ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം -​ 47

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*ആശയം, വിശദീകരണം -​ ⁦⁦4️⃣⁦⁦⁦7️⃣⁩*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി 4⃣⁦⁦7️⃣⁩🌷*

🌷لَمْ يَمْـتَحِـنَّا بِمَـا تَـعْـيَـا الْعُقُـولُ بـِهِ

       حِرْصًـا عَلٙـيْـنَا فَلَـمْ نَـرْتَـبْ وَلـَمْ نٙـهِـمِ🌷

*ബുദ്ധിയെ കുഴക്കും വിധം കാര്യങ്ങൾ സങ്കീർണ്ണമാക്കി അവിടുന്ന് ﷺ നമ്മെ പരീക്ഷിച്ചിട്ടില്ല. നമ്മോടുള്ള പ്രതിപത്തി കൊണ്ടാണത്. അതുകൊണ്ടുതന്നെ നമുക്ക് സംശയിക്കേണ്ടതായും പരിഭ്രമിക്കേണ്ടതായും വന്നില്ല.*

_മുത്ത് നബിയുടെ ﷺ അധ്യാപനങ്ങൾ വളരെ ലളിതമാണ്. "ജനങ്ങളോട് അവരുടെ ബുദ്ധിയുടെ നിലവാരമനുസരിച്ച് സംസാരിക്കുക" എന്ന് ശിഷ്യന്മാരെ ഉപദേശിച്ച തിരുനബി ﷺ അവിടുത്തെ ﷺ വാക്കുകളത്രയും സരളമായിരിക്കണം എന്ന നിഷ്ഠ സ്വയം പാലിച്ചു. തിരുദൂതരുടെ ﷺ വാക്കുകളിൽ ബുദ്ധിക്ക് പിടികിട്ടാത്ത വിധം സങ്കീർണ്ണമായി ഒന്നും തന്നെയില്ല.അത് കൊണ്ട് തന്നെ നമുക്ക് സംശയത്തിനും പരിഭ്രമത്തിനും വകയില്ല. നമുക്ക് ഉൾകൊള്ളാൻ കഴിയാത്തതോ, പ്രവർത്തിക്കാൻ സാധിക്കാത്തതോ ആയ കാര്യങ്ങളെ നമ്മോടു കൽപ്പിച്ചു കൊണ്ട് നമ്മെ പരീക്ഷിച്ചിട്ടുമില്ല._

_ജീവിതത്തിന് ഏറ്റവും ലളിതമായ വ്യാഖ്യാനമാണ് അവിടുന്ന് ﷺ നൽകിയിട്ടുള്ളത്. ഏറ്റവും ലളിതമായ കർമ്മ വ്യവസ്ഥയും അവിടുന്ന് ﷺ പഠിപ്പിച്ചു. വിശുദ്ധ ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നത് "സംശയങ്ങൾ ഇല്ലാത്ത ഗ്രന്ഥം" എന്നാണ്. "അല്ലാഹു ജനങ്ങളെ അവർക്കു താങ്ങാനാവുന്നതിലും കവിഞ്ഞ ഭാരം വഹിപ്പിക്കുകയില്ല" എന്നും ഖുർആൻ പ്രസ്താവിക്കുന്നു. മതം എളുപ്പമാണെന്നും ഖുർആൻ പറയുന്നുണ്ട്. ഖുർആനിലോ തിരുനബിയുടെ ﷺ വചനങ്ങളിലോ ദുർഗ്രഹമായ പരാമർശങ്ങൾ കാണുകയുമില്ല. അതീവ ഹൃദ്യവും ലളിതവുമാണ് ഖുർആന്റെയും മുത്ത് നബി ﷺ തങ്ങളുടെയും ഭാഷ.
▪▪▪▪▪▪▪▪▪▪▪