൽ അതിന്റെയും അതു കാരണമായി ശേഷം വരുന്ന മുഴുവൻ ആളുകളും ചെയ്യുന്നതിന്റെയും പുണ്യത്തിലൊരംശം ആദ്യം അറിയിച്ചു കൊടുത്ത ആൾക്കും ലഭിക്കും. അങ്ങനെ വരുമ്പോൾ പുണ്യനബി ﷺ തങ്ങൾക്കു കിട്ടുന്ന പുണ്യത്തിന്റെ വ്യാപ്തി സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വിശാലവും അനന്തവുമാണ്. ആര് ഖുർആൻ ഓതിയാലും തിരുനബിക്കൊരോഹരി ﷺ. ആര് നിസ്‌ക്കരിച്ചാലും വ്രതമനുഷ്ഠിച്ചാലും ധർമം ചെയ്താലും തിരു നബിക്കൊരോഹരി ﷺ._
  _اللهم صل وسلم وبارك عليه..._

_ഇതിനെല്ലാം പുറമെ പരലോകത്തെ ലിവാഉൽ ഹംദെന്ന പതാക, മഖാമുൻ മഹ്‌മൂദ്‌ എന്ന അത്യുൽകൃഷ്ടമായ പദവി, ഹൗളുൽ കൗസറിന്റെ ഉടമസ്ഥാവകാശം.., ഒരു സൃഷ്ടാവിൽനിന്നും ഒരു സൃഷ്ടിയ്ക്ക് ഇതിൽ കൂടുതൽ എന്താണ് ലഭിക്കുക.
▪▪▪▪▪▪▪▪▪▪▪