ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ ⁦⁦⁦6️⃣⁩⁦1️⃣

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦⁦6️⃣⁩⁦1️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦6️⃣⁩⁦1️⃣🌷*

🌷وَبَاتَ إِيـوَانُ كِسْـرَى وَهْوَ مُـنْـصٙـدِعٌ

       كَشَمْلِ أَصْحَابِ كِسْرَى غَـيْرَ مُـلْـتَـئِـمِ🌷

*കിസ്റയുടെ സിംഹാസനം പിളർന്നുപ്പോയി. പുന:സംഘടിപ്പിക്കാൻ പറ്റാത്തവിധം ശിഥിലമായ കിസ്റയുടെ സൈന്യത്തെപ്പോലെ അതു ചിന്നിച്ചിതറി.*

_തിരുനബിയുടെ ﷺ ആഗമനം അക്കാലത്തെ ഏറ്റവും പ്രബല ശക്തിയായിരുന്ന പേർഷ്യൻ സാമ്രാജ്യത്തെ കിടിലം കൊള്ളിച്ചു. ഭാവിയുടെ സൂചനയായിരുന്നു അത്. പേർഷ്യൻ ശക്തിയെ ഇസ്ലാമികസേന നിശ്ശേഷം തരിപ്പണമാക്കിയത് പിൽക്കാല ചരിത്രമാണ്. അതിന്റെ സൂചനകൾ തിരുനബിയുടെ ﷺ ജനന സമയത്തു തന്നെ നൽകപ്പെട്ടു എന്ന് വ്യക്തമാക്കുന്നവയാണ് കവിതയിലെ ഈ വരികൾ._

_പേർഷ്യൻ സാമ്രാജ്യം ( BC 550 - AD 641) ഭരിച്ചിരുന്ന രാജാക്കന്മാരെ പൊതുവെ കിസ്റ എന്നു വിളിക്കും. റോമിലെ രാജാക്കന്മാരെ കൈസർ (Caesar) എന്നു വിളിക്കുന്നത് പോലെ. മുകളിലെ ഈ വരികളിൽ രണ്ടു തവണ കിസ്റ എന്ന് പറഞ്ഞിട്ടുണ്ട്. ഒന്നാമത്തെ കിസ്റ, ഖുസ്റു ഒന്നാമൻ എന്നറിയപ്പെടുന്ന പ്രസിദ്ധനായ അനുശർവാൻ ( ക്രിസ്തുവർഷം 531- 571) ചക്രവർത്തിയാണ്. തിരുനബി ﷺ ജനിക്കുമ്പോൾ ഇദ്ദേഹമാണ് പേർഷ്യ ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ സിംഹാസനമാണ് തകർന്നത്. കവിതയിലെ രണ്ടാമത്തെ ചക്രവർത്തി ഖുസ്റു രണ്ടാമനാണ് (ക്രിസ്തുവർഷം 590 - 628). റോമക്കാർ അടുത്ത ഭൂപ്രദേശത്ത് പരാജിതരായിരിക്കുന്നു ( ഖുർആൻ 30:2 ) എന്ന ഖുർആൻ പ്രഖ്യാപനത്തിലെ റോമക്കാരെ തോൽപ്പിച്ച രാജാവ് ഖുസ്റു രണ്ടാമനാണ്. ഇയാളാണ് തിരുനബിയുടെ ﷺ കത്ത് കീറി കളഞ്ഞത്. അയാളുടെ സാമ്രാജ്യത്തെയും അതുപോലെ കീറി കളയേണമേ എന്ന് തിരുനബി ﷺ പ്രാർത്ഥിക്കുകയും, മുത്തുനബി ﷺ തങ്ങളുടെ കാലത്തു തന്നെ കിസ്റ സാമ്രാജ്യം തകർന്നു തരിപ്പണമാവുകയും ചെയ്തു. ബുഖാരി നിവേദനം ചെയ്ത ഹദീസിൽ തിരുനബി ﷺ പറയുന്നു: കിസ്റ തകർന്നു, ഇനിയൊരു കിസ്റയില്ല. സീസറും തകരും പിന്നീടൊരു സീസറും ഉണ്ടാവുന്നതല്ല. അവരുടെ നിധി ശേഖരങ്ങൾ അള്ളാഹുവിന്റെ മാർഗ്ഗത്തിൽ വീതംവെക്കപ്പെടും._

_വരാനിരിക്കുന്ന സംഭവങ്ങൾ കാലേകൂട്ടി പ്രവചിച്ച ആമിന ബീവിയുടെ رضي الله عنها പൊന്നുമോന് ﷺ ആയിരമായിരം സലാം._
اللهم صل وسلم وبارك عليه..
▪▪▪▪▪▪▪▪▪▪