ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 69

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦⁦6️⃣⁩⁦⁦⁦9️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦6️⃣⁩⁦⁦9️⃣🌷*

🌷حَـتَّى غَدَا عَنْ طَـرِيقِ الْوَحْيِ مْـنْهَـزِمٌ

             مِنَ الشَّـيَاطِينِ يـَقْفُو إِثْرٙ مُنهَـزِمِ🌷

*അദൃശൃ ജ്ഞാനങ്ങളുടെ സഞ്ചാരപാതയിൽനിന്ന് പിശാച്ചുക്കൾ ഒന്നിനു പിറകെ ഒന്നായി ഓടിക്കപ്പെടുന്നതുവരെ ഉൽക്കകൾ പതിച്ചുക്കൊണ്ടിരുന്നു.*

_അദൃശ്യ ജ്ഞാനങ്ങളുടെ (വഹിയ്‌ ) വഴി ആകാശമാണ്. മർമ്മരങ്ങൾ, ഉല്ലേഖനങ്ങൾ, ആംഗ്യങ്ങൾ, സന്ദേശങ്ങൾ, ആത്മജ്ഞാനങ്ങൾ എന്നിവയെല്ലാം അദൃശ്യജ്ഞാനങ്ങളാകുന്ന വഹ്‌യിൽ പെട്ടതാണ്. പിശാചുക്കൾ പിന്തിരിഞ്ഞോടുന്നതു വരെ ആകാശത്തുനിന്നും തുരുതുരെ ഉൽക്കകൾ വർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് ചുരുക്കം._

_ദിവ്യ വെളിപാടുകൾ ഒളിഞ്ഞു കേൾക്കാൻ ശ്രമിക്കുന്ന പിശാചുക്കളെ ഉൽക്കാവർഷം വഴി എറിഞ്ഞോടിക്കുന്നതാണെന്നു ഖുർആനിൽ പലയിടങ്ങളിലായി പ്രസ്താവനയുണ്ട്. പഠിതാക്കളുടെ ശ്രദ്ധയിലേക്കായി അവ സൂചിപ്പിക്കുന്നു -_
_"ആകാശത്ത് നാം നക്ഷത്രമണ്ഡലങ്ങള്‍ നിശ്ചയിക്കുകയും, നോക്കുന്നവര്‍ക്ക് അവയെ നാം അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു. ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളില്‍ നിന്നും അതിനെ നാം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ കട്ടുകേള്‍ക്കാന്‍ ശ്രമിച്ചവനാകട്ടെ, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌."_
_(സൂറത്തുൽ ഹിജ്റ്; 15:16-18)_

_"ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. അവര്‍ക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു."_
_(സൂറത്ത് മുൽക്ക്; 67:5)_
▪▪▪▪▪▪▪▪▪▪