ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 25

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦2️⃣⁦5️⃣*


〰〰〰〰〰〰〰〰〰〰
*🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ*

*🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨*
*عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨*

*🌷വരി ⁦⁦2️⃣⁦5️⃣🌷*

*_🌷وَلَا تُطِـعْ مِـنْهُمَا خَصْـمًا وَلَا حَكَمًا_*

*_فَـأَنْـتَ تَعْـرِفُ كَـيْدَ الْخَصْمِ والْحَكَـمِ🌷_*

*പിശാചിന്റെയോ ദേഹേച്ഛയുടെയോ തർക്കത്തെയും ന്യായത്തെയും അനുസരിക്കരുത്.* *തർക്കിക്കുന്നവരുടെയും വിധിപറയുന്നവരുടെയും കുതന്ത്രങ്ങൾ നിനക്കറിയാമല്ലോ.*

_ഇത് മുമ്പത്തെ വരിയ്ക്ക് ഊന്നൽ നൽകുന്നു. ആശയം ഇതാണ്: നിന്റെ ബുദ്ധിയും ശരീരവും തമ്മിൽ വാദ പ്രതിവാദത്തിലായി; അപ്പോൾ പിശാചിനെ നീ വിധി പറയാനുള്ള മധ്യസ്ഥനാക്കി. അല്ലെങ്കിൽ ബുദ്ധിയും പിശാചും തർക്കത്തിലായി. അപ്പോൾ ശരീരത്തെ നീ മധ്യസ്ഥനാക്കി. രണ്ടായാലും രണ്ടിനേയും വിശ്വസിക്കരുത്. കാരണം, അവയിലോരോന്നും നമ്മെ തെറ്റിലേക്കാണു കൊണ്ടെത്തിക്കുക. അതായത് ബുദ്ധി നമ്മെ എപ്പോഴും നല്ലതിലേക്ക് ക്ഷണിക്കും. അപ്പോൾ പിശാച്, ശരീരം എന്നിവയിലൊന്ന് നമ്മോടു തർക്കിക്കും. ആ സമയം മറ്റേയാൾ അതിനിടയിൽ തീർപ്പു കൽപ്പിക്കാനുള്ള ആളായി രംഗത്തുവരും. യഥാർത്ഥത്തിൽ വാദിയുടെ സുഹൃത്താണ് മധ്യസ്ഥൻ എന്നത് നീ അറിയുന്നില്ല. ഒടുവിൽ വിധി നിനക്ക് എതിരായി മാറുന്നു._

_ഇത്രയും ഉപദേശങ്ങൾ വായനക്കാരനു നൽകിയപ്പോൾ തനിക്ക് അഹംഭാവം വന്നുപോയോ, താൻ ഇതൊക്കെ പറയാൻ അർഹനാണോ എന്ന് ബൂസ്വീരി ഇമാം رضي الله عنه ഭയക്കുന്നു. അതിനെ തുടർന്നാണ് മഹാനവര്‍കള്‍ ഇങ്ങനെ പാടുന്നത്.
▪▪▪▪▪▪▪▪▪▪▪