ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 78

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦⁦7️⃣⁦8️⃣*



〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْൂ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦7️⃣⁦8️⃣🌷*

🌷ظـَنُّوا الْحَمَامَ وَظَـنُّوا الْعَـنـْكَـبُـوتَ عَلَى

خَيْرِ الْبَـرِيَّةِ لَمْ تَـنْسُـجْ وَلَمْ تَـحُمِ🌷

*സൃഷ്ടികളിൽ സ്രേഷ്ടരായ മുത്ത് ഹബീബ് ﷺ തങ്ങളുടെ മേൽ മാടപ്പിറാവ് കൂടുകൂട്ടില്ലെന്നും എട്ടുകാലി വലകെട്ടില്ലെന്നും അവർ (ശത്രുക്കൾ) കരുതി.*

_തങ്ങളന്വേഷിക്കുന്ന മുഹമ്മദ്‌ നബി ﷺ ഗുഹക്കകത്തുണ്ടായിരുന്നെങ്കിൽ മാടപ്രാവിനെ കൂടും എട്ടുകാലിയുടെ വലയും കാണില്ലെന്ന് ശത്രുക്കൾ കരുതി. ശത്രുക്കളുടെ വധശ്രമങ്ങളിൽ നിന്നും അവിടുത്തെ ﷺ മുഅ്‌ജിസത്തു കൊണ്ട് രക്ഷപ്പെട്ട് തിരുനബി ﷺ അബൂബക്കർ സിദ്ധീഖ് رضي الله عنه തങ്ങളുടെ വീട്ടിലെത്തുകയും അതീവ രഹസ്യമായി വീടുവിട്ടിറങ്ങി അടുത്തുള്ള ഗുഹയിൽ മൂന്നു ദിവസം പാർക്കുകയും ചെയ്ത ശേഷം മദീനയിലേക്ക് നടത്തിയ പലായനം ചരിത്രത്തിന്‍െറ ഗതിയെ തന്നെ മാറ്റിക്കളഞ്ഞ സംഭവമായിരുന്നു. സിദ്ധീഖ് رضي الله عنه തന്‍െറ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയവും അനുഗ്രഹീതവുമായ അനുഭവമായി അതിനെ പിന്നീടോർക്കുന്നുണ്ട്. പോകുമ്പോൾ സിദ്ധീഖ് رضي الله عنه തന്‍െറ സമ്പാദ്യങ്ങൾ മുഴുവനെടുത്തു. മഹാനവർകൾ رضي الله عنه, മകൻ അബ്ദുള്ളയെയും رضي الله عنه ഇടയനായ ഭൃത്യൻ ആമിറിനെയും നാട്ടിലെ വിവരങ്ങൾ മനസ്സിലാക്കാനും ഖുറൈശികളുടെ നീക്കങ്ങളെക്കുറിച്ച് അന്നന്നു തന്നെ അവരെ അറിയിക്കാനും ഏർപ്പാട് ചെയ്തിരുന്നു. സന്ധ്യയാകുമ്പോൾ അബ്ദുള്ള رضي الله عنه ഗുഹയിലെത്തി അവരെ കാണും. സഹോദരി അസ്മാഅ് رضي الله عنها അവർക്കു വേണ്ട ഭക്ഷണം തയ്യാറാക്കും._

_ഗുഹക്കകത്തേക്ക് ആദ്യം കയറിയത് സയ്യിദുനാ അബൂബക്കർ رضي الله عنه തങ്ങളാണ്. മഹാനവർകൾ അവിടെ വൃത്തിയാക്കുകയും അതിനകത്തുള്ള ദ്വാരങ്ങൾ മുഴുവൻ തുണിക്കഷണങ്ങൾ കൊണ്ടടക്കുകയും ചെയ്തു. തിരുനബി ﷺ ഗുഹയിൽ കയറി. സിദ്ധീഖ് رضي الله عنه ഗുഹയിൽ ചാരിയിരുന്നു. അടക്കുവാൻ ബാക്കിയായ ഒരു മാളം തന്റെ കാലിന്റെ പെരു വിരൽ കൊണ്ടു മൂടിവെച്ചു. സിദ്ധീഖ് തങ്ങളുടെ رضي الله عنه മടിയിൽ തലവെച്ചു കിടന്ന തിരുനബി ﷺ ക്ഷീണാധികൃത്താൽ ഉറങ്ങിപ്പോയി. ഗുഹയിലേക്ക് കയറാൻ ശ്രമം നടത്തിയ ഒരു സർപ്പം സിദ്ധീഖ് തങ്ങളുടെ رضي الله عنه കാലിൽ കൊത്തി (ആ സർപ്പവും അനുരാഗിയത്രേ...). വേദനകൊണ്ടു പുളഞ്ഞ സിദ്ധീഖ് തങ്ങൾ رضي الله عنه തിരുനബിയുടെ ﷺ നിദ്രക്കു ഭംഗം വരരുതെന്നോർത്ത് വേദന കടിച്ചമർത്തി. മഹാനവർകളുടെ കണ്ണിൽ നിന്നും കണ്ണുനീർ തിരുനബിയുടെ ﷺ മുഖത്തേക്ക് ഉറ്റുവീണപ്പോൾ അവിടുന്ന് ﷺ കാര്യം തിരക്കി. കാര്യമറിഞ്ഞ പുന്നാര നബി ﷺ അവിടുത്തെ ﷺ ഉമിനീരെടുത്തു മുറിവിൽ പുരട്ടി. വിഷമിറങ്ങിപ്പോയി. സിദ്ധീഖ് തങ്ങൾക്ക് رضي الله عنه ആശ്വാസം ലഭിക്കുകയും ചെയ്തു.
▪▪▪▪▪▪▪▪▪▪▪