ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 66

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦⁦6️⃣⁩⁦⁦⁦6️⃣⁩*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦6️⃣⁩⁦⁦⁦6️⃣⁩🌷*

🌷عَمُوا وَصَـمُّوا فَـإِعْلاَنُ الْبَـشِائِرِ لَمْ

     تُسْـمَعْ وَبَارِقَةُ الْإِنْـذَارِ لَمْ تُشَـمِ🌷

*അവർ അന്ധരും ബധിരരുമായിത്തീർന്നു. സന്തോഷവാർത്തയുടെ വിളമ്പരമോ മുന്നറിയിപ്പിന്റെ മിന്നൽപ്പിണറോ അവർ കേൾക്കുകയോ കാണുകയോ ഉണ്ടായില്ല.*

_'ചക്രവാളങ്ങൾ ഭേദിക്കുമാറ് ഉച്ചത്തിൽ ശബ്ദവും വെളിച്ചവുമുണ്ടായിട്ടും എന്തുകൊണ്ട് അവിശ്വാസികൾ തിരുനബിയുടെ ﷺ ധാർമിക പ്രബോധനത്തെ ഉൾക്കൊണ്ടില്ല?' എന്ന സന്ദേഹത്തിനു മറുപടി പറയുകയാണിവിടെ മഹാനായ ബൂസ്വീരി ഇമാം رضي الله عنه. കാരണം അവർ അന്ധരും ബധിരരുമായിരിക്കുന്നു എന്ന്. നിരന്തരമായ മുന്നറിയിപ്പിന്റെ ഇടിനാദം പോലുള്ള ശബ്ദങ്ങൾ കേൾക്കുവാനോ, ദിഗന്തങ്ങൾ (ചക്രവാളങ്ങൾ) പ്രോജ്ജ്വലിക്കുമാറ് വ്യാപ്തിയിൽ പ്രകടമായ മിന്നൽ പിണറിന്റെ വെട്ടം കാണുവാനോ അതുകൊണ്ട് അവർക്കു കഴിഞ്ഞില്ല. ശബ്ദത്തെ ശുഭവാർത്തയായും പ്രകാശത്തെ മുന്നറിയിപ്പായുംചിത്രീകരിച്ചിരിക്കുന്നു._

_മുത്ത് നബിയുടെ ﷺ ധാർമിക പ്രബോധന നിയോഗം തൗറാത്ത്, സബൂർ, ഇൻജീൽ തുടങ്ങിയ പൂർവ്വ വേദങ്ങൾ സാക്ഷ്യപ്പെടുത്തിയതാണ്. പുണ്യനബിയുടെ ﷺ പന്ത്രണ്ടാം വയസ്സിൽ പിതൃവ്യൻ അബൂത്വാലിബിനോടൊപ്പം സിറിയയിലേക്ക് പോവുകയായിയിരുന്ന മുത്ത് നബിയെ ﷺ ബുസ്റ എന്ന സ്ഥലത്തുവെച്ച് കണ്ടുമുട്ടിയ ബഹീറ എന്ന ക്രിസ്തീയ പുരോഹിതൻ നുബുവ്വത്തിന്റെ മുദ്ര തിരിച്ചറിഞ്ഞതും "തൗറാത്തിൽ വാഗ്ദാനം ചെയ്ത തിരുദൂതരാണ് അനുഗ്രഹീതരായ ഈ കുഞ്ഞ് ﷺ, അതിനാൽ സംരക്ഷിച്ചു വളർത്തണം, ശത്രുക്കൾ കൊന്നു കളയാനും സാധ്യതയുണ്ട്" എന്ന് അബൂത്വാലിബിനോട് പറയുകയും ചെയ്തത് ചരിത്രത്തിൽ കാണാം._

