​ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ ⁦⁦2️⃣0️⃣

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦2️⃣0️⃣*



〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦2️⃣0️⃣🌷*

*_🌷وَرَاعِهَا وَهْيَ فِى الْأَعْـمَالِ سَـائـِمَةٌ_*

*_وَإِنْ هِيَ اسْـتَحْلَتِ الْمَرْعَى فَلاَ تُسِـمِ🌷_*

*സൽക്കർമ്മങ്ങളിൽ മേഞ്ഞു നടക്കുകയാണെങ്കിൽ പോലും ശരീരത്തിന്‍െറ കൊതിയെ നീ സൂക്ഷിക്കണം. അതിന്‍െറ മേച്ചിൽപുറം വശ്യമായിത്തോന്നിയാലും യഥേഷ്ടം മേയാൻ അനുവദിക്കരുത്.*

_മുൻപത്തെ വരിയിൽ ശരീരത്തിന്‍െറ ഇച്ഛചകൾക്ക് പുറംതിരിഞ്ഞു നിൽക്കണമെന്നു പറയുമ്പോൾ ഒരു സംശയം സ്വാഭാവികമാണ്. ശരീരം ഒരു സൽകർമ്മത്തിനു പ്രേരിപ്പിക്കുകയാണെങ്കിൽ അതിനും പുറംതിരിയണമെന്നാണോ.? അല്ല, പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിക്കണം._

_ശരീരത്തെ വിവേകമില്ലാത്ത കന്നുകാലികളോടാണ് ഇവിടെ ഉപമിച്ചിരിക്കുന്നത്. ഇടയന്‍െറ നോട്ടവും ശ്രദ്ധയും തെറ്റുമ്പോൾ മൃഗം വേലിയെന്നോ വിളയെന്നോ നോക്കാതെ യഥേഷ്ടം മേഞ്ഞു നടക്കും. അതുപോലെതന്നെയാണ് തെറ്റിലേക്ക് എപ്പോഴും ചായ്‌വുള്ള മനുഷ്യന്‍െറ മനസ്സും. നന്മകളിൽ വിഹരിച്ചുകൊണ്ടിരിക്കേ അതിൽ തിന്മകൾ കയറിക്കൂടാനുള്ള സാധ്യതയുണ്ട്._ 

_ആരാധനയിൽ ആത്മാർത്ഥതയും ഭക്തിയും കാണിക്കുന്നവരുടെ മനസ്സിലേക്ക് ലോകമാന്യം കടന്നുചെല്ലാം. അങ്ങനെ ഉദ്ദേശശുദ്ധിയിൽ അല്ലാഹുവിന്‍െറ പ്രീതിക്കു പുറമേ ആളുകളുടെ പ്രശംസയോടുള്ള അഭിനിവേശവും വന്നുചേരും. അത് കടുത്ത പാപമാണ് അതുണ്ടായാൽ എല്ലാ അദ്ധ്വാനങ്ങളും വെറുതെയാവും._ 

_മാത്രമല്ല, ആളുകൾ കാണാൻ വേണ്ടി ആരാധനകൾ ചെയ്യുന്നതുപോലെതന്നെ പാപമാണ് ആളുകൾ കാണാതിരിക്കാൻ വേണ്ടി സൽക്കർമ്മങ്ങൾ ഒഴിവാക്കുന്നതും. ഇമാം ബൈഹഖി رضي الله عنه തങ്ങൾ പറയുന്നു:
"ജനങ്ങൾ കാണാൻ വേണ്ടി കർമ്മങ്ങൾ ഒഴിവാക്കുന്നത് ലോകമാന്യമാണ്, ജനങ്ങൾക്ക് വേണ്ടി കർമ്മങ്ങൾ ചെയ്യുന്നത് ശിർക്കും. ഇത് രണ്ടിൽ നിന്നും അല്ലാഹു നിന്നെ സംരക്ഷിച്ച് അനുഗ്രഹിച്ചാൽ അതാണ് ഇഖ്ലാസ്."
➖➖➖➖➖➖➖➖➖➖➖