ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം -​ 54

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦5️⃣⁦⁦4️⃣⁩*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി 5️⃣⁦⁦4️⃣⁩🌷*

🌷أَكْـرِمْ بِـخَلْقِ نَبِـيٍّ زَانَـهُ خُـلُقٌ

          بِالْحُسْـنِ مُشْـتَمِـلٍ بِالْبِشْـرِ مُـتَّسِـمِ🌷

*മുത്ത് നബിയുടെ ﷺ ആകാരം എത്ര ആദരണീയം! സുന്ദരവും പ്രസന്നവുമായ ഗുണവിശേഷണങ്ങൾ അവിടുത്തെ ﷺ സ്വഭാവത്തെ അലങ്കരിച്ചിരിക്കുന്നു.*

_മനോഹരമായ ആകാരം! പ്രൗഢഗംഭീരമായ തലയെടുപ്പ്! സൗന്ദര്യവും മുഖപ്രസന്നതയും ഒത്തിണങ്ങിയ സ്വഭാവമോ, അതിനു പത്തരമാറ്റിന്റെ കാന്തി നൽകുന്നു. അല്ലാഹുവിന്റെ സാക്ഷ്യപത്രം കാണുക: 'തീർച്ചയായും നിങ്ങൾക്കിതാ നിങ്ങളിൽ തന്നെയുള്ള ഒരു ദൈവദൂതൻ ﷺ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് അസഹ്യമായ അനുഭവപ്പെടുന്നവരും നിങ്ങളുടെ കാര്യത്തിൽ അതീവ തൽപ്പരരുമാണവർ ﷺ. സത്യവിശ്വാസികളോടും ഏറെ കൃപയും കാരുണ്യമുള്ളവരും. (വി.ഖു: 9/128)_

_അല്ലാഹുവിന്റെ ഹബീബിന്റെ ﷺ സ്വഭാവം ഖുർആൻ തന്നെയായിരുന്നു എന്ന് ആയിഷ ബീവി رضي الله عنهة സാക്ഷ്യപ്പെടുത്തിയല്ലോ. ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീസിൽ അനസ് رضي الله عنه പറയുന്നു: 'അല്ലാഹുവിന്റെ റസൂലിനെ ﷺ പത്തു കൊല്ലം ഞാൻ സേവിച്ചു. അനിഷ്ടമായ ഒരു വാക്ക് പോലും അവിടുന്ന് ﷺ പറഞ്ഞില്ല. ഞാൻ ചെയ്ത ഒരു കാര്യം എന്തിന്നു ചെയ്തെന്നോ ചെയ്യാത്ത ഒരു കാര്യം എന്തിനു ചെയ്തില്ലെന്നോ അവിടുന്ന് ﷺ ചോദിച്ചില്ല . ജനങ്ങളിൽ വെച്ച് ഏറ്റവും നല്ല സ്വഭാവത്തിന് ഉടമയാണ് പുണ്യറസൂൽ ﷺ. തിരുനബിയുടെ ﷺ കൈപത്തിയേക്കാൾ മാർദ്ദവേമറിയ ഒരു പട്ടു വസ്ത്രവും ഞാൻ സ്പർശിച്ചിട്ടില്ല. തിരു നബിയുടെ ﷺ വിയർപ്പിനോളം സുഗന്ധമുള്ള ഒരു കസ്തൂരിയും അത്തറും ഞാൻ മണത്തിട്ടില്ല.'_ 

_അബൂ ഇസ്ഹാഖ് അൽബറാഇൽ رضي الله عنه നിന്നും നിവേദനം ചെയ്തതായി ബുഖാരി ഉദ്ധരിക്കുന്നതായി കാണുക. 'അല്ലാഹുവിന്റെ റസൂൽ ﷺ ജനങ്ങളിൽ വെച്ച് ഏറ്റവും സുന്ദരമായ വദനത്തിനുടമായായിരുന്നു. ഏറ്റവും മനോഹരമായ സ്വഭാവത്തിനുടമയും. അധികം നീണ്ടവരോ കുറിയവരോ ആയിരുന്നില്ല'._

_അബൂഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ ഇമാം അഹ്മദ് رضي الله عنه പറയുന്നു. അല്ലാഹുവിന്റെ ദൂതർ ﷺ പറഞ്ഞു : 'ഉൽകൃഷ്ടമായ പെരുമാറ്റച്ചട്ടങ്ങളുടെ പൂർത്തീകരണത്തിനുവേണ്ടിയാണ് ഞാൻ നിയോഗിക്കപ്പെട്ടത്'. നല്ല സൗന്ദര്യമുള്ള ചിലരുടെ സ്വഭാവം നന്നായി കൊള്ളണമെന്നില്ല. നല്ല സ്വഭാവമുള്ളവർ സുന്ദരന്മാരായെന്നും വരില്ല. എന്നാൽ മുത്ത് നബിയിൽ ﷺ ഇവ രണ്ടും പൂർണമായും മേളിച്ചിട്ടുണ്ട്, ആകാരത്തിന്റെ അലങ്കാരമായിരുന്നു അവിടുന്ന് ﷺ.
▪▪▪▪▪▪▪▪▪▪