🔹🔸🔹🔸ഖസ്വീദത്തുൽ ബുർദഅര്‍ത്ഥം,ആശയം വിവരണം⁦2️⃣⁩‎

🔸🔹🔸ഖസ്വീദത്തുൽ ബുർദഅര്‍ത്ഥം,ആശയം വിവരണം⁦2️⃣
🔹🔸🔹🔸🔹🔸🔹🔸🔹 🔸 
_🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ_

*🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨*
*عَلَى حَبِيبِكَ خَيْرِ الْخَلْقِ كُلِّــهِــمِ✨*

*🌷വരി ⁦2️⃣⁩തുടരുന്നു🌷*

*🌷 أَمْ ﻫٙـﺒَّـﺖِ ﺍﻟﺮِّﻳﺢُ ﻣِﻦْ ﺗِﻠْـقَاءِ ﻛٙﺎﻇِﻤٙـﺔٍ*

 *ﻭَأَﻭْﻣٙـﺾَ ﺍﻟْﺒٙـﺮْﻕُ فِى ﺍلظَّلْمٙاءِ ﻣِـﻦْ إِضَـمِ🌷*

അതോ 'കാളിമ'യിൽ നിന്നു വീശിയെത്തുന്ന കാറ്റോ 'ഇളമി'ൽ നിന്നും ഇരുളിനെ തുരന്നെത്തുന്ന മിന്നൽപിണറോ നിന്‍െറ കണ്ണീരിനാധാരം

_ബുർദയുടെ 1 മുതൽ 11വരെയുള്ള വരികളിൽ നമുക്ക് രണ്ടു പേരെ കാണാം. പരസ്പരം വാഗ്വാദം നടത്തുന്ന ഒരാൾ കവിയും മറ്റേയാൾ കവിയുടെ ആത്മാവാകുന്ന അപരനുമാണ്. ഇവിടെ കവി അഭിസംബോധന ചെയ്യുന്ന കാമുകൻ തന്‍െറ പ്രേമഭാജനത്തെയോർത്ത് വളരെ നേരമായി കരഞ്ഞു കൊണ്ടിരിക്കുകയാണ്. കരഞ്ഞുകരഞ്ഞ് കണ്ണുനീരിൽ രക്തം കലരാൻ മാത്രം തീവ്രമായിരുന്നു ആ ദുഃഖം. 'ദീസല'മിന്‍െറ അയൽവാസിയെ കുറിച്ചോർത്തിട്ടാണോ നീ കരയുന്നതെന്ന് തന്‍െറ ആത്മാവിനോട് ഒന്നാമത്തെ വരിയിലൂടെ ചോദിച്ച ബൂസ്വീരി ഇമാം رضي الله عنه തുടർന്ന് ചോദിക്കുന്നു; 'കാളിമ'യുടെ ഭാഗത്തുനിന്നും വീശുന്ന കാറ്റാണോ, അതല്ല 'ഇളമി'ൽ നിന്നും ഇരുളിനെയും കീറി മുറിച്ചു വരുന്ന മിന്നൽപ്പിണറുകളാണോ നിന്‍െറ കണ്ണീരിനു ആധാരം എന്ന്._

_മക്കയിലേക്കുള്ള ഒരു പാതയുടെ പേരാണ് 'കാളിമ'. 'ഇളം' പുണ്യ മദീനക്കു സമീപമുള്ള ഒരു താഴ്‌വരയും. കാറ്റിനും മിന്നലിനും സ്മരണയോടുള്ള പ്രതീകാത്മക ബന്ധം ശ്രദ്ധാർഹമാണ്. മന്ദമാരുതൻ തലോടുമ്പോൾ കാമുകനെന്തിനു ദുഃഖിക്കുന്നു? അതിൽ തന്‍െറ പ്രേമഭാജനത്തിന്‍െറ ﷺ പരിമളം കാമുകൻ അനുഭവിക്കുന്നുണ്ടാകാം, 'ഖുബ്ബതുൽ ഖള്റാഇ'ന്‍െറയും 'ജന്നത്തുൽ ബഖീഇ'ന്‍െറയുമെല്ലാം പരിമളം. മിന്നൽപിണറിലോ.., തന്‍െറ പ്രേമഭാജനത്തിന്‍െറ ﷺ ഓർമ്മകളും അവിടുന്ന് ﷺ വിട്ടേച്ചുപോയ തിരുശേഷിപ്പുകളും ഒരു മിന്നായംപോലെ കാമുകൻ ദർശിക്കുന്നുണ്ടാകാം._

_കൂരിരുട്ടിലെ മിന്നൽപ്പിണർ പോലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിന്‍െറ പ്രവാഹം പോലെയാണല്ലോ പുണ്യ ഹബീബ് ﷺ. ചരിത്രത്തിലൂടെ ഇടമുറിയാതെ വീശിക്കൊണ്ടിരിക്കുന്ന കാറ്റായി തിരുനബി ﷺ ദൗത്യത്തെയും സങ്കൽപ്പിക്കാവുന്നതാണ്. സൗന്ദര്യത്തിന്‍െറ മന്ദമാരുതനായും വിപ്ലവത്തിന്‍െറ കൊടുങ്കാറ്റായും തിരുനബിസന്ദേശം ﷺ ചരിത്രത്തെ തലോടുകയും ഇളക്കിമറിക്കുകയും ചെയ്യുന്നതിനു കാലം സാക്ഷിയാണല്ലോ._

Contact Us

Follow us on Instagram