ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം- 79
🔹🔸🔹🔸🔹🔸🔹🔸🔹🔸
*ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം- 7️⃣9️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ
🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
*🌷വരി 7️⃣9️⃣🌷*
🌷وِقَايـَةُ اللهِ أَغْـنَتْ عَنْ مُضَاعَفَـةٍ
مِـنَ الدُّرُوعِ وَعَنْ عَالٍ مِنَ الْأُطُـمِ🌷
*അല്ലാഹുവിന്‍െറ കാവൽ നെടുങ്കൻ കോട്ടകളുടെയും ഇരട്ടപ്പടയങ്കികളുടെയും ആവശ്യം ഇല്ലാതെയാക്കി.*
_ശത്രുവിനെ പ്രതിരോധിക്കാനുള്ള രണ്ട് ഉപാധികളാണ് പടയങ്കികളും കോട്ടകളും. ഇങ്ങനെ ബൗദ്ധികമായ പ്രതിരോധമുറകളുടെ ഒന്നും ആവശ്യമില്ലാതെ തന്നെ തിരുനബിയും ﷺ സിദ്ധീഖ് തങ്ങളും رضي الله عنه ശത്രുക്കളെതൊട്ട് ഭയമില്ലാത്തവരായിരുന്നു. അതിനു കാരണം ജഗന്നിയന്താവായ അല്ലാഹുവിന്‍െറ സഹായവും സംരക്ഷണവും മാത്രമാണ്._
_ഇബ്രാഹിം നബി عليه السلام നംറൂദിന്‍െറ അഗ്നികുണ്ഠത്തിൽ അതിജീവിച്ചതും, യൂസുഫ് നബി عليه السلام സഹോദരന്മാരുടെ ഗൂഢാലോചനയുടെ ഫലമായി കിണറ്റിൻ ഉപേക്ഷിക്കപ്പെട്ടപ്പോൾ അവിടെ നിന്ന് രക്ഷപ്പെട്ടതും അല്ലാഹുവിന്‍െറ സംരക്ഷണ ഫലമായിരുന്നു. റബ്ബിലേക്ക് അടുത്തവർക്കെല്ലാം അത്തരം ഭീകരമായ പ്രതിസന്ധിഘട്ടത്തിൽ പ്രത്യേകമായ സഹായം ലഭിച്ചു. സിദ്ധീഖ് رضي الله عنه തങ്ങൾക്ക് സൗറിൽ സംരക്ഷണം ലഭിക്കാനുള്ള പ്രധാന കാരണം കൂടെയുള്ള മുത്ത് നബിയുടെ ﷺ സാന്നിധ്യമാണ്, അവിടുത്തെ ﷺ പുണ്യം കൊണ്ടാണ്. തിരുനബിയുടെ ﷺ സാന്നിധ്യം തന്നെയാണ് തന്‍െറയും പ്രതീക്ഷ എന്നു ബൂസ്വീരി ഇമാം رضي الله عنه ആണയിട്ടു പറയുകയാണ് താഴെ..
▪▪▪▪▪▪▪▪▪▪▪
Post a Comment