ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം- 1️⃣6️⃣
🔹🔸🔹🔸🔹🔸🔹🔸🔹🔸
*ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം- 1️⃣6️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ
🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
*🌷വരി 1️⃣6️⃣🌷*
*_🌷مَـنْ لِى بِـرَدِّ جِمَـاحٍ مِنْ غَـوَايَـتِهَا_*
*_كَـمَا يُـرَدُّ جِمَـاحُ الْخَـيْلِ بِاللُّجُـمِ🌷_*
*കുതിരയുടെ അനുസരണക്കേടിനെ കടിഞ്ഞാൺ കൊണ്ട് നിയന്ത്രിക്കുന്ന പോലെ, ദുർമാർഗത്തിൽ നിന്നും ശരീരത്തിന്‍െറ അനുസരണയില്ലായ്മയെ നിയന്ത്രിക്കുവാൻ എനിക്കാരാണുള്ളത്?*
_നഷ്ടബോധത്തിൽനിന്നുള്ള ഒരുയർത്തെഴുന്നേൽപ്പിന്‍െറ ശ്രമമാണ് ഈ വരികളിൽ കാണുന്നത്. നിയന്ത്രണമില്ലാത്ത ശരീരം കടിഞ്ഞാണില്ലാത്ത കുതിരയെ പോലെയാണ്. അത് അതിന്‍െറ ഇഷ്ടം പോലെ സഞ്ചരിക്കും. അപകടത്തിൽ ചെന്ന് ചാടുകയും ചെയ്യും. ബുദ്ധിമാനായ യജമാനൻ ചെയ്യുന്നത് അതിനെ കുരുക്കിട്ടു നിയന്ത്രിച്ചു നിർത്തുകയാണ്._
_തെറ്റുകളോട് ചായ്‌വുള്ള തന്‍െറ ശരീരത്തെ ഉപദേശിക്കാനും നന്നാക്കിയെടുക്കാനും നന്മയുടെ വഴിയിൽ നിലനിർത്തുവാനും കഴിവുള്ള ഒരാത്മീയ ഗുരുവിനെ തേടുകയാണിവിടെ കവി._
_ഹൃദയത്തിന്‍െറ കടിഞ്ഞാൺ ഏൽപ്പിക്കാവുന്ന ഏറ്റവും നല്ല ഗുരു, അത് സർവലോകത്തിനും കാരുണ്യമായ മുത്ത് മുഹമ്മദ് മുസ്തഫ ﷺ തങ്ങൾ തന്നെ. കടിഞ്ഞാൺ അവിടുത്തെ ﷺ മുന്നിൽ സമർപ്പിക്കുവാൻ ഏറ്റവും നല്ല മാർഗം സ്വലാത്തുകളും, മദ്ഹ്കളും, തിരുചര്യകളോടുള്ള ﷺ അന്ധമായ അനുധാവനവും അനുകരണവും, അവിടുത്തോടുള്ള ﷺ അടങ്ങാത്ത പ്രണയവുമത്രെ. അവിടുന്ന് ﷺ ഒരുത്തനെ/ഒരുത്തിയെ ഏറ്റെടുത്താൽ അവൻ/അവൾ രണ്ടുലോകത്തും വിജയിച്ചു._
_*പ്രിയ മുഹിബ്ബീങ്ങളേ...*_
_*നമുക്ക് വിജയിക്കണം. ഹൃദയത്തിന്‍െറ കടിഞ്ഞാൺ അവിടുത്തേക്ക് ﷺ ഏൽപ്പിക്കാനായി നമുക്ക് സ്വലാത്തുകൾ അധികരിപ്പിക്കാം, തിരു സുന്നത്തുകൾ ﷺ അധികരിപ്പിക്കാം, ഹൃദയത്തെ അവിടുത്തേക്കായ് ﷺ സമർപ്പിക്കാം, إن شاء الله. ഈ ബുർദ പഠനം റബ്ബ് അതിനൊരു കാരണമായി സ്വീകരിക്കട്ടെ...*_
امين امين امين يا رب العالمين..
➖➖➖➖➖➖➖➖➖➖➖
Post a Comment