ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 62

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦⁦6️⃣⁩⁦2️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦6️⃣⁩⁦2️⃣🌷*

🌷وَالنَّارُ خَامِـدَةُ الْأَنْفَـاسِ مِنْ أَسَفٍ

    عَلَيْـهِ وَالنَّـهْرُ سَـاهِى الْعَـيـْنِ مِنْ سَـدَمِ🌷

*വ്യസനം കാരണം അഗ്നിയാരാധകരുടെ അഗ്നിയുടെ നിശ്വാസങ്ങൾ അണഞ്ഞു പോയി, ദുഃഖം കാരണം അവരുടെ നദിയുടെ ഒഴുക്ക് നിന്നു പോവുകയും ചെയ്തു.*

_പേർഷ്യയിൽ സൊറാസ്ട്രിയൻ (മജൂസി) മതക്കാരായിരുന്നു ഭൂരിപക്ഷം. അവരുടെ ആരാധനമൂർത്തിയായിരുന്നു അഗ്നി. അഗ്നി കെട്ടുപോകുന്നത് സൊറാസ്ട്രിയൻ മതത്തിന്റെ തകർച്ചയുടെ സൂചനയാണ്. നദി കലങ്ങുന്നതും അവരുടെ നാശത്തിന്റെ അടയാളമാകുന്നു._

_ആയിരം വർഷത്തിലേറെയായി അണയാതെ സൂക്ഷിച്ചിരുന്ന പേർഷ്യക്കാരുടെ അഗ്നികുണ്ഠമാണിവിടെ പരാമർശിക്കുന്നത്. പ്രത്യേകം ആളുകളെ വെച്ച് സ്ഥിരമായി വിറകിട്ട് കത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു അവരുടെ ആരാധനാമൂർത്തിയെ. അന്ധകാരത്തിനുമേൽ പൂർണ്ണതയുടെ സൂര്യൻ ﷺ ഉദയം ചെയ്ത രാത്രി, കനലെരിയുന്ന ആ വലിയ അടുപ്പിലെ ജ്വാലകളെല്ലാം പെട്ടെന്ന് അണഞ്ഞുപോയി. അതവരെ വല്ലാതെ ദുഃഖിപ്പിച്ചു. ദിമശ്ഖിന്റെയും ഇറാഖിന്റെയും ഇടയിലൂടെ ഒഴുകുന്ന യൂഫ്രട്ടീസ് നദിയും അന്ന് നിശ്ചലമായി എന്നത് ഒരു ആലങ്കാരിക പ്രയോഗമാകാം. ദുഃഖങ്ങൾ ഉണ്ടാകുമ്പോൾ മുമ്പ് തുടർന്നുക്കൊണ്ടിരുന്ന പല കർമങ്ങളും നിന്നു പോവുമല്ലോ..
▪▪▪▪▪▪▪▪▪