_മുത്ത് നബിക്ക് ﷺ ആദ്യത്തെ വഹിയ് ലഭിച്ചപ്പോൾ ഉമ്മുൽ മുഅ്മിനീൻ ബീവി ഖദീജ رضي الله تعالى عنها അവിടത്തെയും ﷺ കൂട്ടി തന്റെ പിതൃവ്യപുത്രനായ വറക്കത്തുബ്നു നൗഫൽ എന്ന ക്രിസ്തീയ പണ്ഡിതനെ സമീപിച്ചപ്പോൾ അവർ പറഞ്ഞത് "മൂസാ നബിക്കു വെളിപാടുമായി വന്ന മാലാഖതന്നെയാണ് മുഹമ്മദ് ﷺ എന്നവരേയും സമീപിച്ചത്" എന്നായിരുന്നു. തുടർന്ന് തിരുനബിയോട് ﷺ ഇത്രകൂടി അദ്ദേഹം പറഞ്ഞുവച്ചു: "അവിടുന്ന് ﷺ അല്ലാഹുവിന്റെ നബിയാണ് ﷺ , അങ്ങയുടെ ﷺ ജനത അങ്ങയെ ﷺ ദ്രോഹിക്കുകയും ഈ നാട്ടിൽ നിന്ന് ഓടിക്കുകയും ചെയ്യും"._

_ഉമ്മുൽ മുഅ്മിനീൻ ബീവി ആഇശ رضي الله تعالى عنها പറഞ്ഞതായി കാണാം: മക്കയിൽ താമസിച്ചു വ്യാപാരം ചെയ്തിരുന്ന ഒരു ജൂതൻ, തിരുനബി ﷺ തങ്ങൾ ജനിച്ച ദിവസം ഖുറൈശികളോട് "നിങ്ങളിൽ ഒരു കുഞ്ഞുപിറന്നിട്ടില്ലേ" എന്ന് ചോദിച്ചു. ഞങ്ങൾക്കറിയില്ലെന്നു പറഞ്ഞ ഖുറൈശികളോട് അദ്ദേഹം പറഞ്ഞു: "ഇന്ന് രാത്രി നിങ്ങളിൽ ഒരു തിരുദൂതർ ജനിച്ചിരിക്കുന്നു ﷺ. അവസാനത്തെ നബിയാണത് ﷺ. ആ അനുഗ്രഹീതരായ കുഞ്ഞിന്റെ ഇരു ചുമലുകൾക്കിടയിൽ ഒരു മുദ്ര കാണാം. കുതിരയുടെ രോമങ്ങൾ പോലെയുള്ള ഏതാനും രോമങ്ങളും അതിലുണ്ടാവും". അത്ഭുതത്തോടെ സഭപിരിഞ്ഞ ഖുറൈശികൾ അബ്ദുൽ മുത്ത്വലിബിന്റെ മകൻ അബ്ദുല്ലയ്ക്ക് رضي الله عنه കുഞ്ഞ് ജനിച്ചിരിക്കുന്ന വിവരം അറിയുകയും അത് ആ ജൂതനോട് പറയുകയും ചെയ്തപ്പോൾ അദ്ദേഹം വന്നു തിരുനബി ﷺ തങ്ങളെ സന്ദർശിച്ചു. നുബുവ്വത്തിന്റെ അടയാളം എല്ലാവരും കണ്ടു. അന്നേരം ജൂതനു മോഹാലസ്യമുണ്ടായി. അൽപ്പം കഴിഞ്ഞു ബോധം തിരിച്ചു കിട്ടിയ ജൂതൻ പറഞ്ഞു: "നുബുവ്വത്ത് ബനുഇസ്രാഈലിൽ നിന്നും നീങ്ങിക്കഴിഞ്ഞിരിക്കുന്നു. ഖുറൈശികളെ, നിങ്ങൾക്കു സന്തോഷിക്കാം. കിഴക്കും പടിഞ്ഞാറും കീർത്തി പരത്തി വിശുദ്ധരായ ഈ കുഞ്ഞ് ﷺ പടിപടിയായി ഉയരും". (ദലാഇലുൽ നുബുവ്വഃ 1/108 - 109)._
_اللهم صل وسلم وبارك عليه..._

▪▪▪▪▪▪▪▪▪▪