ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം -​ 51

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦5️⃣⁦1️⃣⁩*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി 5️⃣⁦1️⃣⁩🌷*

🌷فَـمَـبْـلَغُ الْعِـلْمِ فِيهِ أَنَّهُ بَـشَـرٌ

     وَأَنَّـهُ خَـيْرُ خَـلْقِ اللهِ كُـلِّهِمِ🌷

*അവിടുത്തെ ﷺ സംബന്ധിച്ച് നമ്മുടെ ഏറ്റവും വലിയ അറിവ് 'അവിടുന്ന് ﷺ ഒരു മനുഷ്യനാകുന്നു ' എന്നതാണ്; 'അല്ലാഹുവിന്റെ മുഴുവൻ സൃഷ്ടികളേക്കാൾ ഉത്തമരാകുന്നു ﷺ ' എന്നും*

_ഈ ഈരടിയിലെ ഒന്നാം പാദം മഹാനായ ബൂസ്വീരി ഇമാം رضي الله عنه രചിക്കുകയും അടുത്ത പാദം കിട്ടാതെ വിഷമിക്കുകയും ചെയ്തപ്പോൾ തിരുനബി ﷺ തങ്ങൾ കിനാവിൽ പ്രത്യക്ഷപ്പെട്ട് അതു ചൊല്ലി കൊടുത്തതാണ് എന്ന് അഭിപ്രായമുണ്ട്. ബുർദയിലെ ഏറ്റവും മനോഹരമായ വരി ഏതാണെന്നു ചോദിച്ചാൽ പലരുടേയും അഭിപ്രായം ഇതാണ് എന്നതാണത്രെ._

_തിരുനബി ﷺ പൂർണമായും ഒരു മനുഷ്യനാണ്. ദൈവീക പരിവേഷം ഒട്ടുമില്ല, ജിന്നുമല്ല മലക്കുമല്ല. എന്നാൽ അല്ലാഹുവിന്റെ സൃഷ്ടിജാലങ്ങളിലെല്ലാം വെച്ച് ഏറ്റവും ഉത്തമരാണ് അവിടുന്ന് ﷺ, അതാകുന്നു യഥാർത്ഥ പവിത്രത. മനുഷ്യരുടേയും മനുഷ്യരല്ലാത്തവരുടേയും നേതാവാകുക._

_ഇതിനപ്പുറം മറ്റൊരു വിശേഷണമില്ല. ഇവിടെ വെച്ച് നാം നിറുത്തേണ്ടി വരുന്നു. മലക്കുകൾ തിരുനബിയ്ക്ക് ﷺ സേവനം ചെയ്യുകയായിരുന്നു. മുത്തു നബി ﷺ തങ്ങൾ മനുഷ്യനാണ് എന്ന് പറയുമ്പോൾ ബൂസ്വീരി ഇമാം رضي الله عنه, തിരുനബിയുടെ ﷺ ഭൗതിക സത്തയെക്കുറിച്ചാണ് പറയുന്നത്. ശ്രേഷ്ഠർ എന്ന് പറയുമ്പോൾ പുണ്യ റസൂലിന്റെ ﷺ വിശേഷ പദവിയെ കുറിച്ചാണ് സൂചന. അവിടുത്തെ ﷺ എങ്ങനെ വിശേഷിപ്പിക്കും എന്ന് ചിന്തകൾ പരിഭ്രമിക്കുമ്പോൾ സൃഷ്ടികളിൽ ഏറ്റവും അത്യുന്നർ എന്നല്ലാതെ മറ്റെന്ത് പറയാൻ.
▪▪▪▪▪▪▪▪▪