ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 74

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦⁦7️⃣⁦4️⃣⁩*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ





*🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨*
*عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨*

*🌷വരി ⁦7️⃣⁦4️⃣⁩🌷*

*_🌷مِـثْلَ الْغَـمَامَـةِ أَنَّى سَارَ سَائِرَةً_*

*_تَـقِـيهِ حَرَّ وَطِيـسٍ لِلْهـَجِـيرِ حَمِى🌷_*

*നട്ടുച്ച നേരത്ത് ചുട്ടുപൊള്ളുന്ന സൂര്യതാപത്തിൽ നിന്നു അവിടുത്തെ ﷺ സംരക്ഷിക്കാൻ എങ്ങോട്ടും നടന്നു നീങ്ങുന്ന മേഘങ്ങളെ പോലെയുമായിരുന്നു (ആ മരത്തിന്‍െറ വരവ്)...;*

_ഭൂമിയിൽ വൃക്ഷങ്ങൾ തിരുനബിയ്ക്ക് ﷺ വഴിപ്പെടുന്നു, ആകാശത്ത് മേഘങ്ങളും. പിതൃസഹോദരനായ അബൂത്വാലിബിന്റെ കൂടെ സിറിയയിലേക്ക് കച്ചവടയാത്ര ചെയ്യുന്ന വഴി ഒരു ക്രിസ്ത്യൻ പുരോഹിതൻ മുത്ത് നബി ﷺ തങ്ങളെ തിരിച്ചറിഞ്ഞു. അദ്ദേഹം മുത്തുനബി ﷺ തങ്ങളുടെ കൈപിടിച്ചു പറഞ്ഞു: "ഇദ്ദേഹം ലോകനേതാവാണ് ﷺ, ലോകരക്ഷിതാവിന്റെ ദൂതരാണ് ﷺ, ലോകത്തിനു മുഴുവൻ അനുഗ്രഹമായി അല്ലാഹു ഇദ്ദേഹത്തെ ﷺ നിയോഗിക്കും". അപ്പോൾ കൂടെയുണ്ടായിരുന്ന ചില ഖുറൈശി പ്രമുഖർ ചോദിച്ചു: "ആരാണ് നിങ്ങൾക്ക് ഇൗ അറിവ് നൽകിയത്". സന്യാസി പ്രതിവചിച്ചു: "നിങ്ങൾ കുന്നിറങ്ങിവരുമ്പോൾ അവിടെ ഒരു മരമോ, കല്ലോ ഇദ്ദേഹത്തിന് ﷺ സാംഷ്ടാംഗം നമിക്കാത്തതായി ഉണ്ടായിരുന്നില്ല. ഒരു നബിയുടെ മുമ്പിലല്ലാതെ അവ അങ്ങനെ നമിക്കുകയില്ല"._ 

_ആ പുരോഹിതൻ പ്രത്യേകം ശ്രദ്ധിച്ച മറ്റൊരു കാര്യം ചെറുപ്പക്കാരനായ മുഹമ്മദ്‌ ﷺ എങ്ങോട്ട് തിരിയുമ്പോഴും മേഘങ്ങൾ പുണ്യമേനിക്കു മുകളിൽ തണലേകുന്നു എന്നതായിരുന്നു. മരത്തണലിൽ വിശ്രമിക്കുന്നവർക്കിടയിലേക്ക് തിരുനബി ﷺ വന്നപ്പോൾ പ്രണയം മൂലം മരച്ചില്ല ഹബീബിലേക്കു ﷺ ചാഞ്ഞതിനും ആ സന്യാസിയും, ഖുറൈശി പ്രമുഖരും സാക്ഷികളായി. ഈ സംഭവം ഇമാം തിർമുദിയും, ഹാകിമും, ബൈഹഖിയും رضي الله عنهما മറ്റും ഉദ്ധരിച്ചിട്ടുണ്ട്._

_പല സന്ദർഭങ്ങളിലും തിരുനബിക്ക് ﷺ മേഘം തണലിട്ടതായി ചരിത്രം രേഖപെടുത്തുന്നു. പലതും നുബുവ്വത്തിനു മുമ്പുതന്നെ നടന്നതാണ്. നുബുവ്വത്തിന്‍െറ പൂർവ്വ ചിഹ്നങ്ങളായാണ് അവയൊക്കെ അറിയപ്പെടുന്നത്. തിരുനബിയുടെ ﷺ വളർത്തുമ്മ ഹലീമ رضي الله عنها യുടെ കൂടെ ആയിരിക്കുമ്പോൾ ചെറു പ്രായത്തിൽ ആടിനെ മേക്കാൻ പോയിരുന്ന അവസരത്തിലും, പിതൃവ്യൻ അബൂ ത്വാലിബിന്‍െറ കൂടെ ശാമിലേക് കച്ചവട ആവശ്യത്തിന് പോയ ആദ്യ ഘട്ടത്തിലും, ഖദീജ ബീവിയുടെ رضي الله عنها പരിചാരകൻ മൈസറത്തിനൊപ്പം ശാമിൽ നിന്ന് മടങ്ങി വരുമ്പോഴും ഈ അത്ഭുതത്തിനു ലോകം സാക്ഷ്യം വഹിച്ചതായി രേഖപ്പെട്ടിട്ടുണ്ട്._

_മണ്ണും വിണ്ണും വിധേയത്വം പ്രകടിപ്പിച്ച യാ സയ്യിദീ അവിടുത്തേക്കു ﷺ ആയിരമായിരം സലാം_
*اللهم صل وسلم وبارك عليه...*
▪▪▪▪▪▪▪▪▪▪▪