ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 70

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦⁦7️⃣0️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦7️⃣0️⃣🌷*

🌷كَأَنَّـهُمْ هَرَبًا أَبْطَالُ أَبْرَهَـةٍ

      أَوْ عَسْكَرٌ بِالْحَصَى مِنْ رَاحَـتَـيْـهِ رُمِى🌷

*ഭയന്നോടുന്നതിൽ "അബ്റഹത്തിന്റെ പടയാളികളെപ്പോലെയോ തിരുനബിയുടെ ﷺ ഉള്ളം കയ്യിലെ ചരല് കൊണ്ട് ഏറുകിട്ടിയ" മഹാ സൈന്യത്തെപ്പോലെയോ ആയിരുന്നു അവർ (പിശാചുക്കൾ).*

_എത്യോപ്യയിലെ നജ്ജാശി ചക്രവർത്തിയുടെ ഭടന്മാരിൽ ഒരാളായിരുന്നു അബ്റഹത്. യമൻ കീഴടക്കാൻ അർയാത്തിന്റെ നേതൃത്വത്തിൽ നജ്ജാശി നിയോഗിച്ച സൈന്യത്തിൽ അബ്റഹത്തും ഉണ്ടായിരുന്നു. യമൻ കീഴടക്കിയതോടെ അബ്റഹത് അർയാതിനെ വധിച്ചു നേതൃത്വം കൈക്കലാക്കി. ജനങ്ങളെ യമനിലേക്കാകർഷിക്കാൻ അബ്റഹത് യമനിൽ ഒരു ദേവാലയം പണിതു. പക്ഷേ ജനങ്ങൾ അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയില്ല. മക്കയിലെ കഅ്ബ പൊളിച്ചാലേ തന്റെ ദേവാലയം ശ്രദ്ധിക്കപ്പെടൂ എന്നു മനസ്സിലാക്കിയ അബ്റഹത് മക്കയിലേക്ക് ഒരു ആനപ്പട നയിച്ചു. മക്കയിൽ കഅ്ബ സംരക്ഷിക്കാൻ പട്ടാളക്കാർ ഉണ്ടായിരുന്നില്ല. കഅ്ബയുടെ ചുമതലക്കാരനായിരുന്ന അബ്ദുൽ മുത്വലിബ് എല്ലാം അല്ലാഹുവിൽ ഭാരമേൽപ്പിച്ചു. മക്കയിലെത്തിയ അബ്റഹത്തിന്റെ ആനപ്പടയെ ചുണ്ടിൽ തീക്കല്ലുകളുമായി അള്ളാഹു നിയോഗിച്ച അബാബീൽ പക്ഷികളാണ് നശിപ്പിച്ചത്. അൽ ഫീൽ എന്ന അധ്യായത്തിൽ വിശുദ്ധ ഖുർആൻ ഈ സംഭവം പരാമർശിക്കുന്നുണ്ട്._

_ബദ്ർ യുദ്ധത്തിൽ ശത്രുക്കൾക്കു നേരെ തിരുനബി ﷺ തങ്ങൾ ചരൽ വാരി എറിയുകയും ഭയവിഹ്വലരായി ശത്രുക്കൾ ഓടുകയും ചെയ്തു. "തിരുനബി ﷺ അവരെ എറിഞ്ഞപ്പോൾ തിരുനബിയല്ല ﷺ, അല്ലാഹുവാണ് എറിഞ്ഞത്" (8:10) എന്ന ആശയത്തിൽ വിശുദ്ധ ഖുർആൻ പരാമർശിക്കുന്നുണ്ട്.
▪▪▪▪▪▪▪▪▪