ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 68

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦⁦6️⃣⁩⁦⁦⁦8⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦6️⃣⁩⁦⁦⁦8⃣🌷*

🌷وَبَعْدَ مَا عَايَـنُـوا فِى الْأُفْقِ مِنْ شُـهُـبٍ

    مُـنْـقَضَّـةٍ وَفْقَ مَا فِى الْأَرْضِ مِنْ صَـنَـمِ🌷

*ചക്രവാളത്തിൽ കൊള്ളിമീനുകൾ പിശാചുക്കളെ തുരത്തുന്നതും അതോടൊപ്പം ഭൂമിയിൽ വിഗ്രഹങ്ങൾ തലകുത്തി വീഴുന്നതും കണ്ടതിനു ശേഷവും (അവർ സത്യനിഷേധത്തിൽ ഉറച്ചു നിന്നു).*

_വാനലോകത്തുനിന്നും വീഴുന്ന കൊള്ളിയാനുകൾ കണ്ടിട്ടും അവർക്ക് ബോധം വന്നില്ല. അവർ ബധിരരെപ്പോലെ കഴിഞ്ഞുകൂടി. തിരുനബിയുടെ ﷺ
 രംഗപ്രവേശനത്തോടുകൂടി ആകാശത്തിനും പിശാചുകൾക്കും ഇടയിൽ വലിയൊരു തടസ്സം നിലവിൽ വന്നു. അതായത് തിരുനബിക്കു ﷺ
 മുമ്പ് ജിന്നുകൾക്ക് / പിശാചുകൾക്കു ആകാശത്തിലെ ഉത്തരവുകൾ ചോർത്തിയെടുക്കാനുള്ള സൗകര്യങ്ങൾ ലഭിച്ചിരുന്നു. അവരത് പൊടിപ്പും തൊങ്ങലും ചേർത്ത് ഭൂമിയിലെ ജ്യോതിഷികൾക്കും വിദൂഷകന്മാർക്കും എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സൂറത്തുൽ ജിന്നിന്റെ ഒൻപതാം ആയത്തിൽ പറയുന്നു._ 

_ഇവിടെ വിവരിക്കുന്ന രണ്ടാമത്തെ സംഭവം മുഴുവൻ വിഗ്രഹങ്ങളും പ്രതീകാത്മകമായി നിലം പതിച്ചതാണ്. കൊള്ളിയാനുകളുടെ വീഴ്ചയും വിഗ്രഹങ്ങളുടെ വീഴ്ചയും ഇവിടെ സാമ്യപ്പെടുന്നു. ഇവയൊക്കെ സംഭവിച്ചിട്ടും സത്യനിഷേധികൾക്കു ബോധം വന്നില്ല.
▪▪▪▪▪▪▪▪▪▪▪