ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 77

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦⁦7️⃣⁦7️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦7️⃣⁦7️⃣🌷*

🌷فَالصِّــدْقُ فِى الْغَارِ وَالصِّـدِّيـقُ لَمْ يَرِمَا

وَهُـمْ يَـقُولُونَ مَـا بِالْغَـارِ مِـنْ أَرِمِ🌷

*സത്യവും സത്യവാനും ആ ഗുഹ വിട്ടുപോയില്ല, അപ്പോഴും മറ്റവർ (ശത്രുക്കൾ) പറയുന്നു: ഗുഹയിൽ ആരുമില്ലെന്ന്.*

_സത്യം കൊണ്ട് ഉദ്ദേശിക്കുന്നത് സത്യനബി ത്വാഹാ മുഹമ്മദ് റസൂലുള്ളാഹി ﷺ തങ്ങളും, സത്യവാനോ സിദ്ധീഖ് رضي الله عنه തങ്ങളുമാണ്. അവരെ തിരഞ്ഞു ശത്രുക്കൾ സൗർ ഗുഹയുടെ മുമ്പിലെത്തി. ശത്രുക്കളിൽ ഒരാൾ ഗുഹാമുഖത്ത് ചെന്ന് നോക്കി ആരുമില്ലെന്ന നിഗമനത്തിൽ തിരിച്ചു വന്ന് മറ്റുള്ളവരോടായി പറഞ്ഞു :അതിനുള്ളിൽ ആരുമില്ല. രണ്ടു മാടപ്രാവുകൾ അതിനു മുമ്പിൽ ഇരിക്കുന്നത് കാണുന്നുണ്ട്. മറ്റൊരാൾ ഗുഹാമുഖത്തേക്കൊന്നു കയറിനോക്കൂ എന്ന് പറഞ്ഞപ്പോൾ ഉമയ്യത്ത്ബിൻ ഖലഫ് പറഞ്ഞു: "ഉള്ളിലാരെങ്കിലുമുണ്ടെന്നു എനിക്കഭിപ്രായമില്ല. അവിടെ ചിലന്തി വല കെട്ടിയിരിക്കുന്നു. ചിലന്തിക്കാണെങ്കിൽ മുഹമ്മദിനേക്കാൾ ﷺ പ്രായമുണ്ട് ". ഒടുവിൽ ആരുമില്ലെന്ന നിഗമനത്തിൽ അവർ സ്ഥലം വിട്ടു._

_അനസ്ബ്നു മാലിക് رضي الله عنه, മുഗീറത്ബ്നു ശഅ്ബ رضي الله عنه, സൈദ്ബ്നു അർഖം رضي الله عنه
 എന്നിവർ നിവേദനം ചെയ്യുന്നു: "പുണ്യനബി ﷺ തങ്ങൾ പുണ്യ മദീനയിലേക്കുള്ള പാലായനമധ്യേ ഗുഹക്കകത്തു പ്രവേശിച്ചപ്പോൾ അല്ലാഹുവിന്‍െറ കല്പനപ്രകാരം ഗുഹാമുഖത്ത് ഒരു വൃക്ഷം മുളച്ചുയർന്നു. അതു ഗുഹാമുഖത്തെ മറച്ചു. അല്ലാഹുവിന്‍െറ ആജ്ഞപ്രകാരം രണ്ടു പ്രാവുകളും അവിടെ വന്നു. അല്ലാഹുവിന്‍െറ കല്പനപ്രകാരം എട്ടുകാലിയും അവിടെ വലകെട്ടി. അങ്ങനെ ഗുഹ പൂർണമായും മറഞ്ഞു". (ബയ്ഹഖി, ദലാഇലുനുബുവ്വ :2/482)_

_തിരുനബിയും ﷺ സിദ്ധീഖ് رضي الله عنه തങ്ങളും ഗുഹയിൽ വിശ്രമിക്കുന്ന സംഭവം വിശുദ്ധ ഖുർആനിൽ പരാമർശിച്ചിട്ടുണ്ട് : "സത്യനിഷേധികൾ അവിടുത്തെ ﷺ പുറത്താക്കിയപ്പോൾ അള്ളാഹു അവിടുത്തെ ﷺ സഹായിച്ചു. അവിടുന്ന് രണ്ടിലൊരാൾ മാത്രമായിരുന്നു. രണ്ടു പേരും ഗുഹയിലായിരുന്നപ്പോൾ അവിടുന്ന് ﷺ തന്‍െറ കൂട്ടുകാരനോട്, 'വിഷമിക്കാതെ അള്ളാഹു നമ്മോടൊപ്പമുണ്ട് ' എന്ന് പറഞ്ഞ സന്ദർഭം" (വി. ഖു. 9:40)._

_എന്തു സുന്ദരമായാണ് ബൂസ്വീരി ഇമാം رضي الله عنه ഈ വരികൾ എഴുതിയിരിക്കുന്നത്. മുത്ത് നബിയെ ﷺ "സത്യം" എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്, സിദ്ധീഖ് തങ്ങളെ رضي الله عنه "സത്യവാൻ" എന്നും. തിരുനബി ﷺ തങ്ങളിൽ അടങ്ങിയിരിക്കുന്ന ഒരു ഗുണവിശേഷമായിട്ടല്ല "സത്യ"ത്തെ ഇവിടെ മഹാനായ കവി رضي الله عنه എഴുതിവെച്ചത്. മുത്ത് നബി ﷺ എന്താണോ, അവിടുന്ന് എങ്ങനെയാണോ അതാണ് "സത്യം" എന്നു പറഞ്ഞുകൊണ്ട് "സത്യം" യന്ന വിശേഷണത്തിന്‍െറ പരിപൂർണ്ണത തിരുനബി ﷺ തങ്ങളിലേക്ക് സമർപ്പിച്ചിരിക്കുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه. "സത്യ"ത്തിന്‍െറ പ്രിയ കൂട്ടുകാരനാണല്ലോ സത്യവാൻ (സിദ്ധീഖ് رضي الله عنه).
▪▪▪▪▪▪▪▪▪▪▪